പുതുവത്സരം വരവായി

പുതുവത്സരം വരവായി

മൗനരാഗമുണരും 
മൃദുസ്പർശനത്താൽ
മഞ്ഞ് പുതച്ച വഴിയിലൂടെ
തണുത്തുറഞ്ഞ വായുവിൽ മന്ത്രിക്കുന്നു,
പ്രകൃതിയുടെ താരാട്ട്.

താരതമ്യത്തിനപ്പുറം ജീവിതം
നാളുകളുടെ എണ്ണമേറുമ്പോൾ
നാളെ എന്നൊരു ചിന്ത 

നിലാവുള്ള നിഴലുകൾ
നൃത്തം ചെയ്യുകയും 
ശീതകാല ദിനത്തിന്റെ 
കുളിരിലായ് 
ശാന്തതയുടെ പ്രതിധ്വനികൾ,
 
പ്രശാന്തമായ ഒരു ശ്രുതി,
സമയത്തിന്റെ നിശ്ശബ്ദതയിൽ.
കാൽപ്പാടുകളുടെ ചലനങ്ങൾ 

രാത്രിയിലൂടെ 
ഒരു യാത്ര
അവസാനിക്കുന്നിടത്ത്
പ്രത്യാശയുടെ തിരിനാളം
പുതുവത്സരം വരവായി.

ജീ ആർ കവിയൂർ
29 12 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “