മറക്കില്ല നിന്നെ മറഡോണയേ....

മറക്കില്ല നിന്നെ മറഡോണയേ....

കൊടിയ പട്ടിണിയും പരവേശങ്ങളും
നെടിയ നാളുകൾ താണ്ടി മുന്നേറി 
ലോകകപ്പുകൾ മുത്തമിട്ട ഏറെ അർജൻറീനയുടെ അഭിമാനമാർന്നങ്ങു

ലോകത്തിൻ കാല്പന്തിന്റെ ദൈവ വഴികളിൽ പെലേയുടെ മായിക പ്രഭാ വലയങ്ങൾ കടന്ന് അർജൻറീനയിലെ കൊറിൻറസ് പ്രവിശ്യയിൽ നിന്ന് 
ആർജിച്ച കരുത്തുള്ള പോരാളിയായ്

കാലങ്ങളേറെ കഴിച്ചു ഗോൾ വലയങ്ങൾ കിടിലൻ മാന്ത്രിക നിമിഷങ്ങൾ തീർത്ത് കനവുകൾ അപ്പുറത്തെ ചക്രവാളങ്ങളിൽ കാൽപന്തിനെ രാജാവ് നാടുനീങ്ങി 

മറക്കാനാവില്ല കായിക ലോകമേ നിനക്ക് ഇല്ല മറക്കില്ലൊരിക്കലും മറഡോണ നിന്നെ മനസ്സിൽ നിന്നും മായുകയില്ല നിൻ മാന്ത്രിക ചുവടേറ്റ ഗോൾ വലയങ്ങളുടെ തിളക്കം 

ജി ആർ കവിയൂർ 
25 11 2020


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “