ഈ വിധി ( ഭാഗ്യം )
ഈ വിധി (ഭാഗ്യം )
എവിടെ സന്തോഷം കിട്ടുമോ
എല്ലാം വാരിയെടുക്കുമല്ലോ
നീ നോക്കിയിരിക്കെ
ഞാനിങ്ങനെ ജീവിച്ചു പോകും
ചിലപ്പോൾ എല്ലാം
മറ്റുള്ളവർക്കായി നൽകിടും
ചിലപ്പോൾ എല്ലാം
അപഹരിച്ചിടും
വലിയ ചതിയനല്ലോയീ വിധി
എപ്പോഴും കൂടെ നിൽക്കില്ലല്ലോ
ഇനി യുദ്ധം നിന്നോട് ഒരുക്കാം
എല്ലാം കയ്യടക്കു എന്നിൽ നിന്നും
നിന്റെ ഇഷ്ടം പോലെയല്ല
എന്റെ ആത്മധൈര്യം
പുതിയ കിരണങ്ങളോടെ
പുതിയ പുലരി പിറക്കുന്നു
തലകുനിക്കുക നീ
ഞാനെന്റെ തീരുമാനത്തിൽ
നിന്നൊട്ടും പിറകിലേക്ക് ഇല്ല
പുകച്ചു കൊള്ളുക
എരിയട്ടെ എല്ലാം
എന്നാലെന്റെ ഒന്നും വെന്തരിയില്ല
നെയ്തുകൊണ്ടിരിക്കാം
എന്റെ സ്വപ്ന സാമ്രാജ്യങ്ങൾ
ഇനിയുള്ള കാലമത്രയും
അല്ലയോ വിധി നീ
ആലിംഗനം ചെയ്യുകിൽ
ജീവിക്കാനെന്തു രസമാണ്
അവശേഷിക്കുക
നിന്റെ ഓരോവിധ ചവിട്ടു മെതിക്കലിൽ
വീണും എഴുന്നേറ്റും ശീലിച്ചു മുന്നേറാൻ
കരുത്താർജിച്ച് സ്വയമെരിഞ്ഞടങ്ങി
വെളിച്ചമായി മാറിയെന്ന് ജീവിക്കട്ടെ
അല്ലയോ വിധി നീ ഇല്ലാതെയും
ജീ ആർ കവിയൂർ
27 12 2023
Comments