പ്രദക്ഷിണ വഴി കിട്ടാതെ *
പ്രദക്ഷിണ വഴി കിട്ടാതെ *
ഇത്തിരി നേരമൊന്ന്
ഇളവേൽക്കുക സഖേ
ഈണമില്ലാതെ താളമില്ലാതെ
ഇടറാതെ കാര്യങ്ങളൊക്കെ
തുറന്നു പറഞ്ഞിടാം സത്യം
തുണയും തൂണുമില്ലാതെയിതാ
മാറ്റിക്കൊണ്ടിരിക്കുന്നിവിടെ
ഒരു ജന സമൂഹത്തിനെ
വേദന കൊള്ളിക്കുന്നു
മാറാൻ ആവാതെ
നിസ്സഹായരായവർ
നീതിക്കുവേണ്ടി
തെരുവിലിറക്കപ്പെട്ടവർ
അവർക്കായി പറയാൻ വക്കീലില്ല
വക്കാലത്തുമായി വെയിൽ
കൊള്ളുവാൻ വിധിക്കപ്പെട്ടവർക്കു മുന്നിൽ
ആചാരങ്ങളെ ചാരമാകുന്നു
രാക്ഷസ സേനയിവിടെയിതാ
ചങ്ങലയിട്ടു വഴിമാറ്റുന്നു
വലം വയ്ക്കുവാൻ പറ്റാതെ
വീർപ്പുമുട്ടുന്നവരെ നിങ്ങൾ
എത്രനാൾ ഇങ്ങനെ
മഹാമാരിയുടെ പേരിൽ
ആട്ടിപ്പായിക്കും, തികച്ചും
ധാർഷ്ട്യം കാട്ടുന്നു കഷ്ടം
മനംനൊന്തു കണ്ണടച്ചു
പ്രാർത്ഥിക്കുന്നേൻ , എല്ലാം അറിയുന്നവനേ വല്ലവിധേനയും വല്ലഭാ വന്നു നീ വീണ്ടും
തുകലാസുരന്മാരിൽ നിന്നും കാത്തുകൊള്ളണേ ഭഗവാനേ
അവിടുന്നെന്തേ കണ്ടിട്ടും കാണാതെ ദുഃഖത്തിലാക്കുന്നിതാ ഭക്തവത്സലാ നിൻ കാരുണ്യത്തിനായി കണ്ണുനീർ വാർക്കുന്നിതാ ശ്രീ വല്ലഭാ തുണക്കണേ ...
ജീ ആർ കവിയൂർ
17.11.2020.
.
--–------------+-------------------+--–---------------------
* ഇന്നലെ വലിയ അമ്പലത്തിൽ നേരിടേണ്ടി വന്ന കാര്യം ഓർത്തു മനം നൊന്തു , അതായത് കൊടിമരത്തിൽ മുന്നിലൂടെ ക്ഷേത്രത്തിൽ കയറി തിരികെ പോയ വഴിക്ക് വരാനാവതെ വടക്കേ വാതിലിലൂടെ ഇറങ്ങേണ്ടി വരുന്നു .ചങ്ങലകെട്ടി വഴി മുടക്കിയിരിക്കുന്നു .ചങ്ങല മറി കടന്നു വന്നാൽ ശകാരം .🙏
Comments