വല്ലാത്ത ഒരു മോഹം

വല്ലാത്തൊരു മോഹം...

മനസ്സിന്റെ ചെപ്പിൽനിന്നൊരുനുള്ളുകുങ്കുമം 
അണിവിരലാൽ
തൊട്ടടുത്ത്
നെറുകയിലണിയിക്കാൻ 
വല്ലാതെ കൊതിച്ചു പോയി
വല്ലാതെ കൊതിച്ചു പോയി

(മനസ്സിന്റെ)

കണ്ടു മറന്ന കിനാവുകളൊക്കെയും
മഷിപുരട്ടാനായി നോക്കെ
മറന്നുപോയി 
എങ്ങോ മറന്നുപോയി
മറന്നുപോയി എങ്ങോ മറഞ്ഞുപോയി.

(മനസ്സിന്റെ)

ഓർക്കുംതോറുമൊരഭൂതിയായ് 
ഉള്ളിൻ്റയുള്ളുലെയ്ക്കേ
എഴുതുവാനാവതെയുഴലുകയാണു
വിരഹമെന്ന കവിത
വിരഹമെന്ന കവിത !
(2)
(മനസ്സിന്റെ)

ജീ ആർ കവിയൂർ
19 12 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “