എന്തേ മനമിത്ര ചഞ്ചമായ് (കവിത)

എന്തേ മനമിത്ര ചഞ്ചമായ്  (കവിത)

എന്തിനോ വേണ്ടി കൺ തുടിപ്പൂ
എന്തേ മനമിത്ര ചഞ്ചമായ്
എന്നരികിൽ വന്നു നീ വന്നു 
എതിരേല്പു ഓർമ്മ ചിന്തുകളിലിന്ന് 

നെഞ്ചോളമാഴമുള്ള 
ചേറ്റു കുളത്തിലിറങ്ങി 
നിനക്കായി മാത്രമായി ഇറുത്ത
ആമ്പൽപ്പൂപ്പുഞ്ചിരിയിന്നെവിടെ 

നിനക്ക് ഓർമ്മയുണ്ടോയെന്നറിയില്ല 
നാം പങ്കിട്ട മാനം കാണാ മയിൽപ്പീലിത്തുണ്ടുകളിന്നും പുസ്തകത്താളിൽ ഉണർന്നിരിപ്പൂ

കൊഴിയുന്നില്ല ഓർമ്മകളിന്നും
കൊഴിയെറിഞ്ഞു ചക്കരച്ചിമാങ്ങാ
നിൻ കൈകളിൽ തന്നിരുന്നപ്പോൾ 
നീ സമ്മാനിച്ച പുഞ്ചിരിപ്പൂവിന്നെവിടെ

കല്ലുകൊത്തി കളിച്ചോരാ
പള്ളിക്കൂട ഇറയത്ത്
മഴവന്ന നാളുകളിൽ 
മാനം നോക്കി നിന്ന നിനക്കു

വാഴയില കുടയാക്കി തന്നതീ
വൈകിയ വേളകളിൽ ഓർക്കുമ്പോൾ 
എന്തേ കൺതുടിപ്പു ഇപ്പോഴും 
എന്തേ മനമിത്ര ചഞ്ചലമായ് പ്രിയതേ 

ജീ ആർ കവിയൂർ 
24.11.2020
01:24

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “