മനസ്സുണർന്നു (ഗസൽ )
മനസ്സുണർന്നു (ഗസൽ )
ചക്രവാകത്തിലൂടെ മെല്ലെ
ആരോഹണ അവരോഹണമായ്
മനസ്സുണർന്നു ജന്യമായ്
മലയമാരുതം വീശിയടുത്തു
സ രി1 ഗ3 പ ധ2 നി2 സ
സ നി2 ധ2 പ ഗ3 രി1 സ
ചക്രവാകത്തിലൂടെ മെല്ലെ
ആരോഹണ അവരോഹണമായ്
മനസ്സുണർന്നു ജന്യമായ്
മലയമാരുതം വീശിയടുത്തു
ബ്രഹ്മകമലം വിടർന്നു ശോഭിച്ചു
കിളി കുലജാലങ്ങൾ പാടി
വരവേറ്റു സുപ്രഭാതം
സുപ്രഭാതം സുപ്രഭാതം
പാടി പാടി വന്നു നീ വീണ്ടും
തെന്നലായ് കുളിർ പകർന്നു
ആഹിർ ഭൈരവ് രാഗമായ്
ഗസലുണർന്നു ഞാനറിയാതെ
ജീ ആർ കവിയൂർ
18 .11 .2020
03 :10 am
Comments