വസന്തം വന്നിടുമോ (ഗസൽ)
വസന്തം വന്നിടുമോ (ഗസൽ)
ഇമചിമ്മി തുറക്കുമ്പോഴേക്കും
കടന്നുവല്ലോ ബാല്യ
കൗമാരങ്ങളുടെ ഉത്സവങ്ങൾ
ഇനിയൊരു വസന്തം വന്നിടുമോ
കരിമഷി ചാന്തും തൊടുകുറിയുമായി
കാലിലെ പാദസരത്തിൻ
കിലുക്കവുമായിമെല്ലെ
കർണ്ണികാരം പൂത്തുലയുമോ
ഞാനറിയാതെ എന്റെ
വിരൽത്തുമ്പിൽ വന്നു നീ
നടനമാടുമോ വീണ്ടും
ഇനിയൊരു വസന്തം വന്നിടുമോ
ജീ ആർ കവിയൂർ
20.11.2020
Comments