കനവിൻ ലഹരി (ഗസൽ )
കനവിൻ ലഹരി (ഗസൽ )
ഏലം പൂക്കും മലകളിൽ
ഏലസ്സുകിലുക്കി ഒഴുകും
കാട്ടാറിൻ കരകളിൽ
വിരിയും കനവിൻ ലഹരി
കിളുന്തു നുള്ളും നിൻ
കമനീയമാം പുഞ്ചിയിൽ
കണ്ടു കവിതയെ കവിമനം
കരളിൻ വിരലാൽ
ആരും കാണാത്ത കേൾക്കാത്ത
എഴുതാത്ത സുന്ദര വരികൾ
പ്രാണനിൽ പ്രാണനാവും
പ്രണയത്തിൽ ചാലിച്ച ഗസലീണം
ഏലം പൂക്കും മലകളിൽ
ഏലസ്സുകിലുക്കി ഒഴുകും
കാട്ടാറിൻ കരകളിൽ
വിരിയും കനവിൻ ലഹരി ..!!
ജീ ആർ കവിയൂർ
02 .11 .2020
03 : 03 am
Comments