ഓർമ്മ സമ്മാനം (ഗസൽ )

 ഓർമ്മ സമ്മാനം (ഗസൽ )


എൻ മൗനവും തേടുന്നുവല്ലോ 

നിൻ ഗസൽ വീഥികളിൽ 

അറിയാതെ പോയൊരു 

വാക്കിന്റെ നോവ് 


വിരൽത്തുമ്പിലെ ഈണത്തിൽ 

അമരുന്നു സ്വരസ്ഥാനമറിഞ്ഞു 

ഓർമ്മകളെന്നിൽ പൂത്തുലയുന്നു 

വസന്ത രാഗത്തിൻ വീചികളാൽ 



മാറ്റൊലിക്കൊള്ളും മലയുടെ

താഴ് വാരങ്ങളിലായ് പലവട്ടം 

നാം പങ്കു വച്ചൊരാ കുയിൽ പാട്ടും 

അത് നൽകും ഓർമ്മ സമ്മാനം 


എൻ മൗനവും തേടുന്നുവല്ലോ 

നിൻ ഗസൽ വീഥികളിൽ 

അറിയാതെ പോയൊരു 

വാക്കിന്റെ നോവ് ,പ്രിയതേ ..!!


ജീ ആർ കവിയൂർ 

05 .11 .2020 

06 .10 am 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “