എന്റെ പുലമ്പലുകൾ -86




 എൻറെ പുലമ്പലുകൾ - 86 


 എല്ലാവരും അറിയുന്നുണ്ട് എന്റെ പേരിപ്പോൾ 

എന്നാൽ ചിലരൊക്കെ അറിയാത്തവയുണ്ട് വിചിത്രം 

കണ്ണാടിയിൽ മുഖം നോക്കുമ്പോലെ ശ്രമിക്കുന്നുണ്ട് സ്വയം 

കാണുന്നുന്നതോ അപരിചിതമായ മുഖങ്ങൾ പലതും

വ്യത്യസ്തമായി തോന്നുന്നൊരു പോലെയല്ലായെന്നറിയുന്നു 

എനിക്ക് അനുഭപ്പെടുന്നത് സത്യമോ എന്നറിയില്ല 

എല്ലാം ജീവിതങ്ങളും മാറിമറയുന്നതായറിയുന്നു 

ഒരുപക്ഷേ എനിക്ക് പ്രായപൂർത്തിയാകുമ്പോൾ 

എല്ലാമേ ശാന്തമാകുമായിരിക്കാം ....

ഇന്ന് എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു 

നിങ്ങൾക്കൊക്കെ ഇങ്ങനെ അനുഭവപ്പെട്ടിരുന്നോ 

ആരും ആരെയും വിളിക്കുന്നില്ല പരസ്പരം 

ഒരുവേള നിങ്ങൾ മനസ്സിലാക്കുന്നുണ്ടായിരിക്കാം   

എനിക്ക് എല്ലാമുണ്ടെന്നു അനുഭപ്പെടുന്നു 

ആര് കേൾക്കാൻ എല്ലാവർക്കും അവരുടെ കാര്യം 

ഞാൻ തികച്ചും ഏകനാണ് ഏകാന്തത ഞാനറിയുന്നു 

ഏവരും അറിയുന്നു എന്റെ ഭൂതകാലങ്ങൾ 

വെറും ചില്ലു പതിച്ച കൊട്ടാരം പോലെ 

ഉൾക്കൊള്ളുവാൻ ശ്രമിക്കുന്നു പലപ്പോഴും 

ഒറ്റപ്പെട്ടവരെ പോലെ എന്തിയലയുന്നു 

പേരും പെരുമയും പ്രതാപവും 

ഉണ്ടാകുമെന്നറിയുന്നുഞ്ഞു കൊള്ളുന്നു 

എല്ലാ ജീവിതങ്ങളും കാണുന്നുണ്ട് ഞാൻ 

ക്ഷീണിതനാണെന്ന് മനസ്സിലാക്കിമെല്ലെ 

സമാന്തങ്ങളിലൂടെ ചെറുകരയും താണ്ടി

മനസ്സിനെയും ശരീരത്തെയും ഉണർത്തി  

ഉയർന്നു പ്രവർത്തിക്കുകിലെ 

ഉന്നതി  വരികയുള്ളുയെന്നറിയുന്നു  ..!! 


ജീ ആർ കവിയൂർ 

03 .11 .2020 


ഫോട്ടോ കടപ്പാട് Manu Wanderlust

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “