എന്നിലെ മൗനാനുരാഗം
എന്നിലെ മൗനാനുരാഗം
തിങ്ങിവിങ്ങുംവേളയിൽ
അറിയാതെയക്ഷര മുത്തുകൾ
വിരിയുന്നു വിരൽത്തുമ്പിലായ്!
(എന്നിലെ മൗനാനുരാഗം)
വാനവും മഴമേഘങ്ങളും
നിലാവും
നിഴൽപ്പരത്തുംസ്വപ്നങ്ങളും,
മയിൽപേടയായ്
ചിറകു
വിടർത്തിയാടുന്നു!
(എന്നിലെ മൗനാനുരാഗം)
നിന്നിലെ
ശാലീനസൗന്ദര്യം
കണ്ടനാൾ
മുതലീകാണും
പ്രപഞ്ചമെല്ലാം നീയാണെന്ന തോന്നൽ എന്നെ
കവിയാക്കി മാറ്റുന്നുവല്ലോ!
(എന്നിലെ മൗനാനുരാഗം)
ജീ ആർ കവിയൂർ
29 12 2023
Comments