വിരഹമേ നീ (ഗസൽ)
വിരഹമേ നീ
വിരഹമേ നീയെൻ
വിരൽത്തുമ്പിൽ നൽകിയകന്ന
പ്രണയനോവുകളോ ഈ
ഗസലുകളായി പൂക്കൂന്നത്
ഗന്ധം അതിനു വിയർപ്പിൻെറയോ
കണ്ണുനീർ പുഴയുടെ ലവണ രസമോ
അലറിയടുക്കുന്നുവല്ലോ നീയണയുന്നു
തീരത്തെ ചുംബിച്ച് അകലുന്നുവോ
ആഴങ്ങളിൽനിന്ന് ആഴങ്ങളിലേക്ക് അണപൊട്ടിയൊഴുകി അകലുന്നുവോ അക്ഷരങ്ങൾ തീർക്കുന്ന അലകളിൽ
ആരവങ്ങളിൽ തേടുന്നു നിന്നെ ..
വിരഹമേ നീയെൻ
വിരൽത്തുമ്പിൽ നൽകിയകന്ന
പ്രണയനോവുകളൊയീ
ഗസലുകളായി പൂക്കൂന്നത് ..!!
ജീ ആർ കവിയൂർ
14.11.2020
00:15
Comments