കുട്ടികളുടെ ഒരു ദി(ദീ)നമേ
കുട്ടികളുടെ ഒരു ദി(ദീ)നമേ
ചായെന്നും ച്ചയെന്നും
പഠിച്ചവർക്കറിയില്ല
ചാച്ചാജി ആരെന്നെയെന്തെന്നു
പറഞ്ഞിട്ടും അറിഞ്ഞിട്ടും
കാര്യമില്ലല്ലോ മണ്മറഞ്ഞു പോയില്ലേ
പണ്ട് കല്ലിനുമുണ്ടൊരു കഥ പറയാനെന്ന്
മകൾക്ക് അയച്ച കത്ത്
ഇന്നും പാഠഭാഗത്തിലുണ്ടോ
എന്ന് സംശയം എന്തായാലും
ഗാന്ധിത്തൊപ്പിയും നീണ്ട ഉടുപ്പും കാൽ സറായും
റോസാപ്പൂവും ആളൊരു സുന്ദരൻ
സുകുമാരനെന്ന് മാത്രം അറിയാം കുട്ടികൾക്ക്. പിന്നെ കുറെ റാലിയും
വെയിൽ കൊള്ളും റിഹേഴ്സലും പാട്ടും കൂത്തും മാത്രം അവർ എന്തറിയുന്നു
പിന്നെ എന്റെ അപ്പൂപ്പൻ മഹാൻ
വളരുക വളരുക ഭാരതമേ ...!!
ജീ ആർ കവിയൂർ
ചിത്രത്തിനു കടപ്പാട് മാതൃഭൂമി
Comments