ഉരിയാടുവാൻ കൊതിയേറെയായ്
ഉരിയാടുവാൻ കൊതിയേറെയായ്
പുറത്തു മാനം കരഞ്ഞു തീർക്കുന്നു
മനസും തേങ്ങുന്നുവല്ലോ
നീ എന്തേ മൗനം പുതച്ചുറങ്ങുന്നു
മിണ്ടുവൻ ആവാതെ മൗനവാല്മീകത്തിലോ
അഴലൊക്കെ ആറ്റി തരുവാനീ രാത്രിയിൽ നിലാപാല് കറന്നെടുക്കുവാനും ആവുന്നില്ലല്ലോ
നിൻ മൗനമെന്നെ ഞാനല്ലാതെ ആക്കുന്നുവല്ലോ
ഒരുവേള നിൻ സ്ഥായി ഭാവമിത് തന്നെയോ
ഇനി ആവില്ല എനിക്കി മൂകതയുടെ നിഴൽ പറ്റി നീങ്ങുവാൻ
ഒന്നു കാണുവാൻ ഒന്നു ഉരിയാടുവാൻ കൊതിയേറെയായ്
പുറത്തു മാനം കരഞ്ഞു തീർക്കുന്നു
മനസും തേങ്ങുന്നുവല്ലോ പ്രിയതേ
ജീ ആർ കവിയൂർ
27.09.2021
Comments