പറയാതെ പോയ ഒരു തിരകഥ.

പറയാതെ പോയ ഒരു തിരകഥ.

നൊമ്പരങ്ങൾ പെയ്തൊഴിഞ്ഞ് 
നനഞ്ഞൊട്ടിയ മിഴിപ്പുക്കളിൽ 
ഹൃദയവേദനയുടെ പ്രതിഫലനങ്ങൾ,
ആത്മാവിന്റെ കണ്ണാടികൾ.

തിളങ്ങുന്ന അവസാനിക്കാത്ത വഴികൾ,
ആന്തരിക ലോകത്തിലൂടെയുള്ള യാത്ര,
ജീവിത കടൽ യാനം കൊടുങ്കാറ്റിൽ 
ഇരുളിൽ മുങ്ങി തപ്പുന്ന നിസ്ഹായത

നിരാശയിൽ കുടുങ്ങിയ 
 ഓർമ്മകളുടെ നിഴലിൽ, 
എഴുതിയ പ്രണയത്തിന്റെ വരികൾ
 പറയാതെ പോയ ഒരു തിരകഥ.

ജീ ആർ കവിയൂർ
11 12 2023 

Comments