കീതൃക്കയിൽ വാഴും ...
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാമം പ്രിയകരം
കളഭ ചന്ദനലേപ സുഗന്ധത്താൽ
കുറി ചാർത്തി കനകാംഭരണവും
കുറുകെ കസവിൻ നേരിയതും ചുറ്റി
കോമള രൂപമെത്ര വർണ്ണിച്ചാലും മതിവരില്ല
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാമം ജപിക്കുന്നേൻ
കൂപ്പുകൈകളോടെ മുന്നിൽനിന്ന് കൺകുളിർക്കെ കണ്ടു കദനങ്ങളറിയിക്കാൻ
കീതൃക്കയിൽ വന്നു നിന്നു ഭക്തിയാൽ കീർത്തനം പാടി ഭജിക്കാൻ ഭാഗ്യമെന്നു
നാരായണ ജയ നാരായണ ജയ നാമം ജപിക്കുന്നേതിൻ നാരായണ ജയ
കരുതിപ്പോരുന്ന ഭക്തനെ നിൻ കൃപാകടാക്ഷത്താൽ നിത്യം
കാത്തുകൊള്ളേണമേ സാക്ഷാൽ കരുണാമയനാകും ശ്രീവല്ലഭനേ
കീതൃക്കയ്യിൽ വാഴും മഹാവിഷ്ണുവേനമഹ:
നാരായണ ജയ നാരായണ ജയ
നരകവാരിധിയിൽ നിന്നും കരകേറ്റീടേണമേ
ജീ ആർ കവിയൂർ
13.11.2020
Comments