പ്രണയ മധുരം (ഗസൽ)

പ്രണയ മധുരം (ഗസൽ)

ഉത്സവത്തേരോട്ടത്തിനിടയിൽ 
പഞ്ചാരി മേളകൊഴുപ്പിൻ 
താളലയത്തിനു നടുവിൽ
മായിക ഭാവങ്ങളുടെ വർണ്ണപ്രഭ

നിൻ മിഴിയിണയിലെ,, 
നക്ഷത്രതിളക്കങ്ങളുടെ
ഇടയിൽ കണ്ടു  ലോലാക്കിൻ ഇളക്കത്തിനൊപ്പമാരുമറിയാത്ത

എത്ര പറഞ്ഞാലും മനസ്സിലാകാത്ത 
എൻ ഉള്ളിന്റെ ഉള്ളിലായി
ഒരു മധുര നോവ്‌ ,ഒരുവേള 
ഇതാവുമോ പ്രണയത്തിൻ നോവ്‌


ഉത്സവത്തേരോട്ടത്തിനിടയിൽ 
പഞ്ചാരി മേളകൊഴുപ്പിൻ 
താളലയത്തിനു നടുവിൽ
മായിക ഭാവങ്ങളുടെ വർണ്ണപ്രഭ

ജീ ആർ കവിയൂർ
10.11.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “