സുരനരപൂജിതേ
സുരനരപൂജിതേ
സുന്ദരി സുമേ
സന്ധ്യയാ രാവോ
പ്രഭാതമോ പ്രദോഷമോ
വന്നു നീ വന്നു തന്നിടുന്നു
വരദാനം അമ്മേ ഭഗവതി
പുത്തൂർ കാവിൽ വാഴും
ഭുവനേശ്വരി ഭദ്രകാളി
ഉള്ളു നൊന്തു വിളിക്കുകിൽ
ഉള്ളതൊക്കെ തന്നിടുന്നു നീ അംബികേ
തീരാത്ത ദുരിതങ്ങൾ അകറ്റി
ഞങ്ങളെ മറുകര കയറ്റിടണേ അംബികേ
പുത്തൂർ കാവിൽ വാഴും
ഭുവനേശ്വരി ഭദ്രകാളി
ജീ ആർ കവിയൂർ
09.11.2020
Comments