അമ്മക്കിളിത്താരാട്ട്

അമ്മക്കിളിത്താരാട്ട്

ആരാലും പാടും പാട്ടായാലും
ആരെഴുതിയാലും നിന്നെക്കുറിച്ച്..
ഹൃദയം തൊട്ടെഴുതി പാടുംപാട്ടിൻ
വരികൾക്ക് ഞാൻ കാതോർക്കുന്നു പ്രിയതെ

അലിവോട് പാടും പാട്ടാണ് എൻ 
അമ്മക്കിളിപാടും പാട്ട് കേട്ട് ഞാനുറങ്ങും
ആരാലും പാടാനാവാത്തൊരു താരാട്ട്
തണുവാർന്ന  ഇമ്പമാർന്ന പാട്ട് , എൻ

അമ്മക്കിളി പാടും അമൃതധാരയാണാപ്പാട്ട്
അഴലകറ്റുമാശ്വാസ  നിശ്വാസമായ പാട്ട്
ആരാലും പാടാനാവാത്ത പാട്ട്
എൻ അമ്മക്കിളി പാടും താരാട്ട്

ജീ ആർ കവിയൂർ
14.11.2020
5.50 am

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ