ശ്രീകൃഷ്ണനായ് സേവിക്കുക
ശ്രീകൃഷ്ണനായ് സേവിക്കുക
യദുകുല വർണ്ണാ ശ്യാമവർണ്ണാ
നിൻ മുരളികയിൽ മോഹനം കണ്ണാ
കേട്ടു മയങ്ങി നിൽക്കും
ഗോപികളും ഗോവൃന്ദവും
പൊന്നുണ്ണിയായി അമ്മമാർക്കും
ബാലകന്മാർക്ക് കളിതോഴനും
തരുണിമണികൾക്കു കാമുകനും
വിഷ്ണുകുലേശ്വരാ ഞങ്ങളുടെ
തൃഷ്ണയകറ്റി കാക്കണേ
യദുകുല വർണ്ണാ ശ്യാമവർണ്ണാ
നിൻ മുരളികയിൽ മോഹനം കണ്ണാ
കേട്ടു മയങ്ങി നിൽക്കും
ഗോപികളും ഗോവൃന്ദവും
കരുണാകരാ കണ്ണാ
കാർമുകിൽ വർണ്ണാ
കാത്തു തുണക്കണേ
പാർത്ഥനു സാരഥിയായ്
നിന്നവനേ ഗീതോപദേശം
നൽകി നീ ലോകത്തിനേ
പരിപാലിക്കുവോനെ
നിൻനാമം പുലരട്ടേയെന്നും കണ്ണാ
യദുകുല വർണ്ണാ ശ്യാമവർണ്ണാ
നിൻ മുരളികയിൽ മോഹനം കണ്ണാ
കേട്ടു മയങ്ങി നിൽക്കും
ഗോപികളും ഗോവൃന്ദവും
ജീ ആർ കവിയൂർ
Comments