എഴുതുവാൻ മറന്ന ..... കവിത
എഴുതുവാൻ മറന്ന ..... കവിത
എഴുതാൻ മറന്ന വാക്കുകളൊക്കെ
മിഴിനീരാൽ പടരുന്നു വല്ലോ സഖി
ഓർക്കും തോറും മനം പെയ്തു തുള്ളീട്ടു
ഓളങ്ങൾ താളം ചവിട്ടുന്നു ചുറ്റിനും
ഒഴുകിവരും പുഴയുടെ പുളിനമോ
ഓടക്കാറ്റിൽ മൂളും മുരളികയോ
എഴുതാൻ മറന്ന വാക്കുകളൊക്കെ
മിഴിനീരാൽ പടരുന്നു വല്ലോ സഖീ
നിൻ രാഗാലാപനമെന്നിലുണർത്തുന്നു
ജീവിത മോഹങ്ങളുടെ അനുഭൂതിയായ്
നീയെന്നും ശ്രുതി ചേർത്തു പാടിയ
നാളുകളുടെ തനിയാവർത്തനങ്ങളിന്നും
എഴുതുവാൻ മറന്ന വാക്കുകളൊക്കെ മിഴിനീരാൽ പടർന്നു വല്ലോ സഖി
നിലാവിന്റെ നീലിമയിലലിഞ്ഞു
കുളിർക്കാറ്റു വീശി അകന്നു
രാ മുല്ലപ്പൂവിൻ ഗന്ധവും നിന്നോർമ്മകളും
ഇല്ലിനിയാവില്ല മറക്കുവാൻ പൊയ്പോയ വസന്തവും
എഴുതാൻ മറന്ന വാക്കുകളൊക്കെ
മിഴിനീരാൽ പടർന്നു വല്ലോ സഖീ
ജി ആർ കവിയൂർ
06 11 2020
Comments