പൂത്തുലഞ്ഞുവല്ലോ ( ഗസൽ )

പൂത്തുലഞ്ഞുവല്ലോ ( ഗസൽ )

ഏതോ രാഗ വസന്തം
വിരുന്നു വന്നെൻ
മനസ്സാം വാടികയിൽ
 പ്രണയം പൂത്തുലഞ്ഞു 

മൗനം കനക്കും വേളകളിൽ   
നെടുവീർപ്പുകൾ ഉടഞ്ഞു
ചിത്തം പെയ്തൊഴിഞ്ഞു
ഓർമ്മ കടലായി തിരയിളകി  

കരയെ പുണർന്ന് അകലുന്നു 
ഏതോ  വികാരത്താൽ കടൽ
ഇതൊന്നുമറിയാതെ നാം 
ഞാനും നീയുമെന്ന 

ബിന്ദുക്കൾ വീണ്ടു രേഖയായി ജീവിതവഴികളിൽ അവസാനം ചോദ്യചിഹ്നമായി നിൽപ്പൂ 
മൗനമൊരു പ്രണയ ഗസലായ്‌

ഏതോ രാഗ വസന്തം
വിരുന്നു വന്നെൻ
മനസ്സാം വാടികയിൽ
പ്രണയം പൂത്തുലഞ്ഞുവല്ലോ സഖേ..

ജീ ആർ കവിയൂർ
28.11.2020.





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “