രാമാ രാമഃ രാമ പാഹിമാം

രാമാ രാമ ജപിച്ചമനമേ 
രായകറ്റുക മനമേ 
എന്നു നീ വന്നുയെന്നിൽ 
നിറയും സാഗരം കണക്കെ 
രാമാ രാമഃ രാമ പാഹിമാം

രത്‌നാകരനായി വാല്മീകിയായ് 
ശബരിയായി മാറി ഞാൻ 
ഭജന ഭാവങ്ങളറിയാതെ 
നിൻ നാമങ്ങൾ ജപിക്കുന്നെനേം 

രാമാ രാമ ജപിച്ചമനമേ 
രായകറ്റുക മനമേ 
എന്നു നീ വന്നുയെന്നിൽ 
നിറയും സാഗരം കണക്കെ 
രാമാ രാമഃ രാമ പാഹിമാം

നിത്യം ജപിക്കുന്നു നിൻ നാമം 
തുരിയത്തിലായറിയുന്നേൻ 
അനുഭമെത്ര സുഖകരവു-
മെങ്ങനെ ഞാൻ വർണ്ണിക്കും 
രാമാ രാമഃ രാമ പാഹിമാം

കലിയുടെ പിടിയിലമർന്നു 
നിൻ നാമം മറക്കുന്നേൻ 
നിത്യം ജപിച്ചു നിന്നരികിൽ 
വന്നീടുവാൻ ജപിക്കുന്നേൻ 
രാമാ രാമഃ രാമ പാഹിമാം

നിൻ ഭക്തിയാൽ നിത്യം 
നിൻ നാമം ജപിക്കാൻ 
ത്രാണി തരണേ 
രാമാ രാമഃ രാമ പാഹിമാം

രാമാ രാമ ജപിച്ചമനമേ 
രായകറ്റുക മനമേ 
എന്നു നീ വന്നുയെന്നിൽ 
നിറയും സാഗരം കണക്കെ 
രാമാ രാമഃ രാമ പാഹിമാം

ജീ ആർ കവിയൂർ 
29 .11 .2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “