പിണങ്ങല്ലേ
പിണങ്ങല്ലേ..
കാണുമ്പോൾ അറിയുമോയെൻ
കേട്ടു മറന്നൊരു കാതിൽ മൂളിയ
കലർപ്പില്ലാ സ്നേഹ മൊഴികൾ
കണ്മണി നിനക്കായ് എഴുതിയത്
പാടാനായറിയില്ലെങ്കിലുമറിയാതെ
പാടിപോകുന്നുവല്ലോ നെഞ്ചിനുള്ളിൽ
പിടക്കുമെൻ ഹൃദയ താളത്തിനൊപ്പം
പിരിഞ്ഞു പോയൊരു കനവുകളൊക്കെ
ഉള്ളിലെ ഉള്ളിൽ ഓർമ്മ ചെപ്പിലിന്നും വളപ്പൊട്ടായി മയിപ്പീലി തുണ്ടായി
കിടപ്പുണ്ട് നിൻ രേഖാ ചിത്രമിന്നും
മായിച്ചാലും മായുന്നില്ലയീ മനസ്സിൽ.
പണ്ട് ഞാൻ വായിക്കുവാനെടുക്കും പുസ്തകത്താളിലും വീട്ടിലെ ജാലകത്തിര ശീലയിലെ ചിത്രങ്ങളും നിൻ കാഴ്ചകൾ കണ്ടിരുന്നെന്നു പറയുകിലെന്തിനു
പിണങ്ങുന്നു പിൻവാങ്ങുന്നു പ്രിയതേ
ജീ ആർ കവിയൂർ
18.09.2021
Comments