അകലം പാലിക്കുന്നു
അകലം പാലിക്കുന്നു
നടക്കാൻ പഠിച്ചു
മെല്ലെ കാൽ വച്ചു
മുന്നേറിയപ്പോഴേക്കും
മനസ്സുകളറിഞ്ഞു
ഹൃദയമറിഞ്ഞ്
ചിരിക്കാനായപ്പോഴേക്കും
അണി വിരൽ മുറിച്ച്
അണുവിൻ അണുവിനെ
അറിയാതെ മെല്ലെ
ചക്രവ്യൂഹത്തിലേ
അഭിമന്യുവായി
കവച കുണ്ഡലങ്ങൾ നഷ്ടപ്പെട്ട്
രഥ ചക്രങ്ങൾ ചേറിൽതാണ്
ധർമ്മ യുദ്ധത്തിൽ പരാജയപ്പെട്ട്
അവസാനം അശ്വത്ഥാമാവായി
അലയുമ്പോൾ അകലം പാലിച്ച്
മൂക്കും വായും മൂടി നടക്കേണ്ടി വരുന്നു
മുന്നിലുള്ള അവൻറെ കണ്ണുകളിലെ
വികാരങ്ങൾ അറിയാൻ കഴിയാതെ .
കർമ്മ പഥങ്ങളിൽ ഇനിയുള്ളത്
കണ്ടതും കേട്ടതും മിണ്ടാതെ
കണ്ടതടിക്ക് വിനാശവും
കഴിയുന്നത്ര മാധവസേവ മാനവസേവ
കഴിച്ചു കണ്ണടയ്ക്കുകിൽ എന്നാശിക്കുന്നു
കണ്ടില്ല എന്ന് കരുതി സ്വാർത്ഥത
ഏറുന്നതറിഞ്ഞു കണ്ണടച്ചു മുന്നേറുന്നു
ജി ആർ കവിയൂർ
04.11.2020
photo credit to Hashiq AH
Comments