നിൻ വരവാലെ .. ഗാനം
നിൻ വരവാലെ .. ഗാനം
ഒരുവർണ്ണ വസന്തം
വിരുന്നു വന്നു സഖി
നിൻ വരവാലെ
മിഴികൾ അടഞ്ഞു തുറന്നതു
ശലഭങ്ങൾ ചിറകടിക്കും പോലെ
പനിനീർ പുഷ്പം വിരിയുന്നു നിൻ അധരങ്ങളിലെ പുഞ്ചിരിയിൽ
മുല്ല മൊട്ടിൻ കാന്തി
ഒരുവർണ്ണ വസന്തം
വിരുന്നു വന്നു സഖി
നിൻ വരവാലെ
രാക്കനവുകളൊക്കെ
കൺ ചിമ്മിയുണർന്നു
രാഗാർദ്രമായ് മാറുമ്പോൾ
കണ്ടതൊക്കെ മധുര നോവ്
ഒരുവർണ്ണ വസന്തം
വിരുന്നു വന്നു സഖി
നിൻ വരവാലെ ...
ജീ ആർ കവിയൂർ
3.09.2021
Comments