ധന്യമായേനെ
ധന്യമായെനേ
അയോദ്ധ്യാ നഗരം പോലെ എൻ
രഘുവരൻറെ പാദം പതിഞ്ഞ മണ്ണിൽ
എനിക്ക് കഴിയുവാൻ കഴിഞ്ഞെങ്കിൽ
ജീവിതമെത്ര ധന്യമായെനേം
ദശരഥന്റെ മകനായി പിറന്നും
ആജ്ഞാനുവർത്തിയാം
പ്രജാതല്പരനാം ചക്രവർത്തിയുടെ
പാദം പതിഞ്ഞ മണ്ണിലായി
ജനിച്ചിരുന്നെങ്കിലെത്ര
ജന്മം ധന്യമായെനേ
ലക്ഷ്മണനെ പോലെ ഒരു അനുജനും
കൗസല്യപോലെ ഒരു അമ്മയും
സ്വാമി താങ്കളെ പോലെ
എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ
ജീവിതമെത്ര ധന്യമായെനേ
ഭരതനെ പോലെ ത്യാഗം കൊണ്ടും
ഊർമ്മിളയെ പോലെ പതിവ്രതയും
സീതയെ പോലെ ഒരു നാരിയും
ലവകുശന്മാരേ പോലെ മക്കളും
ഉണ്ടായിരുന്നെങ്കിലായ് -
ജീവിതമെത്ര ധന്യമായെനേ
ശ്രവണകുമാരനെ പോലെ അർപ്പണവും
ശബരിയിയെ പോലെ ഭക്തിയും
ഹനുമാനെ പോലെ നിഷ്ടയും ശക്തിയും
ഉണ്ടായിരുന്നെങ്കിലായ് -
ജീവിതമെത്ര ധന്യമായെനേ
അയോദ്ധ്യാ നഗരം പോലെ എൻ
രഘുവരൻറെ പാദം പതിഞ്ഞ മണ്ണിൽ
എനിക്ക് കഴിയുവാൻ കഴിഞ്ഞെങ്കിൽ
ജീവിതമെത്ര ധന്യമായെനേ
ജീ ആർ കവിയൂർ
29 .11 .2020
Comments