വിരഹ നോവ്‌ (ഗസൽ)

വിരഹനോവ്‌  (ഗസൽ)

ഇന്നോളം പാടാത്ത ഞാനിന്ന് 
ഹിന്ദോളത്തിൽ ശ്രുതിയുണർത്താം 
ഇദയവനികയിൽ പുഞ്ചിരിപ്പൂവായ്
ഇറയത്ത് നിലാനിഴലായി നിൽക്കണേ 

അഴലകറ്റുന്നു നീയൊരു പുഴയായി 
അഴിമുഖത്തെത്തും നേരം
അലറി കരയുന്നതെന്തെ നീ 
അറിയുന്നു വിരഹനോവിൻ ലവണരസം 

എത്ര കടലാസുകൾ പിച്ചിച്ചീന്തി 
എഴുതിയവയൊന്നുമേ എനിക്ക് 
ശ്രുതിചേർത്ത് പാടാനാവാതെ 
തൂലികയുടെ കൺവാർത്തു മിഴിവറ്റി 

ഇന്നോളം പാടാത്ത ഞാനിന്ന് 
ഹിന്ദോളത്തിൽ ശ്രുതിയുണർത്താം 
ഇദയവനികയിൽ പുഞ്ചിരിപ്പൂവായ്
ഇറയത്ത് നിലാനിഴലായി നിൽക്കണേ...

ജീ ആർ കവിയൂർ
08.11.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “