Posts

Showing posts from March, 2016

മഴയൊന്നു വന്നെങ്കില്‍

മഴയൊന്നു വന്നെങ്കില്‍ ദാഹം അവധിക്കു വന്നു കുടെ കുടെ കുസൃതി കാട്ടി മുറ്റം നിറക്കുന്ന ഇലയനക്കങ്ങള്‍ ചൂലിന്റെ നൊവേറ്റു  കുന്നുകൂടി തീക്കു ഇരയാകുമ്പോള്‍ പുകമറയില്‍ വേവുന്ന മനസസ് നടുനിവര്‍ത്താനാവാതെ വടക്കിനിയില്‍ ചായുമ്പോള്‍ വിശറിയാല്‍ അകറ്റും വിയര്‍പ്പ് പാടം കയറി വന്ന കാറ്റിനു കഞ്ഞിവെള്ളത്തിനോപ്പം സംഭാരം നല്‍കുന്ന ചികുരഭാരം ചേക്കേറാന്‍ തണല്‍ തേടും ചിറകുകള്‍ക്ക് അഭയമായി നഗ്നമായ ശിഖരം. കാറില്ലാമാനം അകലെ  കിണറ്റിലും കുളത്തിലും തേക്കൂപാട്ടിന്റെ ഈണം വാടിത്തളര്‍ന്ന നാവു കൈ കുഴഞ്ഞു അക്ഷരങ്ങള്‍ക്കായി ഒരു ഇടിവെട്ടി മഴയൊന്നു നിലം തൊട്ടെങ്കില്‍ ..!!

എവിടെയോ പോയി മറഞ്ഞു

Image
എവിടെയോ പോയി മറഞ്ഞു പങ്കുവച്ച മയില്‍ പീലികളും വളപ്പൊട്ടുകളും മഞാടിയും തപാല്‍ ചിത്രങ്ങളും തീപ്പെട്ടി പടങ്ങളും ഞൊണ്ടിതോടിലുകളും കണ്ണുപൊത്തി കളികളും ആട്ടവും പാട്ടും കരടി പുലികളികളും ഒക്കെ പിന്നെ ചൂളമരചോടും കുന്തിരിക്ക മരചുവടും ബദാം തണലും ഇരട്ട പേരു വിളിച്ചു കളിയാക്കി തല്ലുകൂടിയതും ചേരിതിരിഞ്ഞ് പലകളിലകള്‍ നടത്തിയും ചിലരുടെ പ്രണയ നൊമ്പരങ്ങള്‍ക്കിടയില്‍ ഒരു വേനല്‍ കാലത്തിന്‍ അവധിക്കു പിരിഞ്ഞുനാം വേഴാമ്പല്‍ പോലെ ജീവിതം  കടന്നു പോയി ഏറെ നാളുകള്‍ക്കു ശേഷം സ്വയമൊന്നു നിവര്‍ന്നിരുന്നപ്പോള്‍ ഓര്‍ത്ത്‌ തിരിഞ്ഞു നോക്കി പഴയ കാല ചിത്രങ്ങളത്രയും എടുത്തു മറിച്ചു ഇവരൊക്കെ എവിടെ പോയി മറഞ്ഞുവോ വേരുകള്‍ തേടി ഇറങ്ങിമെല്ലെ അവസാനം കണ്ടു പിടിച്ചു ചിനപ്പുകള്‍ തളിര്‍ നാമ്പുകള്‍ കുസൃതികള്‍ തീര്‍ത്ത പഴം കഥകള്‍ തമ്മില്‍ പറഞ്ഞു രസിച്ചപ്പോള്‍ ഇടക്ക് അറിഞ്ഞു ചില നൊമ്പരത്തി പൂക്കള്‍ കൊഴിഞ്ഞു പോയെന്നു കാലത്തിന്‍ യവനികക്കുള്ളില്‍ മറഞ്ഞു പോയെന്നു

കുറും കവിതകള്‍ 567

കുറും കവിതകള്‍ 567 പൂചൂടി നില്‍ക്കുമിവള്‍ക്ക് ഒരു മണവാട്ടിയുടെ അഴക്‌ കാപ്പി രുചി കേമം ..!! ഇന്നുമുണ്ട് മായാതെ കൈമടക്കുകളിൽ പാടുകൾ . ഹോ കളഞ്ഞു പോയ ബാല്യമേ ..!! മക്കളുടെ ഐശ്വര്യ ത്തിനു വിളക്കുവേക്കുയമ്മ അറിയുന്നില്ലല്ലോ വെളിയിലാക്കപ്പെടുമെന്നു ..!! വെള്ളം കണ്ടാല്‍ കാലുകഴുകി പോകാത്തവരുണ്ടോ എന്റെ കേരളം എത്ര സുന്ദരം ..!! ബാറുകള്‍ നിരോധിച്ചാലും ആറുകള്‍ നിറയുന്നു ഏറെ കേഴുക മലനാടെ ..!! ഇന്നുമുണ്ട് മായാതെ കൈമുട്ടുകളില്‍  പാടുകൾ . ഹോ കളഞ്ഞു പോയ ബാല്യമേ ..!! മേചുണ്ടില്‍ പഴുതാരവര ഇല്ലാത്തൊരു ഓര്‍മ്മയായ ആ കാലമിന്നു വരില്ലല്ലോ ..!! സ്വപ്‌നങ്ങള്‍ പേറി അടുക്കുന്നുണ്ട് തീരത്ത്‌ ജീവിതയാനങ്ങള്‍ ..!! ഗ്രീഷ്മ ചൂട് ഉറക്കം വരാത്തരാത്രി. ഗസലുകള്‍ മൂളുന്ന കൊതുക് ..!! വസന്ത കാലപ്രഭാതം കണ്ണാടിയിലെ കാഴ്ച ചതിച്ചു മുടിയാകെ നരച്ചു ..!! സ്റ്റാന്‍ന്റെ ഇടതു ഭാഗത്ത് പാര്‍ക്ക് ചെയ്യ്ത പൂഞ്ഞാര്‍ ബസ്‌ വേഗം വിട്ടുപോവേണ്ടാതാണ് ..!!

കുറും കവിതകള്‍ 566

കുറും കവിതകള്‍ 566 അറിയാതെ ഉറങ്ങുന്ന ജീവനം കാത്തിരിപ്പിന്‍ നിമിഷങ്ങള്‍ വരും വരാതിരിക്കില്ല തലകള്‍ ..!! പാലം കടന്നടുക്കും വണ്ടിയുടെ കിതപ്പില്‍ പ്രാവസത്തിന്‍ നെഞ്ചിടുപ്പ് ..!! ജാലകത്തിലുടെ എറിഞ്ഞ കണ്ണിന്‍ മുനയോടിഞ്ഞു മിണ്ടാട്ടം മുട്ടിപിരിഞ്ഞവര്‍ ..!! കെട്ടുതാലി പറിച്ചുവിറ്റ് മോഹങ്ങളേ  വിലക്കുവാങ്ങുന്നു പ്രവാസ നൊമ്പരങ്ങള്‍..!! വയലും ആൽത്തറയും അമ്പലവും കാവും . ഞാൻ എത്രധന്യൻ ..!! മഞ്ഞണിഞ്ഞ പ്രഭാതവും കൂവി വിളിക്കും കോഴിയും എന്റെ നാട് എന്റെമാത്രം ..!! അസ്തമയ സൂര്യനും അലകടലും കടന്നു ചാകരോൽസവം ..!! അസ്തമയ സൂര്യനെ നോക്കി നിന്ന് ഉറക്കെ ചിന്തിച്ചു നാളെ നമ്മുടെ  ഊഴവും വരുമല്ലോ ..!! മകരമഞ്ഞിൻ തട്ടമിട്ട മൊഞ്ചുള്ള പ്രഭാതത്തിന്‍ മിഴയഴകുള്ളോരെന്‍ നാട് ..!! ചുണ്ടോടടുപ്പിക്കും ആവിപറക്കും കാപ്പിക്ക് ഇത്രയും അഴകുണ്ടോ ..!!

ഇപ്പോഴും കാതോര്‍ക്കുന്നു

Image
ഇപ്പോഴും കാതോര്‍ക്കുന്നു നീ തന്ന പലതും ഇന്നും ഞാന്‍ സുക്ഷിക്കുന്നു എന്റെ ഓര്‍മ്മകളില്‍ മാനം കാട്ടാതെയും താഴെ വീണുടക്കാതെയും ചിന്നി ചിതറി പോകാതെയും മായാതെ ഞാന്‍ അറിയുന്നു മുറ്റത്തെ മുല്ലയുടെ ചിരിയില്‍ നിന്‍ നാണം . കാറ്റിന്റെ മൂളലില്‍ കേള്‍ക്കുന്നു നിന്‍ മൊഴിവസന്തം..!! വിതുമ്പി നിന്ന കണ്ണു നീര്‍ ഇന്നും ഞാന്‍ കാണുന്നു പുല്‍കൊടി തുമ്പിലായി.. തീവണ്ടി കൂവലുകള്‍ കേള്‍ക്കെ കൊതിക്കുന്നു ഇപ്പോഴും നിന്‍ സാമീപ്യത്തിനായി ..!!

കുറും കവിതകള്‍ 565

കുറും കവിതകള്‍ 565 കണിയൊരുക്കാന്‍ പ്രകൃതി മുന്നേ ഒരുങ്ങി. വിഷു ഇങ്ങുഅടുക്കാറായി!! ഊയലാടുന്നിന്നും ഓര്‍മ്മകളില്‍ വേനലവധിക്കാലം ..!! നീ തന്ന പലതും ഇന്നും ഞാന്‍ സുക്ഷിക്കുന്നു എന്റെ ഓര്‍മ്മകളില്‍ ..!! ഓര്‍മ്മകളിരമ്പുന്നു ഇരുമ്പന്‍ പുളികളില്‍ വെയിലേറ് ..!! നെഞ്ചോളം വെള്ളത്തില്‍ നിന്ന്‍ ആമ്പല്‍ പൂവിറുത്തതിനു കിട്ടിയ അടിയുടെ വേദന മധുരിക്കുന്നിന്നും ..!! ആല്‍ത്തറയിലെ സൗഹൃദം ഇളംകാറ്റിന്റെ അകമ്പടിയോടെ ഇന്നും തെളിയുന്നു ഓര്‍മ്മയില്‍..!! ഭൂമിയുടെ ദാഹത്തിനോപ്പം വിണ്ടു കീറിയ മോഹങ്ങളുമായി വേദന ഏറ്റു വാങ്ങും കര്‍ഷകന്‍..!! എന്നോര്‍മ്മകളിലിന്നും കിലുങ്ങുന്നു ഉത്സവ കാലം വെയിലിനു ചൂടെറുന്നു.!! കടലോരക്കച്ചവടത്തില്‍ ബജിയുടെ എരുവ് . തിരകളാര്‍ത്ത് അടിച്ചു ..!! വേനലവധിയുടെ രസം പകര്‍ന്ന മീന്‍ പിടുത്തം . ഇന്നുമോര്‍മ്മകള്‍ക്ക് സുഖം ..!!

നഷ്ടം

നഷ്ടം സുഖപ്രദമായ ഇളങ്കാറ്റ് തേനീച്ചക്കൂട്ടം വട്ടമിട്ടു . നദിക്കരയിലെ മണലിനു മധുരിമ..!! ഓര്‍മ്മകളുടെ വേനലില്‍ വിയര്‍ത്ത നിന്‍ മുഖം മായാത്ത പുഞ്ചിരി ..!! കാത്തിരിപ്പിന്‍ അവസാനം നിന്‍ മിഴി മൊഴികള്‍ പറഞ്ഞത് മനസ്സിലായില്ല ..!! വിശപ്പിന്‍ വിളികളില്‍ ഞാന്‍ അറിയാത്ത ദാഹം ചിന്തകളില്‍ നീ മാത്രം  ..!! നിന്‍ന്നോര്‍മ്മകളാല്‍ തീര്‍ത്തൊരു ശാന്തത കാത്തിരുന്ന ഉള്ളിലെ  മൗനം  ..!! ശ്വാസ ഗതികളില്‍ നിന്‍ സുഗന്ധം . മുട്ടുകുത്തി മറവിയുടെ കല്ലറക്കുമുന്നില്‍ ..!!

കുറും കവിതകള്‍ 564

കുറും കവിതകള്‍ 564 ഉരുകിയൊഴുകിയ സൂര്യന്‍. വായറുചാടിയ കുളക്കോഴി കുറുകെ ചാടി വളവിങ്കല്‍ ..!! പുഴയുടെ വശങ്ങളില്‍ ചാഞ്ഞു നില്‍ക്കുന്ന കരുമ്പ് മഞ്ഞ ശലഭങ്ങള്‍ വട്ടമിട്ടു ..!! കല്ലുതെന്നിച്ചു പായിച്ചു പുഴയിലെ ചന്ദ്രബിംബം ചുളിഞ്ഞിളകി  ..!! വെള്ള തൊപ്പികള്‍ തീരത്ത്‌ മുകളിലുടെ കരഞ്ഞകലുന്നു ദേശാടന പക്ഷിക്കുട്ടങ്ങള്‍ ..!! ആവി ചുരുള്‍ നിവര്‍ത്തി ചായ കോപ്പയില്‍ നിന്നും. പൊടുപോടുത്തു മഴ വെളിയില്‍ ..!! തത്തക്കിളി തത്തി തത്തി മരകൊമ്പ് മാറി മാറി കയറി . താഴെ ഒളികണ്ണുമായി ഒരു പൂച്ച പതുങ്ങി ..!! മാകൊമ്പിലിരുന്നൊരു കുയില്‍ പാടി ശോകം കണ്ണുനിറച്ചു കാതോര്‍ത്ത് വിരഹം ..!! മരങ്ങള്‍ക്കിടയിലുടെ പകല്‍ വെളിച്ചം തീര്‍ക്കുന്ന സുരഭില നിമിഷാനുഭൂതി..!! കനവുകളെ പുട്ടിയിട്ടു രാവേറെ ചെല്ലുവോളം. എന്നിട്ടും പുറത്തു ചാടി അറിയാതെ !! സന്ധ്യാംബര മേഘങ്ങള്‍ കാര്‍ന്നു തിന്നാനടുക്കുന്നു ആകാശത്തെ തിളങ്ങും ഫലത്തെ ..!! സര്‍പ്പ ദോഷങ്ങള്‍ മാറ്റുവാന്‍ വേദനകള്‍ ഏറ്റുവാങ്ങും പുള്ളുവക്കുടത്തിന്‍ ദുഃഖം ആരറിവു ..!!

എന്റെ പുലമ്പലുകള്‍ 42

എന്റെ പുലമ്പലുകള്‍ 42 കനവുകളില്‍  കൊത്തിയെടുത്ത ശില്‍പ്പമോ എന്മുന്നില്‍ നില്‍പ്പതു കണ്ണുകള്‍ക്ക്‌ വിശ്വസിക്കാനാവുന്നില്ല ആരാവുകള്‍ എത്ര നിന്നോടു പറഞ്ഞിട്ടും തീരുന്നില്ല കഥകളായിരം ഓരോന്നും പറഞ്ഞു നിര്‍ത്തുമ്പോള്‍ നിന്‍ കണ്ണില്‍ വിരിയും അല്ലിയാമ്പലില്‍ ഞാന്‍ ഒരു വണ്ടായി മാറുവാന്‍ ഒരുങ്ങുമ്പോള്‍ നീ എങ്ങോ പോയി മറയുന്നുവല്ലോ പുല്‍ കൊടിതുമ്പിലെ മഞ്ഞു തുള്ളി കാണുമ്പോള്‍ അതിന്‍ ദുഖത്തെ ആരായുമ്പോള്‍ നിന്റെ കഥ അവക്കും പറയാനുള്ളൂ ഒരു വെയില്‍ തെളിയുമ്പോള്‍ ഇല്ലാതെയാകുന്ന വിശ്വാസങ്ങളും പ്രമാണങ്ങളും എന്തെ ഇങ്ങിനെ ജന്മജന്മങ്ങളുടെ ഗുണദോഷങ്ങള്‍ മാറുകയില്ലല്ലോ

കുറും കവിതകള്‍ 563

കുറും കവിതകള്‍ 563 അന്തിയിലെ കടലോരവും അവനവ ചിന്തയില്‍ പ്രവാസ നൊമ്പരങ്ങള്‍ ..!! വസന്ത പഞ്ചമിയുടെ നിറങ്ങളില്‍ മുങ്ങി ഭൂമി കാറ്റിനു ഉഷ്ണം ..!! ആകാശച്ചുവട്ടില്‍ നെഞ്ചു വിരിച്ചു നിര്‍ഭയമായി . തണലേകുന്നോരു മരം ..!! കഴുത്തില്‍ വരയുള്ള പ്രാവുകള്‍ കുറുകി . വീണ്ടും വേനല്‍ മഴ ..!! ജൂണ്‍ മഴ മുളങ്കി പാടം നിറഞ്ഞു മുയലുകള്‍ കാര്‍ന്നു തിന്നു .!! പ്രഭാത കിരണങ്ങള്‍ ആയിരം തവളകള്‍ അവരുടെ ശബ്ദം വിഴുങ്ങി ..!! ഈറ്റക്കും അരുവിക്കുമിടയില്‍ ഒരു ചെറുതോണി . നിറ മൗനം ..!! വസന്തത്തിന്‍ കാറ്റ് നീലാകാശത്തിലെക്കുള്ള വലിവ് എന്റെ പട്ടം കൈവിട്ടു ..!! വേലിയേറ്റം . നിന്‍ ചുണ്ടുകള്‍ക്ക് ലവണ രസം ..!! കേബിള്‍ ടിവി വയറില്‍ മുല്ല വള്ളി മൊട്ടിട്ടു  . റെറ്റിംഗ് കുറഞ്ഞുയെന്ന് ചാനല്‍..!! നീണ്ട നിഴലുകള്‍ തീര്‍ത്തു തേക്കിന്‍ തണല്‍ ചുവട്ടിലെ അസ്ഥിത്തറയില്‍ ..!! ഉഷ്ണക്കാല മേഘങ്ങള്‍ പറന്നകലുന്നു . മഴവില്ലില്ലാത്ത മാനം ..!! കൊയ്തൊഴിഞ്ഞ പാടം നടുവിലുടെ പാലം തീര്‍ക്കുന്നു  ഉറുമ്പിന്‍ കുട്ടം ..!!

കുറും കവിതകള്‍ 562

കുറും കവിതകള്‍ 562 തെരുവുവിളക്കുകള്‍ മിന്നി മിന്നിക്കത്തി. ഇരുളില്‍  വവ്വാലുകളുടെ ചിറകടി ..!! കാലവര്‍ഷ കുളിര്‍ നീ എന്‍ കരങ്ങള്‍ ചേര്‍ത്തു പിടിച്ചു ..!! തുറന്ന ആകാശം കടല്‍ തിരകള്‍ വന്നകന്നു കാല്‍ച്ചുവട്ടിലെ മണലുമായി ..!! ഇരുണ്ട സായന്തനം വിയര്‍പ്പിന്‍ മുകുളങ്ങള്‍ മുത്തമിട്ടു കാറ്റ് ..!! കുതിര്‍ന്ന ആകാശം പുല്‍മൈതാനത്തിലെ പ്രഭാതം മിന്നി തിളങ്ങി ..!! ലില്ലി പൂക്കള്‍ചാഞ്ഞു ഗ്രീഷം കാറ്റില്‍. ചുണ്ടുകള്‍ വറ്റി വരണ്ടു ..!! പാടത്തിന്‍  വരണ്ട ചുണ്ടില്‍ മുത്തമിട്ടു ഉതിര്‍ന്നു ആദ്യ മഴ രോമാഞ്ചം ..!! നിന്‍ നുണകുഴി കവിളില്‍ വിരിഞ്ഞു പ്രണയ ശലഭങ്ങള്‍ വസന്തം വന്നുവല്ലോ ..!! എന്നില്‍ കവിത തിരണ്ടി നിന്‍ കണ്‍കോണിലെ ശലഭ ചിറകടിയാലെ..!! എന്നിലെ നിഴലകന്നു കാറ്റില്‍ വീണ കണ്ണിമാങ്ങാ പെറുക്കി ..!!

കുറും കവിതകള്‍ 560

കുറും കവിതകള്‍ 560 തുറന്നിട്ട വാതയനങ്ങളിലുടെ നിന്‍ ഓര്‍മ്മയും നിലാവും മഴയും വെയിലും മഞ്ഞും പൂത്തിറങ്ങി ..!! നക്ഷത്ര പകര്‍ച്ച ഏറെ തിളക്കമാര്‍ന്നു അരിച്ചു കണ്ണിലെക്കിറങ്ങി ..!! പ്രഭാത സൂര്യ കിരണം ചായയും പലഹാരവും മണത്തു മക്കാനിയില്‍നിന്നും  ..!! കഴിഞ്ഞ അര്‍ദ്ധരാത്രിവരക്കും ഞാനും എന്റെതെന്നും ഉള്ള തര്‍ക്കം പട്ടടയോടെ കെട്ടടങ്ങി ..!! ജീവിത കടവുകളില്‍ തുഴഞ്ഞു അടുക്കുന്ന ഒറ്റയാള്‍ തോണി ..!! ചൂളമിട്ടു പിന്‍വാങ്ങുന്ന പാതിരാവണ്ടിയുടെ കിതപ്പില്‍ നടുങ്ങി വിരച്ചൊരു കുടില്‍ ..!! അകലെ ഒരു ഇടിമിന്നല്‍ നാണയ കിലുക്കങ്ങള്‍ പിച്ചക്കാരന്റെ ചട്ടിയില്‍ ..!! സംഗീത വിദ്വാന്റെ പാടത്ത് നെല്ലിനോടോപ്പം കളകള്‍ ആര്‍ത്തു വളര്‍ന്നു ..!! വസന്തം . കാതില്‍ മൂളിയകന്നു വണ്ടിന്‍ സന്തോഷം ..!! വരള്‍ച്ച- ഉദ്യാന വാതായനം തുറന്നു ഊയലാടി ..!! ഓടുന്ന വണ്ടി ഓട്ടം നിലച്ചു ഗദാഗതകുരുക്കില്‍ പ്രഭാത മഞ്ഞ്..!! കഴുത്തില്‍ വരയുള്ള പ്രാവുകള്‍ കുറുകി . വീണ്ടും വേനല്‍ മഴ ..!!

സ്വര്‍ഗ്ഗീയത

സ്വർഗ്ഗീയത... ജീവിത സാനുവിലേറി തിരിഞ്ഞൊന്നു നോക്കുകിയ നേരത്തു കണ്ടു ഞാനാ നോവിന്റെ കാരണമാരാഞ്ഞു- മെല്ലെ  അറിഞ്ഞു ആ മധുരത്തിന്‍ കൈപ്പു നീര്‍ തടാകത്തില്‍ പൂത്തു നില്‍ക്കുമാ പുഷ്പമല്ലോ നിണം വാര്‍ന്നു പ്രാണന്‍ തുടിക്കും സ്പന്ദനമെന്ന് ആരോ പറഞ്ഞു ഓര്‍ത്ത്‌ നിന്നെ കുറിച്ച് കാണാതിരുന്നാല്‍ കേള്‍ക്കാതിരുന്നാല്‍ കരയില്‍ വീണ മത്സ്യം പോലെ പിടയും തുടിപ്പല്ലോ ദാഹവും വിശപ്പുമറ്റു പോകും മറക്കാ കനവ് എത്ര മോഹനം നാഴികകള്‍ നാളുകള്‍ കടന്നു പോകിലും സുഖ സുന്ദരമാം നിന്നെ ചൊല്ലി ആരോ ഉറക്കെ വിളിച്ചു കരയുന്നുവല്ലോ ചിലര്‍ക്കതിന്‍ വേര്‍ പാട് അസഹാനീയമായ് സ്വയം മറന്നു തീര്‍ക്കുന്നു തേന്‍ രുചി കാലങ്ങളായി ജനിമൃതികള്‍ക്കിടയിലെ മഹാനീയമാം  അതിന്‍ പ്രേരണയാല്‍ എന്തും നടത്തുവാന്‍ ശക്തിയുക്തനാകുന്നു മരിക്കാനോരുങ്ങുന്നുവല്ലോ നിനക്കായ് ഹോ ..!! നിസ്തുല സ്നേഹത്തിന്‍ കനക ലിപികളിലെഴുതും പ്രണയമെന്ന അനുരാഗമല്ലോ ഈ സ്വര്‍ഗ്ഗീയത ..!!  

അറിയാതെ

അറിയാതെ മോഹങ്ങളുടെ മറുകര തേടി ചക്രവാളത്തിനും അപ്പുറം പ്രണയ പയോധിയില്‍ മുങ്ങി നിവര്‍ന്നു കാലം കഴിക്കവേ പുണ്യ പാപങ്ങളുടെ ചുമടുതാങ്ങി തളര്‍ന്നു അത്താണിയാം സ്വയം തീര്‍ത്ത നിഴലില്‍ വിശ്രമിക്കുന്നു പഞ്ചഭൂതങ്ങള്‍ നല്‍കും ദയയുടെ കുപ്പായങ്ങള്‍ അഹങ്കാരത്തിന്‍ മുഖം മൂടികള്‍ അണിഞ്ഞു ഞാന്‍ എന്ന ഭാവവുമായി ദന്ത ഗോപുരങ്ങളെറുന്നു..!! എന്നിലെ എന്നെ അറിയാതെ ഉള്ളിന്റെ ഉള്ളിനെ അറിയാതെ അവസാനം ഒടുങ്ങുന്നു ഒന്നുമറിയാതെ ..!!

കുറും കവിതകള്‍ 559

കുറും കവിതകള്‍ 559 മോഹങ്ങളുടെ മറുകര തേടി ഒറ്റക്കൊരു തോണി ..!! ഭാഗ്യാന്വേഷികളുടെ വരവുകാത്തു കിടപ്പു  തിളങ്ങും കച്ച  കപടങ്ങള്‍ ..!! സായന്തന കാറ്റില്‍ സൊറ പറഞ്ഞിരിക്കും കൗമാരമിനി തിരികെ വരില്ലല്ലോ ..!! അധിമധുരം തുളുമ്പും വെനീസിന്‍  സൗന്ദര്യം . ആലപ്പുഴ പട്ടണം ..!! കുരുത്തോലപ്പെരുനാളിന്‍ റാസയുടെ പെരുമയാര്‍ന്ന കുട്ടനാടിന്‍ ഭക്തി ..!! പുണ്യവുമായി തിരികെ വരും പാദങ്ങള്‍ക്കായിക്കാത്തിരിക്കുന്നു വിലക്കപ്പെട്ടവര്‍ വെളിയില്‍ ..!! ഇരുളിനെ തണലാക്കി ആകാശ പുഷ്പം കൊഴിയുന്നു നൊമ്പരങ്ങളുടെ ഞരക്കങ്ങള്‍ ..!! എഴുതി തളര്‍ന്ന മഷി ഉണങ്ങി. പേനയുടെ നോവറിഞ്ഞില്ലാരും ..!!

കുറും കവിതകള്‍ 558

കുറും കവിതകള്‍ 558 പ്രകൃതി വരക്കും മനോഹര ചിത്രം.. എന്നാലാവില്ലല്ലോ പകര്‍ത്താന്‍ ..!! കോണ്‍ക്രീറ്റ് കാട് കാത്തിരിപ്പവസാനിക്കുമിടം. മടങ്ങിവരില്ലല്ലോ വസന്തം ..!! എവിടെ ഞാന്‍ വിരിഞ്ഞാലും നിന്‍ മിഴിമുനയെന്നിലുണ്ടല്ലോ..!! ചിറകടിക്കു കാതോര്‍ത്ത് .... ചുണ്ടുരച്ചു പൊരുതിയാലും ഉള്ളിന്റെ ഉള്ളിലുണ്ട് പ്രണയത്തിന്‍ മധുരിമ ..!! ചരടുകളില്‍ തുങ്ങിയാടും ജീവിതം പായുന്നു . പിടിമുറുക്കം എപ്പോഴെന്നറിയില്ല ..!! കൊടാലിക്കറിയില്ല വാര്‍ന്ന നിണം കണ്ടെങ്കിലും ഇന്ന് വന ദിനമാണ് മനുഷ്യാ ..!! ആറ്റിലേക്ക് ചാടോല്ലേ ആഴങ്ങളില്‍ കുടുങ്ങല്ലേ..!! ഇന്നുയെത്ര ബാല്യം ആറുകാണുന്നു .. പഴമക്ക് പഴമയോടിഷ്ടം പുതുമക്കൊണ്ടോ അറിവു പഴമയുടെ മഹത്വം ..!! കൈവരിക്കപ്പുറം മരണാസക്തയാം പുഴ ജലയുദ്ധ പ്രഖ്യാപനമേറെയകലെയല്ല  ..!! തീണ്ടാരി നിലച്ച തീ ചൂടില്‍ തപിക്കുന്ന നിളയുടെ കണ്ണുനീര്‍ വറ്റി ..!!

വീണ്ടും വീണ്ടും

വീണ്ടും വീണ്ടും അനുഭൂതി പൂത്തു താഴ്‌വാര  വസന്തത്താല്‍ പൊലിയാതെ രാവില്‍  ചൂടിയ  കാര്‍കുന്തലില്‍ ചാലിച്ച കുങ്കുമം പടര്‍ന്നു അരുണ ശോഭയാല്‍ പുരിക കൊടിയാല്‍ തീര്‍ത്തൊരു മണ്ഡപചുവട്ടില്‍ കരിമഷിയാല്‍  ചാലിച്ച നീലോല്‍പ്പലനയനങ്ങളില്‍ കനവ്‌ ചാര്‍ത്തിയ നിലാവു വിരിഞ്ഞത് ചുണ്ടുകളില്‍ മഞ്ചുമയൂരങ്ങള്‍ നൃത്തം ചവുട്ടി കാര്‍മേഘ ചുവട്ടില്‍ മാവിന്‍ കൊമ്പത്തിരുന്നു നീട്ടി പാടി പൂങ്കുയില്‍ പഞ്ചമം സ്വപ്നങ്ങളാല്‍  തീര്‍ത്തൊരു തണ്ണീര്‍ പന്തലില്‍ തങ്കതാലത്തില്‍ പുടവയുമായി വന്നു സൂര്യകിരണങ്ങള്‍ മുല്ലപൂവിന്‍  ഗന്ധം പരന്നു മുറ്റത്താക്കെ ഊയലാടി മനം മുത്തമിട്ടു പറന്നു ചെറുവണ്ടുകള്‍ മത്സരമായി ചുറ്റും . മന്ദാനിലന്‍ പാട്ട് പാടിയകന്നു മുളം കാട്ടിലുടെ മദന പരവശയായി ഇന്നുമൊഴുകുന്നു പുഴ കടലോളം കണ്ടതില്ല ഇന്നുവരെക്കും അവര്‍ തമ്മില്‍ പൊഴിയുന്നു മഴയായി കാറ്റായി കടലായിയിന്നും ..!!

കുറും കവിതകള്‍ 557

കുറും കവിതകള്‍ 557 ഭാവനകള്‍ ചിറകുവച്ചു ഭവാനിപ്പുഴയുടെ തീരത്ത്‌ . മൗനം കവിതയായി ഒഴുകി ..!! വേവുന്ന നോവിന്‍ നടുവില്‍ കാത്തിരിപ്പിന്‍ സ്നേഹം പത്തിരി ചുട്ടു പാതിരയോളമുമ്മ..!! മുന്നാറുകള്‍ ചേരും പാമ്പാടും പാറ . ഭൂവിന്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നു ..!! കനവില്‍ വിരിയും സ്വര്‍ഗ്ഗത്തില്‍ മേയുന്ന കൗമാരയുറക്കം...!! ആറാട്ടിനായി തോണിയിലേറി പുഴനടുവില്‍ . നിറഞ്ഞ ഭക്തിയുടെ കാഴ്ച  ..!! നനവിന്‍ നോവിന്‍ പിടയാന്‍ ആവാതെ ഗ്രീഷ്മം ഗ്രസിച്ച ഭൂമി ..!! വിടര്‍ന്നു പുഞ്ചിരിച്ചു കാത്തിരുന്നു ഏറെ ശലഭോത്സവത്തിനായി ..!! പഞ്ചവര്‍ണ്ണ കിളിയെങ്കിലും കൂടുകൂട്ടാതെ ആവുമോ പ്രകൃതിയുടെ വികൃതി ..!! നീണ്ടുപോകുന്ന പാതയില്‍ ഗ്രീഷ്‌മം വിരഹം നിറച്ചു . മനസ്സു  ശിശിരത്തില്‍ ..!! തപസ്സിന്‍ മറവില്‍ തോണിയിലേറി കണ്ണിന്‍ വിശപ്പ്‌ ...!! ചിറകരിഞ്ഞ ദുഃഖം മറക്കുന്നു ചീട്ടെടുക്കും ജീവനം . നിത്യതയുടെ  ആശ്വാസ നിമിഷം ..!! ഓര്‍മ്മകളിലെ നനവ് നഷ്ടങ്ങളുടെ വസന്തം . ഒരുവട്ടം കൂടി ബാല്യമേ ..!!

നിന്‍ സാമീപ്യം അറിയുന്നു

Image
നിന്‍ സാമീപ്യം അറിയുന്നു അളകങ്ങള്‍ ഒതുക്കി നാണത്താല്‍ ചുവന്നു നില്‍ക്കുന്നു അവള്‍ക്കു സായംസന്ധ്യയുടെ നിറമായിരുന്നു ഇലകള്‍ കിടയിലുടെ ചീവിടും കൂമനും ഇരുളും തോറും അവളുടെ മൂളലുകള്‍ മാത്രമായി കൂമ്പിയ മിഴികള്‍ക്കുള്ളില്‍ സ്വപ്നംകണ്ട് പുഞ്ചിരി നിലാവു പൊഴിക്കുന്നു എത്ര മനോമയം ആലോസരപ്പെടാത്ത ശാന്തത എങ്ങും നിറഞ്ഞു മയങ്ങുന്ന അവളെ ഏറെ നേരം നോക്കി നിന്നിട്ടും കൊതി തീരാതെ  വീണ്ടും അരുണിമ തെളിഞ്ഞു അവളുടെ കവിളുകളില്‍ ഉദയകിരണങ്ങള്‍ തിളങ്ങി കിളികുലജാലങ്ങള്‍ ആര്‍ത്തു വിളിച്ചു അവളുടെ സൗന്ദര്യം കണ്ടു ഞാനുമറിയാതെ വിരലുകള്‍ ചലിപ്പിച്ചു ഹോ..!! പ്രകൃതി നീ എത്ര മനോഹരി ഉദയാസ്തമനങ്ങളില്‍ എന്റെ തോന്ന്യാക്ഷരങ്ങളില്‍ എന്നും നിന്റെ സാമീപ്യം അറിയുന്നു

നിന്‍ മൊഴി

നിന്‍ മൊഴി കാണട്ടെ വലിഞ്ഞു മുറുകിയ പുരികകൊടികള്‍ ബ്രഹ്മനും ഒന്ന് പേടിച്ചു അകന്നു നിന്നുവോ അലിഞ്ഞു ചേരട്ടെ വിദ്വേഷങ്ങള്‍ പഞ്ചമി പുഴയുടെ ഓളങ്ങള്‍ക്കൊപ്പം വാനവും ഭൂമിയും മലയും കടലും നിറയട്ടെ ശാന്തി മന്ത്രത്താന്‍ മൗനനാനുഭൂതിയില്‍   നിന്‍ പ്രേരണയുടെ ഉള്‍വിളിയാല്‍ മുഴങ്ങട്ടെ വാക്കുകളാല്‍ തോറ്റം പാടട്ടെ ഇനിയും എഴുതട്ടെ നിലനില്‍പ്പിനായി മനസ്സിന്‍ കടിഞാണുകള്‍ പൊട്ടട്ടെ എങ്കിലും  നിന്‍ മൊഴി മൊട്ടുകള്‍ വിടരട്ടെ എന്‍ കവിതയിലുടെ വീണ്ടും വീണ്ടും ..!!

കുറും കവിതകള്‍ 556

കുറും കവിതകള്‍ 556 അവളുടെ ഓർമ്മകൾക്കിന്നും മധുരവും പുളിയും . ചാമ്പക്കാകൾ കാറ്റിലാടി ..!! ഇരുളിന്‍  മറവിൽ ഒരു തെങ്ങാതുണ്ട് . നിലാ പുഞ്ചിരി ..!! ഉത്രാളികാവില്‍ പൂരപ്പെരുമ ആനമയക്കി ..!! മലകൾക്കു പിന്നിൽ പടിഞ്ഞാറെ ചക്രവാളം തുടുത്തു . ചില്ലകളിൽ ചേക്കേറുപ്പാട്ട് ..!! വിശുദ്ധ വാരാചരണ കുരിശോളമെത്തിച്ച ഓശാന ഞായറിന്നു..!! ആകാശ പൂ പോഴിയാനോരുങ്ങുന്നു . മോഹിതയായ്  ഭൂമി ..!! എത്രയോ കാത്തിരിപ്പുകളുടെ കണ്‍ കാഴ്ചകളുമായി ഇന്നും മൗനിയായി പടിപ്പുര ..!! കിളിയെടുത്ത ചീട്ടും കാക്കാത്തി പറഞ്ഞതും . ശ്രുതി ചേര്‍ന്നൊരു സംഗീതം ..!! കുഞ്ഞിക്കാലു കാണാന്‍ കൊമ്പത്ത് ഊഞ്ഞാല്‍ വിശ്വാസം അല്ലെ എല്ലാം ..!!

കുറും കവിതകള്‍ 555

കുറും കവിതകള്‍ 555 മേഘങ്ങള്‍ നിറയും ഇലശിഖരങ്ങള്‍. ഒടുങ്ങാത്ത മോഹങ്ങള്‍ ..!! കനലണഞ്ഞു വിശപ്പിന്‍ അമ്മയില്ലാ അടുക്കളയില്‍ തീകാണാ പാത്ര ദുഃഖങ്ങള്‍ ..!! ശിഖിര മുകളില്‍ വിരിഞ്ഞു നില്‍ക്കുന്നു മഴമേഘ ഗര്‍ജജനം ..!! വസന്തം പൂത്ത് ആര്‍ത്തു ഉലഞ്ഞു ശിഖര ശോഭ ..!! ക്രൌഞ്ചനോമ്പരമറിയാ നിഷാദ അമ്പുകള്‍ രാമായണ കാരകനായി  ..!! ജീവിത നൊമ്പരങ്ങള്‍ വിഷ്ണു ലോകമാക്കുന്നു വീണിടങ്ങളില്‍ ..!! ശിശിര സന്ധ്യ മൗനം വിതറി മഞ്ഞിന്‍ തണുപ്പുമായി ..!! തെങ്ങിന്‍ തണലിലുറങ്ങും അവസാനം  കണ്ണടക്കാന്‍ ഒരുപിടി മണ്ണ് സ്വന്തമായിരുന്നെങ്കില്‍ ..!! നിഴലുകള്‍ കോറിയിട്ട ഗ്രീഷ്മ ചൂടറിയാ കുളിരിന്‍ മലനിരക്കുകള്‍ ..!! താഴ് വാരങ്ങളിലെ മേഘസാഗരങ്ങളില്‍ മനം തേടുന്നു തുണക്കായി ..!! ഭിത്തിയോടു ചേര്‍ന്ന് പ്രണയ ശില്‍പ്പം തീര്‍ക്കുന്ന വൃക്ഷതലപ്പുകളുടെ മൗനം ..!! ഉഷസ്സിന്‍ പ്രതീക്ഷകള്‍ നിഴല്‍ തീര്‍ക്കുന്നു നല്ലൊരു നാളെക്കായി ..!! കറുത്ത ചെട്ടിച്ചികൾ മാനത്ത് ഇടതടവില്ലാതെ കോപിച്ചു ..താഴെ ഇടശ്ശേരി കവിതയോര്‍ത്തു ഞാനും ..!!

മധുരിക്കും പേക്കിനാവുകള്‍

Image
മധുരിക്കും പേക്കിനാവുകള്‍ താഴുട്ട് പൂട്ടിയ ഓര്‍മ്മകളുടെ ഓടാമ്പലിനു തുരുമ്പെടുത്തു പടിപ്പുരക്കു ചിതല്‍..!! പാതി ചാരിയ കതകിന്‍ മറവിലുടെ ഒളികണ്ണിട്ടു സ്വപ്നം കണ്ട പകലുകള്‍ ഞെട്ടിയുണര്‍ത്തുന്ന കടവാവലുകളുടെ  ചിറകടി രാവിന്റെ ഭീതിയില്‍ ഉണര്‍ന്നിരുന്നു നാമജപം നടത്തും മുത്തശ്ശിയുടെ തലോടലുകള്‍ ..!! പലവട്ടം കുതിരയേറി വന്ന രാജ കുമാരന്റെ കഥകേട്ടു വീണ്ടും മയങ്ങുന്ന ബാല്യം കൗമാര്യം കൈപിടിച്ചു നാണത്തില്‍ പൊതിയുമ്പോള്‍ നെഞ്ചിടിപ്പിന്‍ വേഗത കൂടുമ്പോള്‍ വളപ്പൊട്ടുകള്‍ ചിതറി മധുര നോവുകള്‍ ഉറക്കം കെടുത്തിയ മഷി പുരണ്ട കടലാസ്സുകളില്‍ തോന്ന്യാക്ഷരങ്ങള്‍ കോറിയിട്ടു കൈമാറാന്‍ കാത്തുനിന്ന പകലുകള്‍ ഇന്നും ഞെട്ടിയുണരുന്ന രാവിന്റെ മുഖത്തിനു  നരവീണു എല്ലാം ഒരു പെക്കിനാവുപോലെ

എതിര്‍പ്പുകള്‍

Image
                                                                  എതിര്‍പ്പുകള്‍    ജനിമൃതിയുടെ ഇടയിലെ                                                                     നിമ്നോന്നത മധുരം                       ...

ദുരാഗ്രഹം ..!!

ദുരാഗ്രഹം...!! ഞാനിനി എഴുതാത്തതോക്കയും നിന്നെ കുറിച്ചായിരിക്കും എഴുതിയതൊക്കെ നിന്റെ കണ്ണുകള്‍ക്ക്‌ കുളിര്‍മ്മ നല്‍കിയിരിക്കുമല്ലോ എന്റെ ആശ്വസ വിശ്വാസങ്ങള്‍ നെടുവീര്‍പ്പുകള്‍ എല്ലാം നിന്നെ കുറിച്ച് ആയിരിക്കും .. നിന്നെ കണ്കളാല്‍  കേള്‍ക്കാന്‍ കഴിവുള്ളവര്‍ അതാണ്‌ കവിയും മനസ്സിന്‍ ഉടമയാര്‍ന്നവര്‍ അവരോടൊപ്പം നീ എന്നും കൂട്ടായിരിക്കുന്നു അല്ലെ എഴുത്തച്ഛന്റെ ഇച്ഛയാലും കുഞ്ചന്റെ തുള്ളലിലും വള്ളത്തോളിന്റെ തോളിലും ഉള്ളുരിന്റെ ഉള്ളിലും ആശാന്റെ ആശയത്തിലും ചെറുശേശരിയുടെ ചേരിയിലും ഇടശേരിയുടെ ഇടയിലും ചങ്ങമ്പുഴയുടെ ചങ്കിലും പീയിലുടെ പീയുഷം പകര്‍ന്നും വയലാറിന്റെ വാചാലതയിലും നിറഞ്ഞു നീ എന്നും ഊണിലുമുറക്കത്തിലും കൂട്ടായിരിക്കണമേ എന്നാണു എന്റെ ആഗ്രഹം കവിതേ വല്ലാത്ത ദുരാഗ്രഹം അല്ലെ ...!!

വേനലില്‍ നിന്‍ ചിന്തകള്‍ ..

വേനലില്‍ നിന്‍ ചിന്തകള്‍ .. കാറ്റിന്‍ കൈകളില്‍ കിടന്നു നീ ഊയലാടുമ്പോള്‍ മണ്ണ്  നാണത്താല്‍ നിന്നെ വരവേല്‍ക്കുന്നു അറിയുന്നു നിന്നെ അലിഞ്ഞു ചേരുന്ന മണ്ണിന്‍ മണത്തോടൊപ്പം മനം കുളിര്‍കൊണ്ടു നിന്‍ കിലുക്കം എന്നിലെ വേനല്‍ ചൂടിനുമറുതിവരുത്തും പകലിനോടുക്കത്തില്‍ നിന്‍ പദചലനം എന്നില്‍ പുണരാന്‍ കൊതി കൊണ്ടു രാവോടുങ്ങുവോളം നിന്‍ കിന്നാരം എന്നില്‍ പുതു നാമ്പുകള്‍ മുളപ്പിച്ചകന്നു എഴുനേല്‍ക്കാന്‍ മടികൊണ്ടെന്നെ പകലോന്റെ കിരണങ്ങള്‍ തൊട്ടുണര്‍ത്തി നിര്‍ലജ്ജം. ഇനിനീ എന്ന് വരുമെന്നോര്‍ത്തു വീണ്ടും കനവുകണ്ടു നടന്നു ഞാന്‍ വരാതിരിക്കില്ല നീ മടിയാതെ മുകിലേറി..!!

കുറും കവിതകള്‍ 554

കുറും കവിതകള്‍ 554 വേനല്‍ മഴ പാടത്ത് ഇലയനക്കമകറ്റി കടപുഴക്കി കൃഷി ചക്രത്തെ ..!! കുന്നിക്കുരുവിനാല്‍ കണ്‍ തെളിയിച്ച ബാല്യമേ നീയിന്നു  ഓര്‍മ്മയായി .. വന്നു മടങ്ങുന്നുണ്ടാനയുമ്പാരിയിയും മലയും ചെത്തുവഴിയും കടന്നു മനസ്സിന്‍ മുറ്റത്തു ഭക്തിയുണര്‍ത്തി ..!! വെയില്‍മൂത്തു മേടമടുക്കുന്നുണ്ട് കൊമ്പത്ത് കണിയുണര്‍ത്തി..!! മേഘക്കീറില്‍ മറയുന്ന സൂര്യനൊപ്പം മിഴികുമ്പുന്നുണ്ട് താമര കുളക്കടവില്‍ ..!! കുമ്പിള്‍കുത്തി സ്നേഹമധുരം നിറച്ചു അമ്മ വിളമ്പി ഇലയപ്പം ..!! വെയിലേറ്റ് നടുക്കായലില്‍ വലവീശി വിശപ്പിനായി വിയര്‍പ്പിറ്റിക്കും ജീവിതങ്ങള്‍ ..!! വെയിലേറ്റു ആറിയ കായലിനെ മഞ്ഞ പട്ടുയണിയിച്ചു മടങ്ങുന്നു പകലോന്‍  ..!! കുത്തുവിളക്കെടുത്തു ചുറ്റുന്നുണ്ട് വിശപ്പടക്കിന്‍ പകല്‍ പ്രദക്ഷിണങ്ങള്‍ ..!! കോടമഞ്ഞിന്‍ ദൃശ്യചാരുതയും കുളിര്‍ കാറ്റിന്‍ മുരടനക്കവും ..!! മീനച്ചൂടിന്റെ പാടത്ത് വിയര്‍പ്പിന്‍ ഭാരങ്ങള്‍ . വിശപ്പിന്‍ വഴിതേടി ..!! സന്ധ്യാബരത്തില്‍ ചീനവലകണ്ണുകള്‍ക്കിടയില്‍ ആകാശപൂവിന്‍ എത്തി നോട്ടം ..!! ആള്‍ത്തറ തണലില്‍ വിശ്രമിക്കും ദൈവങ്ങള്‍ക്കൊപ്പം വെയിലേറ്റ ജന്മങ്ങള്‍ ..!! കായലിന്‍ വിരിമാറിലുടെ വെയിലിനെ വകവെ...

ഓര്‍മ്മ പൂക്കള്‍

ഓര്‍മ്മ പൂക്കള്‍ വീണ്ടും കാക്കത്തണ്ടുയൊടിച്ചു മായിക്കാന്‍ മറവിയുടെ സ്ലേറ്റുകളില്‍ .. കുന്നിക്കുരുവിനാല്‍ കണ്‍ തെളിയിച്ച ബാല്യമേ നീ ഓര്‍മ്മയായി .. കണ്‍കെട്ടിയും ഞോണ്ടി തൊട്ടും ഓടിയകന്ന കാലത്തിനോടോത്തു മുഖക്കുരു കവിത വിരിയിച്ച മധുരമാര്‍ന്ന കൗമാര്യമേ മിന്നി തിളങ്ങിയകന്നുവോ!! പറയാന്‍ ഏറെയുണ്ടായിട്ടും കണ്ണുകളാല്‍ കഥപറഞ്ഞു പിരിഞ്ഞു നാമിന്നു തേടുന്നു പോയ്‌ പോയവസന്തത്തിന്‍ കനവുകളിന്നും മടങ്ങി വരുന്നു ഉള്ളിന്റെ ഉള്ളു ഉറക്കങ്ങളില്‍ കര്‍മ്മ കാണ്ഡങ്ങളുമായി ജനിമൃതിയുടെ ഇടയില്‍ കുറിക്കുന്നു അക്ഷര പൂക്കള്‍ നിനക്കായി . വീണ്ടും കാണുവാനാവുമോ വൃഥാ നിറങ്ങളുടെ ലോകത്ത് വഴിവക്കത്തായി .....!!

മടക്കത്തിന്‍ നോവുകള്‍

മടക്കത്തിന്‍ നോവുകള്‍ ചില്ലു വെളിയിലെ ആന്ധ്രപ്രദേശത്തിന്‍ ചൂട് ഉള്ളില്‍ കുളിര് ചുറ്റും സഹായാത്രികരാം തമിഴന്റെ മൊഴിയടുപ്പങ്ങള്‍ തയിര്‍സാദത്തിന്റെ പുളികലര്‍ന്ന പേച്ചുകള്‍ പാമ്പു പോലെ നീളുന്ന തീവണ്ടിയനക്കം കാതുകളില്‍ മൂളുന്നു ഒപ്പം . ഗസലിന്‍ നിലാമഴയില്‍ കുളിച്ച ഊമ്പായി മാഷിന്റെ ഇളനീര്‍മധുര സംഗീതം വിരസതയുടെ ദാഹം തീര്‍ത്തു കാതില്‍ കൊഴിഞ്ഞ ദിനങ്ങളുടെ ഓര്‍മ്മകളുടെ മുള്‍ നോവ്‌ ഇനിയുമെന്ന്‍ തിരികെ വരും പെട്ടിയുടെ വശങ്ങളില്‍ എരുവേറിയ ഇരുമ്പന്‍ പുളി ഉപ്പിലിട്ട സ്നേഹത്താല്‍ അമ്മനിറച്ച ഭരണി .. കിതച്ചു കൊണ്ട് വണ്ടി നിരങ്ങി കടുകുപൂക്കും പാടനടുവിലുടെ മനസ്സ് നഷ്ടങ്ങളുടെ വേദന പേറുമ്പോള്‍ അകലങ്ങള്‍ തീര്‍ത്ത്‌ ഗോതമ്പ് വയലുകളുടെ മാറില്‍ ആഴ്നിറങ്ങും കോണ്‍ക്രീറ്റ് കാടുകളെ വളര്‍ത്താന്‍ കൈകെട്ടി സാക്ഷി നിന്നു ആശ്വസിക്കുന്നു മനസ്സിന്‍ സ്വാന്തനം നാളെയുടെ ആശ്വാസം പകര്‍ന്നു വേദനകള്‍ക്ക് കുറവ് നല്‍കാന്‍ ഉയരും ആശുപത്രിയുടെ നിര്‍മ്മാണം ഇനിയെത്ര നാളിങ്ങനെ ഓലപ്പീലി ചൂടും നാടിന്‍ നിഴലിലേക്ക്‌ മാറിനില്‍ക്കാനാവും ദിനചര്യയകള്‍ ഘടികാരത്തിന്റെ ചുമലുകള്‍ക്ക് പിന്നാലെ നീണ്ടു നീണ്ടു പോകുന്...

കടങ്ങളുടെ കണക്കുകള്‍

കടങ്ങളുടെ കണക്കുകള്‍ പിറന്നു അറ്റുവീണ പൊക്കിള്‍ക്കൊടിക്കും പറഞ്ഞു കടം .. പിച്ചവച്ചു നടന്ന മണ്ണിന്‍ ആറാത്ത മണത്തിനും പറഞ്ഞു കടം .. ഇച്ഛകളുടെ മുറിവുകളെ കൈ പിടിച്ചു നടന്ന കാഴ്ചകള്‍ കാട്ടിയതിനും കടം പറഞ്ഞു,,, അരിയിലാദ്യമായ് ഹരി ശ്രീ എഴുതിച്ച വലം കൈക്കും കടം പറഞ്ഞു .. ഇരുത്തു നല്‍കിയ ആമ്പല്‍പ്പൂവിന്‍ പകര ചുംബനങ്ങള്‍ക്കും കടം പറഞ്ഞു .. ഓര്‍മ്മകളുടെ നോവുകള്‍ക്ക്‌ ഓരായിരം കനവുകള്‍ക്കും പറഞ്ഞു കടം .. കാര്യ സാധ്യങ്ങളുടെ മുടിവിനവസാനം ആറ്റുകാലമ്മച്ചിക്കും അന്തിയോസ് പുണ്യവാളനും കടം പറഞ്ഞു ഇനിയാരോടോക്കെ പറയണമീ വരികള്‍ക്കും കടം പറഞ്ഞു നിര്‍ത്തുന്നു ഒരു കടക്കാരനായി ...!!

മഹനീയമാം വികാരം

മഹനീയമാം വികാരം ഗ്രീഷ്മത്തിന്‍ തീഷ്ണ ദാഹത്തില്‍ വറ്റിച്ചു തീര്‍ത്തോരു കടലാം മനസ്സിന്‍ അടിത്തട്ടിലവസാനം ഘനിഭവിച്ച കിടന്നൊരു അലിയാത്ത പ്രതീക്ഷയാം പരലുകളല്ലെയീ മോഹത്തിന്‍ കുളിര്‍ തിരമാലകള്‍ നല്‍കുന്ന ചുംബനമേറ്റ് തീരമെല്ലാം സഹിക്കുന്നതിന്‍ പൊരുളല്ലോ കാറ്റിന്‍ നനവില്‍ പറന്നു നടക്കും അപ്പൂപ്പന്‍ താടിയുടെ ലാഖവാവസ്ഥയല്ലേ വിടര്‍ന്നു പുഞ്ചിരിക്കും പൂവിന്‍ ചുണ്ടില്‍ മുത്തമിട്ടകലും മദോൻമത്തനായ വണ്ടില്‍ ഉണരുന്നതും  ഹീരയും രാഞ്ചയും രമണനും ചന്ദ്രികയും അതെ നിങ്ങളും ഞാനും അനുഭവിച്ച പ്രപഞ്ചത്തിന്‍ പിടിയിലമരും അതെ മധുര നോവുകള്‍ നല്‍കും മഹനീയമാമൊരു സത്യം പ്രണയം ..!!

കുറും കവിതകള്‍ 550

കുറും കവിതകള്‍ 550 ഓലപ്പീലികള്‍ക്കിടയില്‍ കാഷായാംബരം കണ്ണുകള്‍  വിടര്‍ന്നു ..!! പുലരി തിളക്കം കടലലകളില്‍ ചാകര മുക്കുവ തോണികള്‍ ആലപ്പുഴ കായലില്‍ കൈവിട്ടു പോയൊരു കെട്ടുവള്ളത്തിലെ വളകിലുക്കം ..!! ഓച്ചിറ കെട്ടുകാളകള്‍ പരബ്രഹ്മം സ്വരൂപത്തിന്‍ തിടമ്പേറ്റുമാഘോഷം ..!! ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ട  പ്രണയം പുഞ്ചിരിയാല്‍ വിടര്‍ന്നു മുഖപുഷ്പം..!! കാല്‍പ്പാടുകള്‍ മാഞ്ഞു തിരയുടെ വരവോടെ ഓര്‍മ്മകളുടെ മരവിപ്പ് ..!! പൊരിഞ്ഞ ചൂടില്‍ പൊടി പാറിച്ചു ഭയംപരത്തി വിപരീത ചുഴലി ..!!

കുറും കവിതകള്‍ 553

ചാമ്പക്കാമധുരം ചുണ്ടില്ലേ മുത്തവും . ബാല്യകാലമിന്നോര്‍മ്മയില്‍ ..!! വിരിഞ്ഞു നില്‍ക്കുന്ന പൂവ് . നിന്‍ ചുണ്ടിലെപുഞ്ചിരി . ഓര്‍മ്മകള്‍ക്ക് വസന്തം ..!! പൊന്നുരുക്കി ഒഴുകുക്കുന്നുണ്ട് പുഴയില്‍ മാനത്തെ തട്ടാന്‍  ,,!! അന്തിവാനം കറുത്തു തിരമാലകള്‍ ആഞ്ഞു വീശി തീരം ആരയോ കാത്തിരുന്നു ,,!!  കുറും കവിതകള്‍ 553  എത്രയോ നടന്നു തെഞ്ഞൊരു പുണ്യപാപങ്ങളുടെ ഭാരം പേറിയ ജന്മദുഖങ്ങളില്‍ തളരാതെ..!! ആളൊഴിഞ്ഞ കടവത്തു ബന്ധസ്ഥനായി മറുകര നോക്കിയൊരു  തോണി ..!! മാട്ടുപ്പെട്ടിയുടെ പ്രകൃതിയിലെ കവിതക്ക് കാതോര്‍ത്ത് . മൗനമായിയെന്നെ തേടി ഞാന്‍ ..!! ദാഹം തീര്‍ക്കാന്‍ മാനം നോക്കി വിങ്ങലോടെ തേയില തലപ്പുകള്‍ ..!! മഞ്ഞിന്‍ കുളിരിന്നു ആശ്വാസം പകരുവാന്‍ തീയിലുരുകുന്ന ചായ പാത്രങ്ങള്‍..

നിന്നോടു പറയാത്തത്

നിന്നോടു പറയാത്തത് ഞാൻ നിന്നോടു പറഞ്ഞില്ലെങ്കിലും  എന്റെ കവിതകളിൽ എല്ലാം നിറഞ്ഞു നില്‍ക്കുന്ന പെയ്യ്തു വീഴും മഞ്ഞു കണങ്ങളിൽ   കാറ്റിലാടും ഇതളുകളിലെ ഗന്ധങ്ങളിൽ കുന്നിറങ്ങി വന്നു  താഴ് വാരങ്ങലിൽ  പതിക്കും വെള്ളത്തിലെ കുളിർ ഇല്ലി  മുളംകാടിലെ കാറ്റ് തൊട്ടുണർത്തും മധുര മർമ്മരമാം സംഗീതം വിരഹനോവിൻ മൗന ഗീതങ്ങൾ ഒറ്റകൊമ്പത്തിരുന്നു കളകാഞ്ചി പാടും കാക്കകുയിലിന്‍ കൂവലില്‍ ആകാശത്തു ഏഴു വര്‍ണ്ണങ്ങളാല്‍ കവിത കണ്ടു നൃത്തമാടും മയില്‍ പേടയുടെ ആനന്ദം ഇനി ഞാന്‍ എന്ത് ഏറെ പറയുവാന്‍ എന്‍ വരികളില്‍ എല്ലാം ഉണ്ടെന്നു കരുതട്ടെ ...!!