നീയറിയുന്നുണ്ടോ - (ഗസൽ)
നീയറിയുന്നുണ്ടോ - (ഗസൽ)
നിൻ മിഴിപ്പൂക്കളിൽ
മുത്തമിട്ടു പറന്നകലും
ശലഭമായി മാറുവാൻ
വല്ലാതെ മനം തുടിച്ചു
മഴമേഘങ്ങളായ്
മലയെ ചുംബിച്ചുയകലാൻ
കാറ്റിന്റെ മൂളലുകൾ
ഏറ്റുപാടും മുളംതണ്ടായ്
മാറാൻ മനം ത്രസിച്ചു
മാമ്പൂവിനെ മുകരും
തുലാമാസത്തിൻ കണമായി
ഉതിർന്നു വീണു
പുൽക്കൊടിത്തുമ്പിലിരുന്ന്
അർക്കാംശുവാൽ
തിളങ്ങും മുത്തായി മാറാൻ
എൻ മനോവീണ അറിയാതെ
നിന്നെക്കുറിച്ചോർത്തു
എഴുതിപ്പാടാൻ ഉള്ളം തുടിച്ചത്
നീ അറിയുന്നുണ്ടോ സഖിയേ..!!
ജി ആർ കവിയൂർ
10.11.2020
Comments