സഖിയേ (ഗസൽ )
സഖിയേ ( ഗസൽ )
വേദന എറുന്നുവല്ലോ വിരഹമേ എന്തേ
ഇന്നു അരുകിൽ നീ ഉണ്ടായിരുന്നുവെങ്കിൽ
മനവും ശ്വാസവും കൈവിട്ടു പോകുമ്പോലെ
ഓർമ്മകളിൽ നിറ നിലാവായി നിറഞ്ഞു നീ
കണ്ണുകളാൽ പങ്കിട്ട മധുരിക്കും നിമിഷങ്ങൾ
ഇന്നുമെൻ വരികളിൽ പാട്ടോർമ്മയാവുന്നുവല്ലൊ
നിൻ ഗന്ധമിന്നു ഞാനറിയുന്നു എൻ
മനമാം വാടികയിൽ മലരിടും മുല്ലപ്പൂവിൽ
നിന്നിൽ നിന്നുമകന്നൊരാ നിമിഷങ്ങൾ
ഇന്നുമെന്തെ മായാതെ എൻ ജീവിത
പുസ്തകത്തിൽ മയിൽപ്പീലിതുണ്ടായി
കണ്ടിട്ടും എഴുതിപാടിയിട്ടും തീരുന്നില്ലല്ലോ
അരുകിൽ നീ ഉണ്ടായിരുന്നുവെങ്കിൽ
നിൻ മന്ദസ്മിതമെന്നിലിന്നും
വേദന എറ്റുന്നുവല്ലോ വിരഹമേ
സഖിയെ സഖിയെ സഖിയേ
ജീ ആർ കവിയൂർ
23 .09 .2021
Comments