സമർപ്പണം

സമർപ്പണം 


ലളിതമായ് ഉഷസ്സ്  എന്നരികിൽ വന്നു 

നിത്യം നൽകുന്നുവല്ലോ  പീയുഷ ധാരയായ് 

കാവ്യങ്ങൾ മോഹനം ധന്യനായ് നിൽപ്പു 

ഞാനങ്ങു ഒരു വിദ്യാത്ഥിയായ്  ...


നൽകുവാനില്ല എനിക്ക് ഗുരു ദക്ഷിണയായ് 

ദ്രവ്യമായ് ഒന്നുമേ സ്നേഹമാർന്ന മനസ്സ് മാത്രം 

തവ ചരണത്തിലർപ്പിക്കുന്നെൻ ഒരുപിടി 

സ്നേഹ മലരുകൾ അമ്മേ തായേ സരസ്വതി 


സാരസത്തിൽ വാഴും അമ്മേ 

സ്നേഹമായി സന്തോഷമായ് 

സ്വീകരിക്കുമല്ലോയീ ഉള്ളവന്റെ 

സ്നേഹപുഷ്പങ്ങളായിരമമ്മേ !

ജീ ആർ കവിയൂർ 

18 .11 .2020 

സമർപ്പണം ഇത് ഡോക്ടർ ബി ഉഷാകുമാരി ചേച്ചിക്കായ് 



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “