പറയു പ്രണയമേ - (ഗസൽ )
പറയു പ്രണയമേ - (ഗസൽ )
കുറ്റമെന്തെന്നു ഞാൻ ചെയ്തു പറയു
കുറ്റമെന്തുന്നു ഞാൻ ചെയ്തു പറയു
ശിക്ഷ ഏറ്റുകൊള്ളാം പ്രണയമേ
ശിക്ഷ ഏറ്റുകൊള്ളാം പ്രണയമേ
നീളുന്നുവല്ലോ പരിഭവങ്ങളുടെ നോവ്
നീളുന്നുവല്ലോ പരിഭവങ്ങളുടെ നോവ്
ദുഷ്ടിയിൽ നിന്നും മറന്നീടല്ലേ നീ
നീ ദുഷ്ടിയിൽ നിന്നും മറന്നീടല്ലേ
കുറ്റമെന്തെന്നു ഞാൻ ചെയ്തു പറയു
ശിക്ഷ ഏറ്റുകൊള്ളാം പ്രണയമേ
മനസുഖം കുറയാതെ ഇരിക്കട്ടെ
കുറയാതെ ഇരിക്കട്ടെ മനസുഖം
വീണ്ടുമെന്നേ വിരഹത്തിലാഴ്ത്തല്ലേ
വിരഹത്തിലാഴ്ത്തല്ലേ വീണ്ടുമെന്നേ
കുറ്റമെന്തെന്നു ഞാൻ ചെയ്തു പറയു
ശിക്ഷ ഏറ്റുകൊള്ളാം പ്രണയമേ
തലകുനിച്ചീടാനൊരുക്കം ഞാൻ
ഉയരട്ടെ കീർത്തി നിന്റെ സഖീ
ഞാൻ തലകുനിച്ചിടാനൊരുക്കം
കീർത്തി ഉയരട്ടെ സഖീ നിന്റെ
കുറ്റമെന്തെന്നു ഞാൻ ചെയ്തു പറയു
ശിക്ഷ ഏറ്റുകൊള്ളാം പ്രണയമേ
ജീ ആർ കവിയൂർ
06 .09 .2021
Comments