ഗാനം ജനിമൃതികൾക്കിടയിൽ

അനഘ സുന്ദര മാനസ സരോവരത്തിൽ
ഓളം തല്ലും ആനന്ദ വഞ്ചിയിലായ്
തുഴഞ്ഞു നീങ്ങും നിന്നെ കിനാ കണ്ടു 
മദനലഹരിയാൽ നൃത്തം വെക്കവേ

(അനഘ..) 

സപ്ത സ്വരരാഗ ഗാന യമുനയിൽ
മുരളികയുണർന്നു മോഹനമുതിർന്നു
മയൂഖങ്ങൾ നിറഞ്ഞു മാനസസരസിൽ
മയൂര നൃത്തം തുടർന്നു നയനാരാമം

(സപ്ത സ്വരരാഗ)

ജനന മരണങ്ങൾക്ക് നടുവിൽ
നിർവൃതീബിന്ദുക്കൾ രേഖയായ്‌
സമാന്തരങ്ങളിൽ ലംബമായി
മാറി മരണസാഗരമണയുന്നുവല്ലോ

(ജനന മരണങ്ങൾക്ക്)

 ജീ  ആർ കവിയൂർ
29 04 2022

Comments

Cv Thankappan said…
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “