നീ എനിക്ക് .. (ഗസൽ)
നീ എനിക്ക് .. (ഗസൽ)
നീയെനിക്കേകിയ
മധുരസ്വപ്നങ്ങൾ
മായിക ഭാവങ്ങൾ
തരളിതമായി
ഓർമ്മകൾ നൽകും
മരീചികയിലൂടെ
ചിരകാലം ഇനിയും
ലഹരാനുഭൂതി അനുഭവിക്കട്ടെയോ...
ഒഴുകിവരും കാറ്റിൻ
അലകൾ തൊട്ട് അകലുമ്പോൾ
അറിയുന്നു നിൻ സാമീപ്യം
സുന്ദരം സുഖകരം പ്രിയതേ..
നീയെനിക്കേകിയ
മധുരസ്വപ്നങ്ങൾ
മായിക ഭാവങ്ങൾ
തരളിതമായി..
ജീ ആർ കവിയൂർ
23.11.2020
2.45 am
Comments