Posts

Showing posts from September, 2020

തക താരേ തെയ്യ് താരേ

 തക താരേ തെയ്യ് താരേ..... നിൻ ചൊടിയിലെവിടെയുമൊരു  ചന്തമുള്ള പാട്ടിന്റെ ലഹരിക്ക്‌  ചന്ദനത്തിൻ ഗന്ധമറിഞ്ഞു  ചുംബനപ്പൂനുകരാനായ് , മനമതാ തുടിക്കുന്നു ....  ഞാനും നിന്നു ചെത്തു വഴിയരികെ  ഞാന്നു കളിക്കും ഓലാഞാലിയായ്  ഞാനറിയാതെ എന്നുള്ളം  തുമ്പിതുള്ളുന്നു തക താരേ ..... തുമ്പിതുള്ളുന്നു തക താരേ .. ചാഞ്ഞു ചരിഞ്ഞു പായുന്നു  ഓർമ്മകളുടെ കളിവഞ്ചി  ഓളങ്ങളിൽ പെട്ടു വീണ്ടും  കരകാണാതെ തുഴയില്ലാ തക താരേ തെയ്യ് താരേ .... നിൻ ചൊടിയിലെവിടെയുമൊരു ചന്തമുള്ള  പാട്ടിന്റെ ലഹരിക്ക്‌  ചന്ദനത്തിൻ ഗന്ധമറിഞ്ഞു  ചുംബനപ്പൂനുകരാനായ് , മനമതാ തുടിക്കുന്നു ....  ജീ ആർ കവിയൂർ  30 .09 . 2020 04  :45  am 

സ്വാമി ശരണം അയ്യപ്പാ ...

Image
സ്വാമി ശരണം അയ്യപ്പാ ... സ്വാമിയേ  ശരണം അയ്യപ്പാ കല്ലും മുള്ളും താണ്ടി  കാനന പാത താണ്ടി  കലിയുഗവരദനേ നിന്നെ  കാണാൻ വരുമ്പോൾ  ജീവിത കദനമെല്ലാമകലുന്നു സ്വാമി ശരണം അയ്യപ്പാ  സ്വാമിയേ  ശരണം അയ്യപ്പാ  പമ്പയുടെ കുളിരിൽ  പാപങ്ങളൊക്കെ കഴുകി  വിഘ്‌നേശ്വരനെ വണങ്ങി  നീലിമലകയറി  അപ്പാച്ചി മേടും കടന്നേൻ  സ്വാമി ശരണം അയ്യപ്പാ  സ്വാമിയേ  ശരണം അയ്യപ്പാ  ശരം കുത്തിയിൽ സാന്നിധ്യമറിയിച്ചു  ശരവേഗത്തിൽ അയ്യനെ കാണാൻ  നാളീകേരമുടച്ചു പതിനെട്ടു പടിചവുട്ടി  കളഭകുങ്കുമത്തിൽ മുങ്ങിയിരിക്കും  അയ്യനെ കൺകുളിർക്കെ കണ്ടറിഞ്ഞു  സ്വാമി ശരണം അയ്യപ്പാ  സ്വാമിയേ  ശരണം അയ്യപ്പാ  തപിക്കുമെന്നുള്ളമറിഞ്ഞു  തരളിത തത്വമാം  തത്ത്വമസിയുടെ പൊരുളറിഞ്ഞു  തമസകറ്റി  തിരികെ വരുമ്പോൾ  തപസ്സു നീ തുടരുന്നു അയ്യനേ  സ്വാമി ശരണം അയ്യപ്പാ  സ്വാമിയേ  ശരണം അയ്യപ്പാ  കാലാകാലങ്ങളായി നീ  കലികാലത്തിലെ അസുരരേ   കാണാ കാഴ്ച്ചകൾ കാട്ടി  കണ്ണടച്ചിരുന്നു ചെറു പുഞ്ചിരിയാൽ...

പുസ്തക ആസ്വാദനം :കൈലാസ യാത്ര ഇരുൾ സാഗരത്തിലെ നവനീത പുഷ്പം

Image
പുസ്തക ആസ്വാദനം : കൈലാസ യാത്ര  ഇരുൾ സാഗരത്തിലെ  നവനീത പുഷ്പം  പരിധി തിരുവനന്തപുരം പ്രാസാദനത്തിൽ  പ്രൊഫസർ (ഡോക്ടർ) കെ എസ് രവി കുമാറിന്റെ അവതാരികയും ഉള്ളയീ പുസ്തകം   വില 200 രൂപ  സുഭാഷ് വലവൂരിന്റെ കൈലാസയാത്ര ഇരുൾ സാഗരത്തിലെ നവനീത പുഷ്‌പം എന്ന പുസ്തകം ഞാൻ  വായിച്ചു പുസ്തകത്തിന്റെ പേരുപോലെ അതിന്റെ ഉള്ളടക്കവും  നവനീത പുഷ്പ്പം പോലെ തന്നെ , നല്ല ഭാഷ ഒരു ഗദ്യ കവിത പോലെ ഉണ്ട് വായിച്ചു തുടങ്ങിയാൽ മടുപ്പു ഉളവാക്കാത്ത ശൈലി , മറ്റുള്ള എഴുത്തുകാരിൽ  നിന്നും വെത്യസ്ത സമീപനം , ഓരോ ചെറിയ കാര്യങ്ങളും വിവരിച്ചു തരുന്നു , നമ്മൾ ഓരോ സ്ഥങ്ങളിലും നേരിട്ടു എത്തിയത് പോലെ തോന്നും , പിന്നെ അതിൽ സ്ഥലത്തിന്റെ  ഉല്പത്തിയുടെയും സ്ഥലത്തിന്റെ വിശദമായ വിസ്തീർണം എന്നിവ കൃത്യമായി പറയുന്നു അതൊന്നും ഇതിനു മുൻപ് എഴുതപ്പെട്ട കൃതികളിൽ പ്രതിപാദിച്ചു കണ്ടിട്ടില്ല . സ്ഥലനാമവും അവിടുത്തെ ആളുകളുടെ ജീവിത രീതികളും അവിടെ ചെന്ന് മനസ്സിലാക്കിയത് പോലെ എഴുതിയിരി ക്കുന്നു . ബുദ്ധമത ദശനങ്ങളും ലാമ മാരെ കുറിച്ചുള്ള അറിവും നൽകുന്നു  കൈലാസ പരിക്രമണ പഥത്തിലെ ആടായാളങ്ങൾ ഓരോന്നും വർണ്ണിക്...

ജനിമൃതികൾ

Image
  ഒരു മെയ്യാണെങ്കിലും  മനസ്സൊന്നാകിലും  മനനമതു ചെയ്യുക മനുഷ്യാ മറക്കേണ്ടയിതു ജീവിതം  ജീവിതമെന്ന മൂന്നക്ഷരങ്ങൾ  ജനിമൃതികളുടെ ഇടയിലായി  വിജയിക്കാനുണ്ട് കരുത്ത്  തപം ചെയ്യുകിൽ അറിയാം  മൗനത്തിനുമപ്പുറം ഉണ്ട്  മണിമുഴക്കങ്ങൾക്കു പ്രസക്തി  മന്ത്രങ്ങൾ അധരഗോഷ്ഠി മാത്രമല്ല  അകം പൊരുളിന്റെ മാസ്മരികത  മിടിക്കുന്നുണ്ട് ഇടനെഞ്ച്  മിത്ര ശത്രു ഭേദമന്യേ  മിഴിപ്പതു ശാന്തിയുടെ സന്ദേശം  ചരിപ്പാനേറെയുണ്ട് പണ്ടേ  പഴമയുടെ മണം പുരണ്ട് ഒഴുകിയ നിണത്തിന് നിറം  ചക്രവാളത്തിൻ സീമകൾ താണ്ടുവാൻ  ചമയ്ക്കുന്നു ചരിതങ്ങൾ ആയിരമായിരം  ചിത്രം വിചിത്രമായി തുടരുന്നു  ചിരമറിയാതെ പോകുന്നു നാം  ചലനങ്ങൾക്ക് കാതോർത്തറിയുക  ചിന്താധാരയുണ്ട് ചന്തമുള്ളൊരീ  ജീവിത വീഥിയിലായി അറിഞ്ഞു മുന്നേറാം   സനാതനമാം മന്ത്രമുഖരിതമാം  പ്രണയത്തെയറിയുക പ്രാണനും  പരനുമൊന്നിച്ച് ഒന്നായി മാറുംവരേ ജീ ആർ കവിയൂർ  29 09 2020 4:40 am  photo credit to Pinterest site 

ശൈവാവതാരമേ ....

 ശൈവാവതാരമേ  അഞ്ജനാതനയനേ  തൃക്കവിയൂരിൻ തിലകമേ  ശരണം  ഹനുമാനെ  വിളിക്കുകിൽ വന്നീടുമെൻ  വിളിപ്പുറത്തല്ലോ ദേവാ  വാനര വീര രാമദൂതാ  വന്നു തന്നീടും മനഃശാന്തി  എന്നുള്ളിലെ അഹന്തയാം  ലങ്കയെ  ചുട്ടെരിച്ചീടുന്നു നീ  രാമനാമങ്ങളൊക്കെ  നിത്യം  ജപിക്കുകിലകറ്റും ദുഃഖങ്ങൾ  രാക്ഷസ വീരരെ കൊന്നവനെ  മോക്ഷമരുളണെ ആഞ്ജനേയ  രായകറ്റുമല്ലോ ചിരംജീവനേ   രാമ രാമാ ജയ , ആഞ്ജനേയ  ശൈവാവതാരമേ  അഞ്ജനാതനയനേ  തൃക്കവിയൂരിൻ തിലകമേ ശരണം ശരണം ഹനുമാനെ  ജീ ആർ കവിയൂർ  28 .09 .2020  19 :20 hrs 

നീയെവിടെ പ്രിയതേ ... (ഗസൽ )

 നീയെവിടെ പ്രിയതേ ... (ഗസൽ ) ഇല്ലൊരു കത്തും സന്ദേശവും  ഏതുദേശത്താണാവോ നീ  എന്നിലോർമ്മതൻ  നോവ്  പകർന്നകന്നത്  പ്രിയതേ  ... പോകുന്നേരം നൊമ്പരങ്ങൾ  പറയാൻ നാവുയർത്തിയിരുന്നോ  എന്തെ ഞാൻ കേൾക്കാതെ പോയല്ലോ  എവിടെ നീ ഇന്നു  പ്രിയതേ .. ഓരോ നിമിഷവും വെന്തുരുകുന്നു  മറക്കാനാവാത്ത വസന്തങ്ങൾ  അത് തീർത്തോരനുഭൂതികൾ  ഇന്ന് നീയെവിടെ പ്രിയതേ ... ചുമരുകളിലും വഴികളിലൊക്കെയും  നനവുള്ളൊരക്ഷരങ്ങളാൽ  എവിടെയും എഴുതിയിരിക്കുന്നു  നിൻ പേരു മാത്രം പ്രിയതേ ... നിന്നോർമ്മകൾ മുള്ളുകളായി   ഹുദയത്തിൽ നോവുപകരുന്നു  നിലക്കുന്നില്ല മിഴിനീരും തേടിയലഞ്ഞു തളർന്നു ഞാൻ  ഇല്ലൊരു കത്തും സന്ദേശവും  ഏതുദേശത്താണാവോ നീ  എന്നിലോർമ്മതൻ  നോവ്  പകർന്നകന്നത്  പ്രിയതേ  ... ജീ ആർ കവിയൂർ  26 .09 .2020  04 :45 am 

സംവത്സരങ്ങളായ് ..... ഗസൽ

സംവത്സരങ്ങളായ് ..... ഗസൽ  പ്രണയം നിറയുന്നത് കണ്ടു  നിൻ മിഴിയണകളിൽ   വിരഹം തീർക്കുന്നു  എൻ വരികളിലോർമ്മകൾ  ഗസൽ വീചികളുണർത്തുന്നു   ജന്മജന്മാന്തരങ്ങളായ് എന്നിൽ ഋതുവസന്തങ്ങൾ  പൂത്തുലയുന്നു  വരിക തണലൊരുക്കാം നിനക്കായ്     പിന്തുടർന്നു തളർന്നു  നിൻ പദചിഹ്നങ്ങളെ ഒരുവേളയിവ എത്തിക്കാതിരിക്കില്ല  നിന്നരികിലേക്കു പ്രിയതേ  നിരാശനാവാതെ ഞാനീ  നിശീഥിനിയുടെ അവസാന  നിലാപ്പാലും നുകർന്നു തീർത്തു  നീ മാത്രമെവിടെ എന്നറിയാതെ  ജീ ആർ കവിയൂർ  26 .09 .2020  05  :15 am 

എന്റെ പുലമ്പലുകൾ - 85

  എന്റെ പുലമ്പലുകൾ - 85  എന്നെ നീ അറിയണമെങ്കിൽ  സ്നേഹത്തിൻ  ഭാഷ പഠിക്കുക  എപ്പോൾ എനിക്കെന്നെ കാണണമെങ്കിൽ  നിന്റെ മിഴിയാഴങ്ങളിൽ നോക്കേണ്ടതുള്ളൂ  കണ്ണാടിയെ ചങ്ങാതിയാക്കേണ്ട , അവ  കൈ വിട്ടുപോകുകിൽ ഉടഞ്ഞുതകരും    ചിലർ  പലപ്പോഴും കള്ളപ്രമാണം ചമയ്ക്കുന്നു  എന്നാൽ മറിച്ചു സത്യത്തെ ഉപാസിക്കുന്നു ചിലർ  നീ എന്നിലെ കുറവുകള്‍ കണ്ടു പിടിക്കുവാൻ  നിൽക്കാതെ ആദ്യം നിന്റെ ഉള്ളിലേക്ക് നോക്കുക  വരിക നമുക്കിടയിൽ പണിയാം   ഉറപ്പുള്ള സ്നേഹത്തിന് സേതു  ഇനിയേറെ പിന്തുടരാനാവില്ല അറിക നീ  ഞാനെൻ ഹുദയത്തിൽ നിന്നെ സൂക്ഷിക്കുന്നു  ദാഹിക്കുന്നു സ്നേഹത്തിൻ  വീഞ്ഞിനായ്  ഞാനതു നുകർന്നോട്ടെ നിന്നധരങ്ങളിൽ നിന്നും  കടലുറങ്ങില്ല ഒരിക്കലും  കരയെയുണർത്തിക്കൊണ്ടിരിക്കും എന്നാത്മാവ് തേടിക്കൊണ്ടിരിക്കും  നീയെന്ന പരമാത്മാവിനെ ലഭിക്കുവോളം ...... ജീ  ആർ കവിയൂർ  25 .09 .2020  04 : 45 am  എപ്പോൾ എനിക്കെന്നെ കാണണമെങ്കിൽ  നിന്റെ മിഴിയാഴങ്ങളിൽ നോക്കേണ്ടതുള്ളൂ  കണ്ണാടിയെ ചങ്ങാതിയാക്കേണ്...

പാഴായ പ്രിയ നിമിഷങ്ങളേ ----- (ഗസൽ )

 പാഴായ പ്രിയ നിമിഷങ്ങളേ ....(ഗസൽ) പാതി വഴിയെ നടന്നപ്പോൾ  പലവുരു കണ്ടതറിയാതെ പറയാതെ പോയോരെൻ പാഴായ പ്രിയ നിമിഷങ്ങളേ  പുലരുന്നിപ്പോഴും നീ തന്ന  പുഞ്ചിരി മധുരമറിയാതെ  പിൻനിലാവിൻ നിഴലിൽ  കാലത്തിൻ യവനികയിൽ  മറവിയുടെ ആഴങ്ങളിൽ  മൊഴി മുത്തുകൾ വാരി  വിരഹത്തിൻ നോവ്  അക്ഷരങ്ങളിൽ കോർത്തു പ്രിയതേ  ജി ആർ കവിയൂർ  24.09.2020 5:55am

കാതോർത്തു നിനക്കായ് ...... (ഗസൽ )

 കാതോർത്തു  നിനക്കായ് ...... (ഗസൽ )   വണ്ടണഞ്ഞു ചെണ്ടുലഞ്ഞു  വന്നു കാറ്റു കാതിലോതി വഴിയൊഴിഞ്ഞു മിഴിനിറഞ്ഞു  വന്നതില്ല നിൻ പദ ചലനം  വരാതിരിക്കില്ലെന്നറിയാം  വരവറിയിച്ചു പൂങ്കുയിലും   വിരിഞ്ഞ മുല്ലപ്പൂവിൻ ചിരിക്കൊപ്പം  വളകിലുക്കം കേട്ടു നിൽക്കേ വിടരും നിൻ മൊഴികളിൽ  വിരഹമകറ്റും നാദമുണർന്നു  വിപഞ്ചിക മൂളി നിന്നോടൊപ്പം  വാർത്തിങ്കളും  കേട്ടിരുന്നു ..... ജി ആർ കവിയൂർ  24.09.2020 03 :30  am 

കണ്ടു നിന്നെ... (ഗസൽ )

കണ്ടു നിന്നെ... (ഗസൽ )  കണ്ടു നിന്നെ ഞാനീ   ഭാഗ്യത്തിൻ  വഴികളിൽ  കട്ടെടുത്തതാണു ഞാൻ  നിൻ കൈരേഖയിൽ നിന്ന് -(2 ) നിൻ പ്രണയത്തിൽ നിന്നും  കിട്ടിയതല്ലേയീ ശ്വാസം   അടുത്തപ്പോഴറിയുന്നു നിൻ ഹൃദ്  സരസ്സിലേയിടം  കണ്ടു നിന്നെ ഞാനീ   ഭാഗ്യത്തിൻ  വഴികളിൽ  കട്ടെടുത്തതാണു ഞാൻ  നിൻ കൈരേഖയിൽ നിന്ന് -(2 ) നിൻ പ്രണയത്തിൽ നിന്നും  കിട്ടിയതല്ലേയീ ശ്വാസം   അടുത്തപ്പോഴറിയുന്നു  നിൻ ഹൃദ്  സരസ്സിലേയിടം  കണ്ടു നിന്നെ ഞാനീ   ഭാഗ്യത്തിൻ  വഴികളിൽ  കട്ടെടുത്തതാണു ഞാൻ  നിൻ കൈരേഖയിൽ നിന്ന് -(2 ) നിന്നാഗ്രഹങ്ങളുടെ മിടിപ്പിൽ  എൻ ജീവിതത്തിലെവിടേയോ  ഞാനറിയാതെയെന്നുള്ളിൽ നിന്നും വസന്ത തിലകമായി നീ പെയ്യുന്നു   കണ്ടു നിന്നെ ഞാനീ   ഭാഗ്യത്തിൻ  വഴികളിൽ  കട്ടെടുത്തതാണു ഞാൻ  നിൻ കൈരേഖയിൽ നിന്ന് -(2 )  നീ മായാതെ മറയാതെ എന്നുമരികെയുണ്ടാവണേ നീയില്ലാതെയാവില്ലൊട്ടുമേ   എന്നിൽ നിറയുക പ്രിയതേ  കണ്ടു നിന്നെ ഞാനീ   ഭാഗ്യത്തിൻ...

നീയെന്ന ജീവൽ രാഗം (ഗസൽ )

 നീയെന്ന ജീവൽ രാഗം (ഗസൽ ) മായാമാളവ പാടി തുടങ്ങി  മായാത്ത നിന്നോർമകളിലിന്നും  നിഷാദത്താൽ വിഷാദമൊടുക്കി  നിമിഷങ്ങൾക്ക് നീയെന്ന ലഹരി  മിഴികളിൽ കണ്ടൊരു വസന്ത ഋതു  മൊഴികളിൽ പടർത്താൻ കൊതിച്ചു  മനമൊരു മാരീചനായി തുള്ളി കളിച്ചു  മായാസ്വപ്നങ്ങൾ ചിറകു വിരിച്ചു  മലർമണം മായും മുൻപേ  മാഞ്ഞു പോയി അനുരാഗം  മായാസ്വപ്നങ്ങൾ ചിറകു വിരിച്ചു  മറക്കാനാവാതെ മദ്ധ്യമം പാടി  മയിലാട്ടവും കുയിൽ പാട്ടുമൊടുങ്ങി  മഴമാറിയാകാശം പോലെ  മനസ്സ് തെളിഞ്ഞു വർണ്ണമില്ലാതെ മംഗളം ചൊല്ലി ജീവിത രാഗം  ജീ ആർ കവിയൂർ  22 .09 .2020 / 4 :10 am 

നീലക്കുടക്കീഴിലായ് (ഗസൽ )

 മൗനം പൂക്കും നിൻ അധരത്തിൽ   മുകരട്ടെ ഞാനക്ഷര മധുരിമയുമായ്  മോഹത്തിൻ ശലഭച്ചിറകിലേറി   മഴ നിലാക്കുളിർ പെയ്യുമിടങ്ങളിൽ  മുട്ടിയുരുമ്മി  മുളക്കട്ടെ മെല്ലെ  മണമൂറും മന്ദാര മുകുളങ്ങൾ  മൂളട്ടെ ഭ്രമരങ്ങൾ ഗസലിൻ  മായാത്ത പ്രണയ രാഗ ചിത്രങ്ങൾ മാനമെന്നൊരു നീലക്കുടക്കീഴിലായ്   മൊഴി മധുരത്തിൻ പൂമ്പൊടിവിതറി  മായാ സ്വപ്ന മരീചികകളിൽ  മയങ്ങി ഉണരട്ടെയിനിയും പ്രിയതേ  .... ജീ ആർ കവിയൂർ 21 .09.2020 5:38   am

കാവാലം എന്റെ നാട്

Image
  കാവാലം എന്റെ നാട്  കാവലായി പണ്ടേ ഉണ്ടേ  കാവാലത്തു കാർക്കായ് ചുണ്ടൻ  കാവിന്റെ പാട്ടുപാടും കരയും   കാത്തുകൊള്ളാൻ  കാവിലമ്മയുമുണ്ടേ തെയ് തെയ്  തെയ്താരോം തക  തെയ് തെയ് തെയ് തെയ്‌താരോം  കായലിന്റെ കാറ്റേറ്റ് കവിത പാടാൻ  കരകവിയും മനസ്സുള്ളോർ ഏറെയുണ്ടേ  കാവാലം നാരായണപ്പണിക്കരും  കാവാലത്തിൻ ശ്രീയെഴും ശ്രീകുമാറും  തെയ് തെയ്  തെയ്താരോം തക  തെയ് തെയ് തെയ് തെയ്‌താരോം  കണ്ടു കൊതി തീരാത്ത തീരങ്ങളിൽ  കൈയാട്ടി വിളിക്കും  കേരനിരകളെ  കനവുകണ്ടു പ്രവാസ കദനങ്ങളുമായ്  കണ്ണ് നിറഞ്ഞമനസ്സുമായ് കഴിയുന്നുണ്ടേ  തെയ് തെയ്  തെയ്താരോം തക  തെയ് തെയ് തെയ് തെയ്‌താരോം  കാവും കായലും കൈകോർക്കും കാവാളം കാഹളം കേട്ടുണരുന്ന  കളിവഞ്ചിപ്പാട്ടുപാടുമെൻ കാവലാം  കാവാലം കാവാലമാണ് എന്റെ നാട്  ജീ ആർ കവിയൂർ  20 .09 2020

നിൻ മുന്നിലായ്

 നിൻ മുന്നിലായ്  നിൻ ഉപാസകനാമെന്നെ നീ  കൈവെടിയുകില്ലല്ലോ അമ്മേ  നിത്യം നിൻ മുന്നിൽ നിൽപ്പു  കണ്ണുനീർ പൂവുകളുമായി  തൊഴുകൈ താമരയല്ലാതെ  ഇല്ലല്ലോ നിൻ നടയിലർപ്പിക്കാൻ  വിഷാദം ഒഴിക്കും നിൻ   മൗന നിഷാദം ധ്യാനനിമഗ്നം. നിൻ പുഞ്ചിപ്പൂവിൻ ഗന്ധം  അറിയുന്നു  ഉള്ളാകെ  അറിവിൻ അലിവേ  ആത്മ പ്രകാശിനിയമ്മേ   ...... കകാര രൂപേ  കണ്മഷമകറ്റുവോളെ പകരുന്നു നീയെന്നിൽ  അനന്താനന്ദം അംബികേ ....     നിൻ ഉപാസകനാമെന്നെ നീ  കൈവെടിയുകില്ലല്ലോ അമ്മേ  നിത്യം നിൻ മുന്നിൽ നിൽപ്പു  കണ്ണുനീർ പൂവുകളുമായി .... ജീ ആർ കവിയൂർ  19  .09 .2020 / 2 :58 am 

രാ - മായട്ടെ

 രാ - മായട്ടെ  കാടകം വാഴാൻ വിധിക്കപ്പെട്ടവന്റെ കഥയിതു പാടി പൈങ്കിളിപ്പെവൾ കലർപ്പില്ലാത്ത ദുഃഖങ്ങളുടെ കാവ്യകല്ലോലിനിയായ്‌ കവിഞ്ഞൊഴുകുന്നിതാ കദനമായ് സരയൂ ധർമ്മാധർമ്മങ്ങൾക്കു മുന്നിൽ ധരണി അരണിയായ്‌ രമയുടെ കണ്ണുനീർ രാമന്റെ ആത്മത്യാഗം രാ - മായണം മനസ്സുകളിൽ നിന്നും അയനങ്ങൾ ഏറെ ചൊല്ലി മറഞ്ഞു  മാമുനി പ്രവരാരൊക്കെ എവിടെ?    മനനം മറന്നു മനുഷ്യൻ ...  "ഓം അസതോമാ സദ്‌ഗമയ  തമസോമാ ജ്യോതിര്‍ഗമയ  മൃത്യോര്‍മാ അമൃതംഗമയ  ഓം ശാന്തി, ശാന്തി, ശാന്തി '' ജീ ആർ കവിയൂർ  18 .09 .2020 / 2 :45 am 

ഗുരുവായൂർ വാഴും....

 ഗുരുവായൂർ വാഴും.... ഗുരുവായൂർ വാഴും ഗോപാലാ  ഗുരുവായ് നൽകിയില്ലേ ഗീതാമൃതം  വാനോളം വാഴ്ത്താം നിൻ നാമം  വാരിജലോചനാ കാത്തിടേണമേ പവിഴമല്ലി പൂത്തുലഞ്ഞു നായകാ  പറഞ്ഞതെല്ലാം തിരിച്ചെടുക്കല്ലേ കാമുകാ  മുരളിയൂതി മയക്കല്ലേ ഗായകാ  മായാതെ നിൽക്കണേ മോഹനാ ഗുരുവായൂർ വാഴും ഗോപാലാ  ഗുരുവായ് നൽകിയില്ലേ ഗീതാമൃതം  വാനോളം വാഴ്ത്താം നിൻ നാമം  വാരിജലോചനാ കാത്തിടേണമേ മയിൽപ്പീലി ചൂടി മാരിവില്ലു ചാർത്തി  മനസ്സിൽ അങ്ങനെ മായാതെ നിൽക്കണേ  പീതാംബര ധാരി പാർത്ഥസാരഥി  പാർത്തു കൊള്ളുക പാരിതിനെ ഗോപാല  ഗുരുവായൂർ വാഴും ഗോപാലാ  ഗുരുവായ് നൽകിയില്ലേ ഗീതാമൃതം  വാനോളം വാഴ്ത്താം നിൻ നാമം  വാരിജലോചനാ കാത്തിടേണമേ ഗോരോചനക്കുറി ചാർത്താം ഗോപീ ഹൃദയ വാസാ ഗോകുലപാലാ ഗോവിന്ദ ഗോവർദ്ധന ധാരി ഗോവിന്ദ ഗുരുവായൂർ വാഴും ഗോപാലാ  ഗുരുവായ് നൽകിയില്ലേ ഗീതാമൃതം  വാനോളം വാഴ്ത്താം നിൻ നാമം  വാരിജലോചനാ കാത്തിടേണമേ ജീ ആർ കവിയൂർ

പെണ്ണേ പെണ്ണേ ....ഗസൽ

 പെണ്ണേ പെണ്ണേ ....ഗസൽ  പെണ്ണേ, നീ പെയ്തൊഴിയാതെ നിൽക്കും മഴയായെന്നുള്ളിൽ  എൻ സ്വപ്നങ്ങളിലേക്കു നീയൊരു കുളിർ തെന്നലായ് ഒഴുകിയെത്തി നെഞ്ചിൻ മിടിപ്പിൽ  സംഗീതമായ് ആരോഹണാവരോഹണങ്ങളിൽ ലബ് ഡബിന്റെ താളയങ്ങളിൽ  നീയെന്നിൽ  ഗസൽ മധുരമായ് പെണ്ണേ, മിഴികളടച്ചു പാടുന്ന എൻ മനസ്സിൽ മൊഴി നിലാവായി പെയ്തിറങ്ങുന്നു നീ വസന്തത്തിൻ ഗാനം പാടുന്നു പൂങ്കുയിൽ അതു കേട്ടു മയിലാടി മനോഹരം പെണ്ണേ പെണ്ണേ, നീ പെയ്തൊഴിയാതെ നിൽക്കും മഴയായെന്നുള്ളിൽ  എൻ സ്വപ്നങ്ങളിലേക്കു നീയൊരു കുളിർ തെന്നലായ് ഒഴുകിയെത്തി

മൗനം ഭൂഷണം.....

മൗനം ഭൂഷണം..... കോപാഗ്നിക്കു മുന്നിൽ മൗനം ഉത്തമം  അറിവിന്റെ ആഴങ്ങളറിവോളവും കഥളുടെ തിരശ്ശീലകളുയരുവോളവും ദുർബ്ബലന്റെ  മൊഴികൾക്കു മുന്നിലും  കേൾക്കുവാൻ ഉള്ളസമയം അടുക്കുമ്പോഴും വേദാന്ത സാരങ്ങൾ അറിയുവാനുള്ള  ഇച്ഛകുടുമ്പോഴും ലാഘവത്തോടെ  അനുവർത്തിക്കുക ഏറെയായ് മൗനം കുറ്റവും കുറവും കണ്ടെത്തി  പരിഹസിക്കാനൊരുങ്ങുമ്പോഴും സ്വന്തം വാക്കുകൾ കൈവിട്ടു  പോയെന്നു ചിന്ത വരും നേരത്തും  വാക്കുകൾ വേണ്ടിയപോലെ അല്ല  ഉപയോഗിച്ചില്ല എന്നൊരു തോന്നുമ്പോൾ പ്രശ്നങ്ങൾ തന്റെതല്ലന്നറിഞ്ഞിട്ടും   നുണക്കഥയുടെ  പ്രലാഭനങ്ങളിലകപ്പെടുമ്പോൾ മറ്റുള്ളവരുടെ കീർത്തിക്കു മങ്ങൽ  വരുമെന്നറിഞ്ഞു വാക്കുകൾക്ക്  മെല്ലെ കടിഞ്ഞാണിടുക എന്നതും മൊഴികൾ സൗഹൃദത്തിന് ഹാനിയാകുമെങ്കിൽ സ്വയം അനുഭവങ്ങളുടെ നില  സംങ്കീർണ്ണമാവുമെന്നു തോന്നുന്നേരം ഉച്ചത്തിൽ ആക്രോശിച്ചു  സ്വയം പറയാനൊരുങ്ങുമ്പോൾ  ഒന്നിലേറെ തവണ പറയേണ്ടിവരുമ്പോൾ സ്വയം വാക്കുകളെ വിഴുങ്ങേണ്ട  അവസ്‌ഥയിൽ വാക്കുകൾക്ക് വിരാമമിട്ടു  മൗനമേ നീ തന്നേ ശരണം ശരണം ..... ആരാണോ നാക്കിന്നു കടിഞ്ഞാണിട്ടു  മൗനം ...

നീയെന്ന നിഷാദം ....(ഗസൽ )

 നീയെന്ന നിഷാദം ....(ഗസൽ ) നീയെന്ന നിഷാദമെന്നിൽ വിഷാദമകറ്റുന്നു  നിളയ്ക്കുമപ്പുറമുള്ള നീലസാഗരം വരേയ്ക്കും  നീളുന്നു നിന്നോർമ്മകളെന്നിൽ ഉണർത്തി   നനവാർന്ന നിൻ അധരങ്ങളിൽ വിരിഞ്ഞ  നിലാവിൻ പൂക്കളുടെ നറുഗന്ധമെന്നിൽ  നിറയ്ക്കുന്നു അനുരാഗത്തിനനുഭൂതിയാകെ  നിഴലുകൾ തീർക്കുന്നു എന്നിലാകെ കുളിർ   നിൻ നൂപുരധ്വനിയകന്നപ്പോൾ മിന്നിമാഞ്ഞു  നയനങ്ങൾ നീരണിഞ്ഞു മൊഴികളിൽ  നോവിൻ ഗസലിൻ ഈണങ്ങൾ പകർന്നു  നിളക്കുമപ്പുറമുള്ള നീലസാഗരം വരേക്കും  നീയെന്ന നിഷാദമെന്നിൽ വിഷാദമകറ്റുന്നു  ജീ ആർ കവിയൂർ  16 .09 .2020 / 03 :40 am 

ശംഭോ മഹാദേവ ശംഭോ

ശംഭോ മഹാദേവ ശംഭോ  ശിവ ശംഭോ മഹാദേവ ശംഭോ  രുദ്ര പദം തേടുന്നു ഞാനിന്ന്  രാമരാവണ യുദ്ധത്തിലെന്നപോലെ  രായകന്നീടാൻ നിത്യവും  രാമ നാമം ജപിക്കുന്നു നല്ലൊരു  രാമ നാമം ജപിക്കുന്നു ജീവിത പകലിനായി  ശംഭോ മഹാദേവ ശംഭോ  ശിവ ശംഭോ മഹാദേവ ശംഭോ  ഞാനെന്ന ഞാനെ ഞാൻ ആക്കി മാറ്റാൻ  ഞാനറിയാതെയീ ചാണോളം വയറിന്റെ  ഞാണൊലി കേട്ടിട്ടു ഞെട്ടിയിട്ടു  ഞാനെന്നും രുദ്രപദം തേടുന്നു നിത്യം  ശംഭോ മഹാദേവ ശംഭോ  ശിവ ശംഭോ മഹാദേവ ശംഭോ  ജീവിതമേ നീ തന്ന സുഖദുഃഖങ്ങളൊക്കെ  ജരനരവരുമെന്നറിഞ്ഞു വൃഥായെന്നു  ജല്പനങ്ങളോടെ ജപിച്ചു നടന്നിതു നിത്യം   ജപിക്കുന്നു വൈതരണി താണ്ടുവാൻ  ശംഭോ മഹാദേവ ശംഭോ  ശിവ ശംഭോ മഹാദേവ ശംഭോ  ജീ ആർ കവിയൂർ 13.09.2020

ഗസലോർമ്മകൾ ......(ഗസൽ )

 ഗസലോർമ്മകൾ  ......(ഗസൽ )   ഓർമ്മകളുടെ കളിമുറ്റത്തു ഞാൻ  നിശിനിലാവിൻ ചോട്ടിലായി കിടന്നു ഉറങ്ങാതെ മിഴിയും നിൻ ആദരകാന്തിയിൽ  ഉണർന്നു മൊഴിഞ്ഞു തൂലികമെല്ലെ  ഓർമ്മകളുടെ കളിമുറ്റത്തു ഞാൻ  നിശിനിലാവിൻ ചോട്ടിലായി കിടന്നു ഉലകം വെല്ലാൻ ഒരുങ്ങി നിനക്കായ്  സൗഗന്ധികം തേടി ഭീമമാനസനായി  ഓളങ്ങൾ താളമായി ഒഴുകി മാനസപ്പുഴ  നിന്നോർമ്മകളുടെ തീരങ്ങളിൽ നിന്നും  ഒരായിരം രാവിന്റെ കഥ പറഞ്ഞു  ഓമൽ കിനാക്കൾക്കു എന്തൊരു മധുരം .. ഓർമ്മകളുടെ കളിമുറ്റത്തു ഞാൻ  നിശിനിലാവിൻ ചോട്ടിലായി കിടന്നു ഉറങ്ങാതെ മിഴിയും നിൻ ആദരകാന്തിയിൽ  ഉണർന്നു മൊഴിഞ്ഞു ഗസലീണം മെല്ലെ .... ജീ ആർ കവിയൂർ 15 .09.2020 / 04 :05 am 

പലിപ്രക്കാവിലമ്മേ ശരണം ........

 അമ്മേ ശരണം ദേവി ശരണം  പലിപ്രക്കാവിലമ്മേ ശരണം ........  അമൃതവർഷിണിയായ് ചൊരിയു  ആനന്ദാനുഭൂതി എന്നിൽ നിത്യവുമ്മേ .... അവിടുത്തെ കാരുണ്യമല്ലാതെ എൻ  ആത്മവിശുദ്ധിക്ക് വേറെഎന്തുണ്ടമ്മേ ..... അമ്മേ ശരണം ദേവി ശരണം  പലിപ്രക്കാവിലമ്മേ ശരണം ........  അഴലിന്റെ ആഴിയിൽ നിന്നും  അന്ധകാരത്തിൻ  അന്ത്യത്തിൽ  അലിവിന്റെ ആഴവും നന്മയും  അറിവിന്റെ ആദ്യാക്ഷരം നീയേ ..... അമ്മേ ശരണം ദേവി ശരണം  പലിപ്രക്കാവിലമ്മേ ശരണം ........  ആഞ്ഞു വീശും കാറ്റിനാൽ  അണയാനൊരുങ്ങുമീ വിളക്കിനെ  അമ്മതൻ തിരുക്കരങ്ങളുടെ   അനുഗ്രഹത്താൽ പ്രശോഭിക്കട്ടെ     അമ്മേ ശരണം ദേവി ശരണം  പലിപ്രക്കാവിലമ്മേ ശരണം ........  അമ്മയല്ലാതെ ഇല്ലൊരാശ്രയമെനിക്കീ  അലയടിക്കും സുഖദുഃഖ നടുവിൽ  ആടിയുലയുമീ  ജീവിത വഞ്ചിയേ  അവിടുന്നു കാത്തു കൊള്ളേണമേ  അമ്മേ ശരണം ദേവി ശരണം  പലിപ്രക്കാവിലമ്മേ ശരണം ........  അമൃതവർഷിണിയായ് ചൊരിയു  ആനന്ദാനുഭൂതി എന്നിൽ നിത്യവുമ്മേ .... അവിടുത്തെ കാരുണ്യമല്ലാതെ എൻ  ആത്മവിശുദ്ധിക്ക് വേറെഎ...

കാലമിത് ബഹുകേമം

Image
കാലമിത് ബഹുകേമം കണ്ടുമടുത്തു കേട്ടുമടുത്തു  കണ്ടില്ലെന്നു നടിച്ചു മുന്നേറാമിനി കയ്പ്പേറുമീ ലോകത്തിൻ ഗതിവിഗതികളിൽ  കയ്യിട്ടുവാരുമൊകൂട്ടർ ഭരണത്തിലിരുന്നു കൂട്ടുനിന്നു കണ്ണിൽ പൊടി വിതറുന്നു ഉപജാപങ്ങൾ  കറുത്തീയമായി രാഷ്ട്രീയമെന്ന് പറയാതിരിക്കാൻ വയ്യ  കീശനിറച്ചു കഴിഞ്ഞാലും കസേരകളുടെ മോഹവുമായി  കശേരികളില്ലാത്ത നേതാക്കളും പിന്നെ  കണ്ണടച്ചുപിടിച്ചു , ഏറാൻ മൂളികളാം പിണിയാളുകൾ  കലയും കലാകാരനും കൈത്താളം കൊട്ടുന്നു  കള്ളക്കഥകൾ ചമച്ചു കുറെ മാധ്യമങ്ങളും  കണ്ണീരും കൈകളുമായി കുമരന്മാർക്കു  വീണ്ടും കുമ്പിളിൽ തന്നെയിന്നു ശരണം തരണം  കഞ്ഞിക്കലത്തിൽ കയ്യിട്ടു വാരിയും  കിടപ്പാടത്തിൻ പേരിലും വലിയ. തിരിമറി  കാഞ്ചനക്രയവിക്രയങ്ങൾക്ക് നടുവിലായി  കിരീടമില്ലാതെ  വാഴുന്നു , ഉളുപ്പില്ലാതെയിവർ കമ്മിയാണ് ഖജനാവെന്നു വായ്ത്താരിയും  കലർപ്പേറിയ തുപ്പൽമഴപെയ്യുന്ന വചന ഘോഷങ്ങളും  കഷ്ടം കഷ്ടമിതു പറയുന്നവനു കയ്യാമം  കണ്ടുമടുത്തു കേട്ടുമടുത്തു കണ്ടില്ലെന്നു നടിച്ചു മുന്നേറാം  ജീ ആർ കവിയൂർ 14.09.2020 Picture credit to Rajeev...

JAI JAI NAENDRA MODI JEE JAI JAI BHARATHMAATHA .രചന :ജീ ആർ കവിയൂർ ഓർക്ക...

Image
ജയ് ജയ നരേന്ദ്ര  മോദിജീ  ജയ് ജയ ഭാരതമാതാ....... രചന :ജീ ആർ കവിയൂർ ഓർക്കസ്ട്രാ : അനീഷ് രാജു കവിയൂർ അവതരിച്ചൊരു കർമ്മയോഗിയെ അകതാരിൽ പൂജിക്കുന്നിതാ ഞാനും അറിയുക നിങ്ങളുമാ ദിവ്യ പുരുഷന്റെ അവതാരലക്ഷ്യം ധർമ്മ പുനസ്ഥാപനമല്ലോ ജയ് ജയ നരേന്ദ്ര  മോദിജീ  ജയ് ജയ ഭാരതമാതാ....... ജയ് ജയ നരേന്ദ്ര  മോദിജീ  ജയ് ജയ ഭാരതമാതാ....... അവതരിച്ചൊരു കർമ്മയോഗിയെ അകതാരിൽ പൂജിക്കുന്നിതാ ഞാനും അറിയുക നിങ്ങളുമാ ദിവ്യ പുരുഷന്റെ അവതാരലക്ഷ്യം ധർമ്മ പുനസ്ഥാപനമല്ലോ നരൻ അവനിയിൽ പിറന്നു നല്ലൊരു ഭാരതഭൂവിതല്ലോ ദാമോദരനായി സാക്ഷാൽ ദരിദ്ര നാരായണന്മാർക്കുവേണ്ടിയല്ലോ..... ജയ് ജയ നരേന്ദ്ര  മോദിജീ  ജയ് ജയ ഭാരതമാതാ....... ജയ് ജയ നരേന്ദ്ര  മോദിജീ  ജയ് ജയ ഭാരതമാതാ....... നരൻ അവനിയിൽ പിറന്നു നല്ലൊരു ഭാരതഭൂവിതല്ലോ ദാമോദരനായി സാക്ഷാൽ ദരിദ്ര നാരായണന്മാർക്കുവേണ്ടിയല്ലോ.... ദുർഭൂതങ്ങളെയകറ്റിയങ്ങ് ഭാരതമാകെയല്ല ലോകത്തിൻ ഭരിതമാം മോഡി കൂട്ടിയങ്  ഭാവി ഭാസുരാമാക്കനായ് 2 ജയ് ജയ നരേന്ദ്ര  മോദിജീ  ജയ് ജയ ഭാരതമാതാ....... ജയ് ജയ നരേന്ദ്ര...

തീർന്നില്ല മോഹം ......

Image
  തീർന്നില്ല മോഹം ...... കേവലമൊരാഗ്രഹമായിരുന്നു കൺനിറയെ കാണുവാൻ, ഒന്നു  കണ്ടു കൊതി  തീർന്നില്ല  നിന്നെ   മനസ്സു  നിറയെ  ഒന്ന്  മിണ്ടിയില്ല     നാളുകളായി ആഗ്രഹമായിരുന്നു    മിഴി നിറയെ കണ്ടു മൊഴിയടങ്ങിയില്ല  വർഷമെത്രയായ് നിന്നെക്കുറിച്ചറിഞ്ഞിട്ട് രാവും പകലും പോയതറിഞ്ഞില്ലൊട്ടുമേ ഉജാലയുടെ കിരണങ്ങളൊളി വീശി മാലാഖ കണക്കെ പറന്നിറങ്ങി  നിന്നോർമ്മയാൽ നദി ഒഴുകി കളകളാരവത്തോടെ ആനന്ദം  ഞാൻ മിണ്ടിയില്ല ഒപ്പമെത്തിയ  കാറ്റിനുമില്ലൊന്നുമേ  മിണ്ടാൻ  ഒന്നുരിയാടാൻ കൊതിയടങ്ങാൻ  നാവ് അറിയുന്നുണ്ടേ നാമങ്ങൾ  നക്ഷത്രങ്ങളുടെ തിളക്കങ്ങളേറി  വഴിപോക്കൻ തളർന്നുറങ്ങി  കണ്ടു കൊതി  തീർന്നില്ല  നിന്നെ   മനസ്സു  നിറയെ  ഒന്ന്  മിണ്ടിയില്ല  ജീ ആർ കവിയൂർ  12  .09 .2020  04 :50  photo credit to Ansar Ali

അല്ലയോ പ്രണയമേ !! ( ഗസൽ )

 അല്ലയോ പ്രണയമേ !! ( ഗസൽ ) പ്രണയിക്കുന്നുവെങ്കിൽ തന്നീടുക  പ്രിയതേ നിൻ ദുഃഖങ്ങളൊക്കെ ആരുമറിയാതെ എനിക്കുമാത്രമായ്   ആ കണ്ണുകളിൽ പൂത്തു കൊഴിയും  മഴയായ് ഗസൽ പെയ്തൊഴിയുമ്പോൾ മനസ്സിൽ മൗന നിലാവ് നിറയുന്നു  മിഴിനീർ പൂക്കൾ നീ എനിക്ക്  മൊഴിയായ് തന്നീടുക പ്രണയമേ..... നിന്നോരോ നോവുകളേ നീ  നൽകീടുക എനിക്കായ്  നെഞ്ചോട് ചേർത്തു നിനക്കായ്  നിത്യം സൂക്ഷിച്ചീടാ൦  പ്രണയമേ .....    നീ സമ്മതിച്ചിടുകിൽ ഞാൻ നിന്നെ  സ്വന്തമാക്കീടാൻ ശ്രമിക്കുമെൻ   നൊമ്പരങ്ങളെ  ഹൃത്തടത്തിൽ  ഒളിച്ചിരുത്തീടുന്ന അനശ്വരമാം  പ്രണയമേ   പ്രണയിക്കുന്നുവെങ്കിൽ തന്നീടുക  പ്രിയതേ നിൻ ദുഃഖങ്ങളൊക്കെ ആരുമറിയാതെ എനിക്കുമാത്രമായ്   ആ കണ്ണുകളിൽ മാത്രം പൂക്കും  പ്രണയമേ   ജീ ആർ കവിയൂർ  11 .09 .2020 

യുഗപുരുഷനു നമോവാകം

 യുഗപുരുഷനു നമോവാകം നരനവനിയിതിൽ പിറന്നു നല്ലൊരു ഭാരതഭൂവിൽ അല്ലോ  ദാമോദരനായി സാക്ഷാൽ  ദരിദ്ര നാരായണന്മാർക്കുവേണ്ടിയല്ലോ ദുഃഖിതരാം ജനതക്കു ആശ്വാസമായി  ദുർഭൂതങ്ങളെയകറ്റിയങ്ങ്  ഭാരതമാകെയല്ല ലോകത്തിൻ ഭരിതമാം മോഡി കൂട്ടുവാനായി  അവതരിച്ചൊരു കർമ്മയോഗിയെ  അകതാരിൽ പൂജിക്കുന്നിതാ ഞാനും  അറിയുക നിങ്ങളുമാ ദിവ്യ പുരുഷന്റെ  അവതാരലക്ഷ്യം ധർമ്മ പുനസ്ഥാപനമല്ലോ  നരനവനിയിതിൽ പിറന്നു നല്ലൊരു ഭാരതഭൂവിൽ അല്ലോ  ദാമോദരനായി സാക്ഷാൽ  ദരിദ്ര നാരായണന്മാർക്കുവേണ്ടിയല്ലോ..... ജീ ആർ കവിയൂർ 10.09.2020 7:50am

അഴലിൻ ആഴങ്ങൾ .........

 അഴലിൻ  ആഴങ്ങൾ ......... അരികത്തു വന്നുനീ അണയുന്നനേരത്തു  അറിയാതെ എൻ മനം തുളുമ്പിപ്പോയി  അണയാതെ കത്തുമാ തിരിനാളത്തിനും  അഴലിന്റെ ലാഞ്ചന കണ്ടുവല്ലോ  അഞ്ജനമെഴുതിയ മിഴികളിലെ  ആരും കാണാത്ത മൊഴികൾ  ആർത്തിയോടെ വായിച്ചെടുക്കുവാൻ  ആഞ്ഞപ്പോൾ മിഴിയടഞ്ഞു പോയല്ലോ  അഴിയാതെ ചേർത്തു കെട്ടിയ താടിയും തലയും  ആഞ്ഞു വിരിഞ്ഞ കാലിന്റെ തള്ളവിരലുകൾ  അഴിയാതെ കെട്ടു വീണ ബന്ധങ്ങൾ  അനങ്ങുവാനാവാത്തവണ്ണം മുറുകിപ്പോയി  അണപൊട്ടിയൊഴുകിയ പ്രളയജലം  ആഴിയുടെ അലർച്ചയിൽ  ഇരുൾ  ആകമാനം പടർന്നു വാക്കുകൾക്കു  അകലം കൂടും പോലെ ലാഘവം  അരികത്തു വന്നുനീ അണയുന്നനേരത്തു  അറിയാതെ എൻ മനം തുളുമ്പിപ്പോയി  അണയാതെ കത്തുമാ തിരിനാളത്തിനും  അഴലിന്റെ ലാഞ്ചന കണ്ടുവല്ലോ ..... ജീ ആർ കവിയൂർ  09 .09 .2020  5 :10 am 

ഒരു കാക്കകാര്യം

  ഒരു കാക്കകാര്യം എൻ ജാലകവാതിലിൻ അരികിൽ  മാവിന്റെ കൊമ്പത്തിരുന്നതാ ഒരു കുട്ടനാടൻ പരാതികൾ അവതരിപ്പിച്ചു  എന്താണാവോ പറയുന്നത്  ഉച്ചയ്ക്ക് കിട്ടാതെപോയ ഭക്ഷണത്തെ കുറിച്ചോ  അതോ സന്തോഷം പങ്കുവയ്ക്കലായി  കരുതാമോയെന്നറിയില്ല  വരാൻ പോകുന്ന നല്ല കാര്യത്തെ കുറിച്ചുള്ള അറിവുകൾ  അതോ വിരുന്നുകാരെ പറ്റിയോ  ചിന്നം മുന്നമില്ലാതെ പെയ്യും മഴയെ കുറിച്ചോ അതോ  പൂർവ്വ ജന്മത്തിലെ സങ്കടങ്ങളാവുമോ ചോദിച്ചിട്ട് ഒന്നുമേ പറഞ്ഞില്ല  ഒരേരീതിയിൽ കരഞ്ഞുകൊണ്ടേയിരുന്നു ഇനിയും വല്ല കോവിഡിന്റെ പറ്റിയുള്ള  വിവരമറിയിക്കുകയായിരുന്നോ  അതുമറിയില്ല  പക്ഷികളിൽ വർഗ്ഗസ്നേഹം ഉള്ളവരുടെ  ഭാഷ സ്വായത്തമാക്കാനാവാതെ ഞാൻ വീണ്ടും കുത്തിച്ചികഞ്ഞു  ഉപദ്രവ സഹായിയാം മൊബൈലിന്റെ നെഞ്ചത്തു . അതാപ്പെട്ടന്ന് ഒരു മഴയുംവെയിലും കൂടി  ചിറകടിച്ചു പറന്നവൻ  ആണോ പെണ്ണോ എന്നറിയില്ല ..... ജീ ആർ കവിയൂർ  08.09.2020  14:45

ആശ്ലേഷിക്കാം ......

 ആശ്ലേഷിക്കാം ...... എന്റെ ഏകാന്തതയുടെ  കവിത  ഓർമ്മകളിൽ പടരുന്നവൾ ഉണർവിന്റെ ശിശിര മൗനത്തിനൊപ്പം  വരിക എന്നരികെ നീ എൻ കുളിർ തെന്നലേ  ഞാനേകനാണ്  വന്നെൻ അരികത്തിരിക്കുക  മടിയിലിരിക്കുക  ഒരു യുഗ്മഗാനം പാടാ൦  രാവിന്റെ പാട്ട്  ആകാശമാകെ തരിശാണ്  നക്ഷത്രങ്ങൾ ഒളിച്ചു കളിക്കുന്നു ചന്ദനോട്   വരിക ഞാനും നീയും രാവും ചേർന്ന്  ആദ്രമാം പ്രണയത്തിൻ സംഘ ഗാനം പാടാ൦  വരിക നമുക്കോടിക്കളിക്കാമീ താഴവാരങ്ങളിലൂടെ  കെട്ടിപ്പിടിക്കുക നിന്റെ മൃദുല കാരങ്ങളാലേ  കൈകോർത്തു പിടിച്ചു നടക്കാമീ  ലോകത്തിന്റെ അറ്റം വരേയ്ക്കും  പിന്നെ ഈ ക്ഷീര പഥങ്ങളിലൂടെ  ക്ഷീണം എന്നതൊക്കെ മറന്നു നടക്കാം  വരിക  തെന്നലേ  നമുക്കീ രാത്രിയെ  ആശ്ലേഷിക്കാം ......

അറിയില്ല മനമേ ! ......

Image
  അറിയില്ല മനമേ... ! എൻ ചിന്തകളിലായിരമതാ ചിത്രം വരച്ചു ചിറകുവിരിച്ചു ചക്രവാളത്തിലേക്ക് പറന്നു ചഞ്ചലചിത്തമായ് മനം ചുംബനങ്ങൾ നൽകിയോരോ പൂവിലും പൂന്തേൻ പൊഴിച്ചു തുള്ളിക്കളിച്ചു ജീവിതാരാമത്തിൽ തന്നെ മറന്നെല്ലാം മറന്നു പാറി ഞാനെന്ന ഭാവത്തിൽ ചിറകരിയാൻ എത്ര ശ്രമിച്ചാലുമാവതില്ലല്ലോ വാസനാ ബലം ! അല്ലാതെന്തു പറയാൻ? മായാ ജടിലമല്ലോയെന്നു മനനം ധ്യാനനിമഗ്നമായ് വീണ്ടും വല്മീകത്തിലൊതുങ്ങാമെന്നു വാശിപിടിച്ചു ദാഹത്തോടെ ദേഹിയെ പടിയാറു കടത്താൻ ഇനിയും പുനർജനിക്കണോ ഈച്ചചത്തു പൂച്ചയായ് പിന്നെ പരിണാമചക്രങ്ങളിലൂടെ പിടയണോയെന്നറിയില്ല മനമേ ..!! ജീ ആർ കവിയൂർ 07 .09 .2020 2 :30 am ഫോട്ടോ കടപ്പാട് Aji Gowri

എന്റെ പുലമ്പലുകൾ - 84

 എന്റെ പുലമ്പലുകൾ - 84  ഞാനുമെൻ മൗനവും  അസ്വസ്ത്ഥനായി  വാക്കുകൾ വിതുമ്പി  തൊടികളിൽ നീർമാതളങ്ങൾ  പൂത്തു കായ്ക്കുന്നു  പ്രകൃതിക്കു യൗവ്വനം  നിന്റെ മൂടിയ മുഖത്തു  നിന്നും ഉള്ള മൊഴികൾ  മിഴികളിൽ തെളിഞ്ഞു  മരണത്തിന് ചൂരു  വട്ടമിട്ട് പറക്കുന്നു  മഴ വീണ്ടും പ്രളയ കഥ  പറയുന്നു  ഞാനുമെൻ മൗനവും  അസ്വസ്ത്ഥനായി  വാക്കുകൾ വിതുമ്പി  .. ജീ ആർ കവിയൂർ  08 .09 .2020 

കാലൊച്ച ...(ഗസൽ)

Image
കാലൊച്ച ...(ഗസൽ) രാവിതിലായ് ഹൃത്തടത്തിൽ പൂക്കും ഗന്ധവും വർണ്ണങ്ങളും പ്രണയത്തിൻ ഭാവങ്ങളുമെന്തേ  പകൽപിറക്കുമ്പോളൊടുങ്ങുന്നു പ്രിയതെ. വിരഹത്തിൻ നോവിനാൽ വിരലുകളിലമരും വാക്കുകളിൽ വിഷാദത്തിൻ മധുരിമയിൽ നീ വിരിയുന്നെൻ ഗസൽ പുഷ്പങ്ങളായ് നാം വീണ്ടും കണ്ടു മുട്ടുന്ന നീലനിലാവിന്റെ നിഴലിൽമാത്രം നിന്റെ ഓർമ്മകൾ പകരുമാ  നിമിഷങ്ങളുടെ കാലൊച്ചയെന്തേയകലുന്നു.... ജീ ആർ കവിയൂർ 06.09.2020 5:25 am

ജീവിതവനികയിൽ......(ഗസൽ)

Image
ജീവിതവനികയിൽ......(ഗസൽ) ഹൃദയാബംരത്തിൻ നിറമുള്ള ചെമ്പരത്തിതന്നു നീ  എന്നെ നൊമ്പരത്തിലാക്കല്ലേ .... കനകം വിളയും നിൻ കനവിലെ ദിനരാത്രങ്ങളിൽ അൽപ്പമായ് വാക്കുകളാലെങ്കിലും  നീ  നീട്ടിയൊരീ പൂവെനിക്കു കവിതയായ് മാറുന്നുവല്ലോ തരാനിനിയെൻ കയ്യിൽ വസന്തത്തിന്റെ സുഗന്ധംപെയ്യും അനന്താനന്ദ അനുഭൂതിയുടെ  ജീവിതവനികയില്ലല്ലോ പ്രിയതേ...!! ജീ ആർ കവിയൂർ 06.09.2020 4:50am

ധ്യാനനിമഗ്നം

Image
ധ്യാനനിമഗ്നം മൗനിയായെന്നുള്ളിൽ വന്നുനീ തന്നൊരു   മോഹത്തിൻ പ്രഭവം ഞാനറിയുന്നു   മായയെന്നോ  മിഥ്യയെന്നോ മറ്റുള്ളോർ പറയുന്നു  മറക്കാനാവാത്തൊരീ അനുഭൂതിയിലറിയുന്നു  ആകാശത്തിനുമാഴക്കടലിനും നീലിമ  ആരണ്യത്തിനും ഗിരിനിരകൾക്കും ഹരിതവർണ്ണം   അണയാതെ കത്തും ജീവബ്രഹ്മമാമഗ്നിക്കു ജ്വലനം   അനിലൻ തന്നകലുന്നു ജീവൽ ഗന്ധം  സപ്തസ്വര വീചികളാൽ    ആരോഹണാവരോഹണത്തിൻ   സംഗീത താളലയത്തിൻ സ്വർഗ്ഗം  തീർക്കുന്നു നന്മയുടെ ഭൂവിലായ്  പഞ്ചേന്ദ്രിയ നിയന്ത്രണങ്ങളിൽ  ധ്യാനാത്മകതയിലൂടെ അറിഞ്ഞു  അനന്താനന്ദത്തിൻ ലഹരിയിലെന്മനം         മൗനിയായെന്നുള്ളിൽ നീ നിറഞ്ഞു  ജീ ആർ കവിയൂർ  06 .09 .2020  photo credit to @Venu Chelat (Ujjain Kumbh Mela 2016 )

ഞാനെന്ത് ഓർക്കണം ?.....

Image
  ഞാനെന്ത്  ഓർക്കണം ?..... അടർന്നു വീണൊരു കൺപീലിയെ  നോക്കിയിരുന്നൽപ്പനേരം ഞാൻ  ഓർത്തുപോയ് പണ്ടാരോ പറഞ്ഞൊരാകാര്യം വീണ്ടും  കണ്ണടച്ചു പിടിച്ചു മനസ്സിലൊരാഗ്രഹം നിരൂപിച്ചിട്ട് ഊതിത്തുറക്കുമ്പോൾ കണ്ടില്ല കൺ പീലിയെങ്കിൽ  കാര്യസാധ്യം നിശ്ചയമെന്ന്  എന്തു ഞാൻ ചിന്തിക്കേണ്ട - തറിയാതെ ചിത്രങ്ങളേറെ ഉറച്ചീലൊന്നുമേ മനസ്സിൽ  എന്തു തോന്നുന്നു വായനക്കാരാ? ജീ ആർ കവിയൂർ  05 .09 .2020  05 :30  am 

മൗനമേ നീ എവിടെ .....

Image
   മൗനമേ നീ എവിടെ .....   എന്നിൽ നിന്നും എന്നിലേക്ക്‌ ഇറങ്ങുന്ന  എലുകകൾ താണ്ടും ആഴങ്ങളിലൊളിക്കും  എള്ളോളം നെല്ലിടയിലെവിടേയോ ഒളിക്കും  എഴുത്തുകൾക്കും അപ്പുറത്തുള്ള മൗനമേ ... അറിയും മുമ്പേ പിടിതരാതെ അകലുന്നുവോ  അഴിക്കും തോറും പിണഞ്ഞു കെട്ടുവീഴും  ആഴങ്ങളിൽ ആഴിക്കുമപ്പുറമോ നീ  അലയടിച്ചകലുന്നുവോ  മൗനമേ ... മൊഴികൾക്കും മിഴികൾക്കുമപ്പുറത്തോ  മണലാരണ്യങ്ങൾക്കും അങ്ങേ തലയ്ക്കലുള്ളോരാ  മരീചികയോ മായാ മാരീച മാൻ പേടയോ  മണം മലരുന്നതിനുമപ്പുറമോ നീ മൗനമേ ... ആവുന്നില്ല നിന്നെ അറിയുവാൻ  അനാമികയായ് അനന്തതയിലോ  അലിവേറുമൊരു കാറ്റിൻ കുളിർമ്മയോ  അണയാതെയീ  പഞ്ചഭൂതക്ഷേത്രത്തിലോ നീ മൗനമേ...!!  ജീ ആർ കവിയൂർ  03 .09 .2020  03  : 03  am  photo credit to  Kalyanpur Anand

സ്വപ്നാടനം ......(ഗസൽ )

Image
  സ്വപ്നാടനം  ......(ഗസൽ ) നിലാവിന്റെ ഒളിയാൽ മെല്ലെ  എൻ ജാലകത്തിലൂടെ വന്ന്   മിഴിയിണകളിലെന്തിനു നീ   മുത്തമിട്ട് കവർന്നെൻ നിദ്ര     നിൻ വരവിനു മുല്ലപ്പൂവിന്റെ  മൂക്കു തുളയ്ക്കും നറുഗന്ധവും   നിൻ ചലനങ്ങളാൽ  മൗനമുടച്ചു  കരീലകൾ ഞെരുങ്ങിയമർന്നു .. നിൻ സ്പർശനമെന്നിലുണർത്തി  വർണ്ണാനുഭൂതി സിരകളിൽ   ഞാനറിയാതെ ഉള്ളകങ്ങളിൽ   എവിടേയോ സ്വപ്‍നാടനം .. നിലാവിന്റെ ഒളിയാൽ മെല്ലെ  എൻ ജാലകത്തിലൂടെ വന്ന്   മിഴിയിണകളിലെന്തിനു നീ   മുത്തമിട്ട് കവർന്നെൻ നിദ്ര   ജീ ആർ കവിയൂർ  03 .09 .2020  14 : 30 hrs  photo credit to Aji Gowri    

നെഞ്ചിനാഴങ്ങളിൽ ......(ഗസൽ )

Image
  നെഞ്ചിനാഴങ്ങളിൽ ......(ഗസൽ ) മൗനം നിറയുന്നനേരം ഞാനെന്റെ  കരവലയങ്ങളിലറിഞ്ഞു നിന്റെ  ശിശിരക്കുളിർ  സിരകളിൽ  ഗസൽ ലഹരിയായ് പടരുന്നതു  ഋതു വസന്ത നിലാവിൻ തണലിൽ   ഹൃദയത്തുടിപ്പിൻ താളലയവും    തോളുകളിൽ ചായുന്ന പ്രണയം   എത്രയെഴുതിയാലും തീരില്ലല്ലോ  നിന്നോർമ്മകൾ നിറയ്ക്കുന്ന   മധു ചഷകങ്ങൾ ഇന്നുമെൻ  നെഞ്ചോട് ചേർത്തു ഉടയാതെ സൂക്ഷിക്കും ഹൃദയമൗനങ്ങളിൽ  .... നിൻ ശ്വാസ നിശ്വാസത്തിന്  മൃദുദല സ്പർശനാനുഭൂതിയിൽ  ആത്മാവിന്നാഴങ്ങളിലറിയുന്നു  വിരഹ നോവുകൾ സഖിയേ .... ജീ ആർ കവിയൂർ  03 .09 .2020  4 :30 AM     photo credit to  Shobi Vdm

ഗാലിബ് അല്ല .....(ഗസൽ )

  ഗാലിബ് അല്ല .....(ഗസൽ ) ഗാലിബ് അല്ല ഞാനൊരു  ഗരീബാം ഗസൽ ആസ്വാദകൻ   നിനക്കായ് എഴുതുവാനൊരുങ്ങുന്നു  നിൻ മിഴിയിണകളിൽ പടരുമാ  ഋതു ശലഭ വർണ്ണങ്ങളാൽ   വസന്തത്തിൻ കൂട്ടായി മാറുന്നുവല്ലോ  എന്നിട്ടുമെന്തേ  അക്ഷരക്കൂട്ടിൻ  ഈണങ്ങളൊക്കെയങ്ങു  ഇഴചേർന്നു കിടക്കുന്നു  വിരഹ നോവിൻ വിഷാദം നീങ്ങട്ടെ   നിലാവൊളി നിന്നിൽ നിന്ന്  തീർക്കുമെൻ  ഗസലിൻ വരികൾ പ്രിയതേ ...!! ജീ ആർ കവിയൂർ  02 .08 .2020  4 :45 am  this video given inspiration to write this lines so i give credit to Prakash Ulliyeri , i tried to contact him over phone to say about his composition and i want to post his video like this .but he was so busy to talk so without his permission i am posting this small art form here .kindly appreciate this grate artist . ”

ഇന്നു ചതയമാണ്

Image
 ഇന്നു ചതയമാണ്  ചിരകാലമെൻ മനസ്സിലോടിയെത്തുന്നു   ചതയമെന്നു കേൾക്കുമ്പോഴേക്കുമാ  ചരിത്രം വഴിമാറികൊടുക്കുമാ മഹാനെൻ  ചിത്തത്തിൽ നിറയുന്നുസ്മരണകളുമായ്  ചതയദിനം വന്നല്ലോ വീണ്ടുമിന്ന്  ചതച്ചു കുത്തി പെയ്യും നേരത്ത്  ചിരം  പീതപതാകകൾ പാറുമ്പോൾ  ചിക്കെന്ന് ചിന്തകളിൽ നിറയുന്നാ മന്ത്രം ''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "   ആത്മീയാചാര്യനാം ശ്രീ നാരായണഗുരുസ്വാമി  ആർജ്ജിച്ചെടുത്ത തത്ത്വങ്ങളെ മനനശക്തിയാൽ  ആത്മോപദേശശതകം രചിച്ചിതു മാലോകദർശനമായ്  ആത്മാവിനെ ഉണർത്തി അറിഞ്ഞെന്നിലെ ഞാനേ  “അവനിവനെന്നറിയുന്നതൊക്കെയോർത്താ- ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു- ന്നവയപരന്നു സുഖത്തിനായ് വരേണം.'' ഉള്ളാളുള്ള ഉണ്മയതറിയാതെ  ഉള്ളിലുള്ളതിനെയറിയാതെ വൃഥാ  ഉഴലുന്നവനിയിലുഴുതു മറിക്കാതെ  ഉലകം ചുറ്റുന്നു ഞാനുമിതാ കഷ്ടം ...!! ജീ ആർ കവിയൂർ  02 .09 ,2020 03 :30 am ഫോട്ടോ കടപ്പാട് :  Lee Mohan ”

വരും നല്ലത്

 വരും നല്ലത്  വേദനയേറുമീ ലോകത്തിൽ  വറുതികളേറുന്നു നാൾക്കുനാൾ   വിശപ്പിന്റെ താളം കേൾക്കുമ്പോൾ  വയറൊരു രാഗം മൂളുന്നു ... തട്ടും മുട്ടുമില്ലാതെ പടിയിറങ്ങി   ഓണത്തിൻ  തവിട്ടുനിറം മങ്ങി  അവിട്ടം വട്ടമിട്ടു കറങ്ങുമ്പോൾ  മട്ടും ഭാവവും മാറാതെ മഹാമാരി  അതിജീവനത്തിന് പാതയിൽ  അതിരുകളില്ലാതെ കേഴുന്നു  ആർത്തിയൊഴിയാതെ ആഴിയലറുന്നു കരയോട്  എന്തിനു പറയുന്നു നാം എല്ലാം  ഏറെ പറയുകിൽ സ്വാർത്ഥരായ്  എന്തിനു പറയുന്നീ കഥയൊക്കെ  എത്ര ചെറുതാണോ നാമീ ഭൂവിൽ  മതിയിനി മടി കളയൂ ഉണരു  മനനം ചെയ്തു മനുഷ്യനായി  മാലോക നന്മയ്‌ക്കൊപ്പം മാറുക  മാനസേയറിക ജയമത് വരും നിശ്ചയം ..!! ജീ ആർ കവിയൂർ  01 .09 .2020