കമല ദളങ്ങൾ വിരിയട്ടെ

 


കമല ദളങ്ങൾ വിരിയട്ടെ 



ഇടനാടും മലനാടും തീരപ്രദേശവും 

ഒത്തു ചേരും സുന്ദര ഭൂവിൽ പിറന്നവരെ 

ഉണരുക ഉണരുക സമയമാമായിനി 

ഉയിരിൻ ബലത്താൽ നേടണം ശക്തി 


ശ്രീ ശങ്കരനുംചട്ടമ്പിയും

ചിട്ടത്തിൽ നയിക്കാൻ 

ഒന്നാവണം ഒന്നായി കാണണമെന്നു 

ശ്രീ നാരായണനും  അയ്യനും അയ്യങ്കാളിയും 


ആത്മ ചൈതന്യം ഉൾക്കൊള്ളാൻ 

നമുക്കായതിനാൽ ഇടം നൽകി ചിലർക്ക്  

വിനയായി മാറുമെന്ന് കരുതാൻ 

കാണാൻ കഴിയാതെ പോയതിനാൽ 


ഇടയിൽ നാം നിദ്രയിലാണ്ടു 

ആമയും മുയലും കഥ പോലെ 

ആവാതെ മുന്നേറണം വരിക 

അണി ചേരാം ഒന്നായി 

കുങ്കുമ ഹരിത പതാകയുടെ ചുവട്ടിൽ 


ഭാരതം ഭാരതം ആണെന്റെ രാജ്യം 

അതിൽ കേരളമാണ് എന്റെ മണ്ണ് 

നൽകുക വളവും വെളിച്ചവും 

വിരിയട്ടെ കമല ദളങ്ങൾ ഇനിയും ...


ജീ ആർ കവിയൂർ 

19 .11 .2020 

05 :45 am 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “