ഗാനം
കരിമഷി പടർന്നു
വാനമൊരുങ്ങി
മഴകാത്ത വേഴാമ്പൽ
മനവുമായി നിൽക്കുമ്പോൾ
നിൻ മിഴി തൂവൽ
നനഞ്ഞതെന്തേ
മൊഴികളിൽ മൗനം
മുഖമെന്തേ നിറം മങ്ങിയത്
നിലാവ് പെയ്തു
നിഴലുകൾക്ക് അനക്കമോ
വിരഹത്തിനൊടുക്കമോ
വന്നുവല്ലോ കടലല തീരത്തായി
ജീ ആർ കവിയൂർ
01 12 2023
Comments