അമ്മേ ശരണം

അമ്മേ ശരണം 

രചന ജീ ആർ കവിയൂർ 
ആലാപനം : ഗിരിജ ദിവാകരൻ അങ്ങാടിപ്പുറം…

അമ്മേ ശരണം ദേവി ശരണം 
പുത്തൂർക്കാവിലമരും ഭദ്രേ ശരണം

മധുരമ്പുഴയുടെ തീരത്തു 
പുത്തനുണർവു നൽകും 
പുത്തൂർ  കാവിലമരും 
ഭഗവതി കൈതൊഴുന്നേൻ

അമ്മേ ശരണം ദേവി ശരണം 
പുത്തൂർക്കാവിലമരും ഭദ്രേ ശരണം

ഭജന പാടുന്നവർക്ക്‌ 
ഭവ ദോഷ ദുരിദങ്ങളകറ്റും 
ഭവനങ്ങളുടെ കെടാവിളക്കാകും  
ഭുവനേശ്വരിയും ശ്രീഭദ്രയുംനീയല്ലോ 

അമ്മേ ശരണം ദേവി ശരണം 
പുത്തൂർക്കാവിലമരും ഭദ്രേ ശരണം

അമ്മേ നിനക്കൊപ്പം ഉണ്ട് കാവിലായ് 
നാഗരാജാവും നാഗയേക്ഷിയും 
ചിത്രകൂടങ്ങളിലുള്ളൊരു സർപ്പങ്ങളും 
ചിത്തശുദ്ധിയും രോഗ ശാന്തി നൽകുന്നു 

അമ്മേ ശരണം ദേവി ശരണം 
പുത്തൂർക്കാവിലമരും ഭദ്രേ ശരണം

ദേശ രക്ഷക്കായി ബ്രഹ്മരക്ഷസ്സും 
കുടുബങ്ങളെ ഇമ്പമായികാക്കും 
യോഗിശ്വരനും മലയച്ഛനും 
ബ്രഹ്മഹത്യാ പാപമോചനി യക്ഷിയും 

അമ്മേ ശരണം ദേവി ശരണം 
പുത്തൂർക്കാവിലമരും ഭദ്രേ ശരണം

മധുരമ്പുഴയുടെ തീരത്തു 
പുത്തനുണർവു നൽകും 
പുത്തൂർ കാവിലമരും 
ഭഗവതി കൈതൊഴുന്നേൻ

അമ്മേ ശരണം ദേവി ശരണം 
പുത്തൂർക്കാവിലമരും ഭദ്രേ ശരണം 

ജീ ആർ കവിയൂർ 
08 .11 .2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “