ഹരേ കൃഷ്ണാ
അറിയുന്നു ഞാൻ നിൻ സാമീപ്യം
കൃഷ്ണാ കരിമുകിൽ വർണ്ണാ
മുരളി മനോഹര മണി വർണ്ണ
സപ്തസ്വരഗ വർണ്ണങ്ങൾ തീർക്കും
നിൻ ചുണ്ടിലെ മുരളീ നാദം
എത്ര കേട്ടാലും മതിവരില്ലല്ലോ കണ്ണാ
ഗോപികളും ഗോവൃന്ദങ്ങളും
നിൻ ഗാനത്തിൽ മയങ്ങി
ആനന്ദ നൃത്തം ചവിട്ടുന്നു വല്ലോ കണ്ണാ
എൻ ആത്മാവ് നിന്നിൽ
അലിയുന്നതായ് വെമ്പൽ കൊള്ളുന്നു വല്ലാത്തൊരു അനുഭൂതി തോന്നുന്നു
കണ്ണാ കരുണാകര
ജീ ആർ കവിയൂർ
09 12 2023
Comments