ഗജപതിയെ ഗുണനിധിയെ

ഗജപതിയെ ഗുണനിധിയെ
ഗിരിജാ സുതനെ വിനായകനെ
ഗംഗാധരനുടെ തിരുമകനെ
ഗരിമകൾ നൽകും ഗണപതിയെ

വേദ വേദാന്തപ്പൊരുളെ
വേദവ്യാസനു തുണയേകിയോനെ
വന്ദിക്കുന്നേൻ പ്രപഞ്ച പൂജിതനേ
വിഘ്‌നവിനായകനെ തുണയേകണേ

ഗജപതിയെ ഗുണനിധിയെ
ഗിരിജാ സുതനെ വിനായകനെ
ഗംഗാധരനുടെ തിരുമകനെ
ഗരിമകൾ നൽകും ഗണപതിയെ

നിൻ കൈകളിൽ തിളങ്ങും മുസിലത്താലെൻ
ജീവിത ആശകളെ വേരോടാകറ്റിയും
ചാട്ടയാം ബുദ്ധിതൻ ആയുധത്താൽ
ചിട്ടയായ് വിപത്തുക്കളെ അകറ്റുന്നവനേ

ഗജപതിയെ ഗുണനിധിയെ
ഗിരിജാ സുതനെ വിനായകനെ
ഗംഗാധരനുടെ തിരുമകനെ
ഗരിമകൾ നൽകും ഗണപതിയെ

സർവ ദൈവങ്ങളാൽ പൂജിതനേ
സർവേശ്വരിയുടെ കാവലാളേ
സംഞ്ചിത ശക്തി നൽകി 
സർവ ദോക്ഷങ്ങളിൽ നിന്നും
സൽഗതി നൽകി ജീവിതത്തെ
സത് ചിതാനന്ദയത്തിലേക്കു
നയിക്കുവോനെ നീയെ തുണ

ഗജപതിയെ ഗുണനിധിയെ
ഗിരിജാ സുതനെ വിനായകനെ
ഗംഗാധരനുടെ തിരുമകനെ
ഗരിമകൾ നൽകും ഗണപതിയെ


ജീ ആർ കവിയൂർ
10.01.2021
    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “