വൃശ്ചിക ഉണർവ്വ്

വൃശ്ചിക ഉണർവ്വ്

സ്വാമിയേ ശരണമയ്യപ്പാ 
സ്വാമിയേ ശരണമയ്യപ്പാ 

കറുപ്പകറ്റി വെള്ള വീശിയല്ലോ കിഴക്ക് 
വിരിഞ്ഞു വല്ലോ വൃശ്ചിക പൂവ് 
വരവേറ്റു കിളിമൊഴികളാനന്ദം 
തപസ്സു ഉണർത്തി ശരണം വിളിയുണർന്നു മാമലമേൽ

സ്വാമിയേ ശരണമയ്യപ്പാ 
സ്വാമിയേ ശരണമയ്യപ്പാ 

സ്വപ്നത്തിൽ നിന്നുണർന്നു 
പ്രതീക്ഷയോടെ മഞ്ഞ മാതാവ് 
ശരംകുത്തി വരുന്നുണ്ട് കന്നി അയ്യപ്പന്മാർ 
ശരണാഗതൻ പുഞ്ചിരിപ്പൂ എന്തൊരഴക് 

സ്വാമിയേ ശരണമയ്യപ്പാ 
സ്വാമിയേ ശരണമയ്യപ്പാ 

പതിനെട്ടു പുരാണങ്ങൾ ഉറങ്ങും
 പടി ചവിട്ടി വരുന്നുണ്ട്
 വിശ്വാസങ്ങളുടെ മനക്കരുത്ത് 
വിശ്രമം വിട്ട് ദർശനപുണ്യം 

സ്വാമിയേ ശരണമയ്യപ്പാ 
സ്വാമിയേ ശരണമയ്യപ്പാ 

ജി ആർ കവിയൂർ 
16.11.2020
09:00 am

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “