പൂക്കുന്നു വീണ്ടും ( ഗസൽ )
ഋതു വസന്തത്തിൻ നിലാവിലെന്നോണം
പുഞ്ചിരിതൂകി നിൽക്കും രാമുല്ല ചോട്ടിലായി
ഇന്നലെ മയങ്ങിയ നേരത്തു നീ വന്നു
ഈണത്തിൽ ശ്രുതിമീട്ടി പാടിയ പാട്ടുകൾ
അകതാരിൽ വിരിയും പ്രണയ പുഷ്പങ്ങൾ
വിരഹ നോവിനാൽ വാടിക്കരിയുന്നല്ലോ
ഇന്നുമെൻ മനസ്സിൽ മായാതെ നിൽപ്പു
ഇമയടച്ചു ഞാൻ കാണുന്നു ഇപ്പോഴും നിന്നെ
ഓർക്കും തോറും തെളിയുന്നു നിൻ മുഖം
ഓണത്തിനു പൂക്കള ഭംഗിപോലെ സഖിയെ
ഇനിയെന്നു കാണും നാം തമ്മിൽ
ഓമൽക്കിനാവുകൾ പൂക്കുന്നു വീണ്ടും
ജീ ആർ കവിയൂർ
14.11.2020
5.05 pm
Comments