ശങ്കരാ നിൻ തിരു ജടയിൽ നിന്നും - ശിവ ഭജന
ശങ്കരാ നിൻ തിരു ജടയിൽ നിന്നും - ശിവ ഭജന
ശങ്കരാ നിൻ ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
ആകാശ ഗംഗയിൽ താരകം
പോലെ മിന്നുന്നുവല്ലോ
നയന മനോഹരം മോഹിതം
ശങ്കരാ നിൻ ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
ശങ്കരാ നിൻ ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
കഴുത്തിൽ രുദ്രാക്ഷമാല
തിരു നെറ്റിയിൽ ഭസ്മക്കുറിയും
നിദാനം മുഴങ്ങുന്നു
ഡമരുകവും കൈയ്യിൽ
ത്രിശൂലവും ഗംഗാ ധാരയും
ശങ്കരാ നിൻ ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
ശങ്കരാ നിൻ ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
ശേഷ നാഗം കഴുത്തിൽ മാല
സ്വർണവർണ്ണ കപാല കമണ്ഡലം
നന്ദികേശന്റെ ആലാപന മധുരവും
ഗണപതി അരുകിൽ ചവിട്ടുന്നു നൃത്തം
ശങ്കരാ നിൻ തിരു ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
ശങ്കരാ നിൻ ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
യോഗികളുടെ കണ്ഠങ്ങളിൽ
താണ്ഡവ മന്ത്രമുഖരിതം
ജയ് ജയ് ശങ്കര ഘോഷം
ഓംകാര ധാര മുഴങ്ങി
ശങ്കരാ നിൻ ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
ശങ്കരാ നിൻ ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
കാള കൂട വിഷം കഴിച്ചവനേ
കണ്ഠം നീലിമയാർന്നവനേ
കൈലാസ മാനസ സരോവര വാസാ
വിഷധാര ഇല്ലാതെ ഒഴുകുന്നു ഗംഗാ
ശങ്കരാ നിൻ തിരു ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
ശങ്കരാ നിൻ ജടയിൽ നിന്നും
ഒഴുകുന്നുവല്ലോ ഗംഗാ ധാര
ജീ ആർ കവിയൂർ
29 .11 .2020
Comments
ആശംസകൾ സാർ