നിലാവിന്റെ നീലിമയിൽ (ഗസൽ )

നിലാവിന്റെ നീലിമയിൽ (ഗസൽ )

നിശയുടെ നിറവിൽ 
നിൻ പദ ചലനത്തിനും 
നിലാവിൻ പുഞ്ചിരി മറയാൻ 
നിദ്രാവിഹീനനായി കാത്തിരുന്നു 

രാ മുല്ലകൾ മണം പരത്തി 
രാക്കുയിലൂകൾ പാടി ശോകം
രാവതേറ്റുപാടിയകലേ
ഒരു ബാസുരിയിലൂടെ 

കുളിർ കാറ്റിൻ തലോടലാടൊപ്പം 
കേട്ടിട്ട് അറിയാതെ കണ്ണടച്ചു 
മനസ്സ് കൈ വിട്ടകന്നു പിന്നെ 
കനവിലേക്കു ചേക്കേറി നിന്നോർമ്മകൾ 

ജീ ആർ കവിയൂർ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “