ഞാനുമെൻ വഴികളും
ഞാനുമെൻ വഴികളും
നീലാകാശ ചുവട്ടിലായ്
കെട്ടുപിണഞ്ഞ മാനസത്തിനു
കേൾവി സുഖമെന്നോണം
സ്വര ശുദ്ധമായ് കിളിമൊഴികൾ
ഞാനെൻ പാദ ഒരുക്കി
അലക്ഷ്യമായ് മറ്റാരും
അറിയാതെ പ്രണയിക്കുന്നു
എന്റെ യാത്രാ വഴികളെ
ആരും കൂടെയില്ലെങ്കിലും
ആരുടെയും വഴിമുടക്കാതെ
നോവിൻ മധുരങ്ങൾ നുണഞ്ഞു
എൻ സ്വപ്നായനങ്ങളെ നിക്കുസ്വന്തം
ഒഴുകി നീങ്ങുന്നു ശേഷമിനി
ജീവിത സഞ്ചാര വഞ്ചിയിലേറി
സഞ്ചിത ദുഃഖങ്ങൾ മറന്നു
മൗനമായ് മൗനിയായി
ആരുടെയും ജീവിതത്തെ മാറ്റുവാൻ
ഇല്ല ഞാനൊരിക്കലുമെന്നറിക
ഞാനെൻ ഹൃദയത്തിൽ നിവസിക്കുന്നു
എന്റെ എഴുത്തു വഴികളെനിക്കു സ്വന്തം
ജീ ആർ കവിയൂർ
02 .11 .2020
04 : 30 am
Comments