എന്റെ പുലമ്പലുകൾ - ജീവിതദർശനം
എന്റെ പുലമ്പലുകൾ - ജീവിതദർശനം
ധനം കൊണ്ടല്ല
മനം കൊണ്ട് ധനികനാകുക
ക്ഷേത്രങ്ങളിൽ സ്വർണ്ണ കലശം ഉണ്ടാകാം എന്നാൽ കുമ്പിടുന്നത് കൽപ്പടികളില്ലല്ലോ
ഹൃദയത്താൽ ആനന്ദം നൽകുക
ഒരിക്കലും വേദനകൾ നൽകാതിരിക്കുക ആരോടും ക്രമത്തിലധികം സന്തോഷമോ സന്താതപമോ പങ്കു വെക്കാതിരിക്കുക
ആവശ്യത്തിലേറെ സന്തോഷത്തിലേക്ക് വഴുതി വീഴാതിരിക്കുക ഒപ്പം അധികം സന്താപത്തെ പുണരാതിരിക്കുക
എത്രയും പെട്ടെന്ന് കിട്ടുവാൻ കഴിയുന്നത് കാപട്യമല്ലോ
ഹൃദയം കൊണ്ട് കിട്ടുന്ന സ്നേഹം അല്ലോ ഭാഗ്യംകൊണ്ട് സിദ്ദിഖക്കുന്നതു സുഹൃത്തല്ലോ
നീ ഇല്ലായിരുന്നപ്പോഴും പ്രപഞ്ചം ഉണ്ടായിരുന്നു നീ പോയാലും അത് അതിൻറെ സ്ഥാനത്ത് തന്നെ ഉണ്ടാവും
ഇവിടെ വലിയ വരൊക്കെ ഉണ്ടായാലും ഇല്ലെങ്കിലും ഈ ലോകത്തോ മാലോകർക്കോ ഒരു കുറവുമുണ്ടാവില്ല എന്നറിയുക .
അതിനാൽ ചിന്തകളിൽനിന്നും മുക്ത നാവു
ഇന്നിൽ ആനന്ദം കണ്ടെത്തുക
കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളെ സ്മരിക്കാതിരിക്കുക
എന്തു സംഭവിക്കുന്നുവോ അത് സംഭവിക്കുക തന്നെ ചെയ്യും
നാളെയുടെ വരവിനെ ഓർത്ത് ഇന്നിന്റെ മന്ദസ്മിതം നഷ്ടം ആക്കാതിരിക്കുക
ഇതല്ലോ ജീവിതത്തിൻറെ വിചിത്രമായ കടങ്കഥ
ദുഃഖത്തിൻറെ രാവുകൾ നിദ്രാവിഹീന മാകുമ്പോഴും സുഖം ലഭിക്കുമ്പോഴുമാരുറങ്ങാൻ
സമയത്തെ പോലെ മാറിമറിയുന്നു പലരും
ആരെയാണ് ഏറെ വിശ്വസ്തർ എന്നു കരുതുന്നുവോ അവർ തന്നെ നൽകിയകലുന്നു ദുഃഖം .
എളുപ്പം കിട്ടുന്നതൊക്കെ അധികകാലം നിലനിൽക്കില്ല എന്നാൽ ഏറെനാൾ കിട്ടുന്നത് വേഗം ലഭിക്കുകയുമില്ല .
ലോകം പഠിപ്പിക്കുന്നു അടുപ്പമുള്ളതെന്തെന്ന് ധനമെന്നതിൽ തിളക്കം സത്യത്തിനെ മറക്കുന്നു
ദുനിയാവിന്റെ നാല് ഇടങ്ങളൊരിക്കലും നിറയുന്നില്ല എന്ന് അറിയുക
സമുദ്രം, ശംശാനം, തൃഷ്ണ നിറഞ്ഞ കുടം, മനുഷ്യമനസ്സും .
സ്വന്തം സൗന്ദര്യത്തിന് അളവ് കണ്ണാടിയിലല്ല ജനഹൃദയങ്ങളിൽ തിരക്കുക
ഏതൊരു ഇടത്തു നിന്നെ മാലോകർ സഹിക്കുന്നുവോ
അവിടെ നിനക്കായി കാത്തിരിക്കപ്പെടും
മറ്റുള്ളവർക്കായി സ്വന്തം നിയമങ്ങൾ ലംഘിക്കുന്നുവോ അവർ എപ്പോഴും ദുഃഖിതരാകും
സമാധാനത്തെ തേടുക ജീവിതത്തെ കുറ്റപ്പെടുത്താതെ ഇരിക്കുക
അവകൾക്കൊരു അന്ത്യവുമില്ല
കല്ലു പറയും ജലത്തിന്റെ അടിയേറ്റ് കുറയുന്നുവെന്ന് എന്നാൽ ജലമോ പറയുന്നു കല്ലുകൾ ഒഴുകാൻ അനുവദിക്കുന്നില്ലയെന്ന്
നന്മയും തിന്മയുമുണ്ട് മനുഷ്യരിൽ
ആരു തേടുന്നുവോ
അവർക്ക് കാണാവുന്നു കുറവുകൾ
കണ്ണടച്ചു നാം ആരെയും വിശ്വസിക്കുന്നുവോ ഒരുപക്ഷേ ജീവിതാന്ത്യത്തോളം നല്ലൊരു സുഹൃത്തിനെ ലഭിക്കുന്നു
അല്ലെങ്കിൽ എന്ന് എന്നെത്തേക്കുമായി ഒരു ജീവിതപാഠം അഥവാ അനുഭവം ലഭിക്കുന്നു
ഒരുവട്ടം മനുഷ്യൻ കുയിലിനോടായി പറഞ്ഞു നീ കറുത്തതല്ലായിരുന്നുവെങ്കിൽ
എത്ര നല്ലതായിരുന്നു
കടലിനോട് പറഞ്ഞു നിൻ ജലമെത്ര ഉപ്പു നിറഞ്ഞ ആയിരിക്കുന്നു എന്നാലിങ്ങനെ അല്ലായിരുന്നു എങ്കിലെത്ര നന്നായിരുന്നു യെന്ന്
പനിനീർപുഷ്പത്തോട് പറഞ്ഞു
നിന്നിൽ മുള്ളില്ലായിരുന്നുവെങ്കിൽ
എത്ര നന്നായിരുന്നുയെന്ന്
മൂവരും ചേർന്ന് ചോദിച്ചു
ഹേ ! മനുഷ്യ നീ നിന്റെയീ
കുറവും കുറ്റവും കണ്ടുപിടിക്കുന്ന
സ്വഭാവം ഇല്ലായിരുന്നുവെങ്കിൽ നീ
എത്ര ശ്രേഷ്ഠനാകുമായിരുന്നു .
പലപ്പോഴും സന്തോഷവും ചിലപ്പോൾ സന്താപവുമുണ്ടാകും
ചിലപ്പോൾ ജയവും ചിലപ്പോൾ പരാജയവും സംഭവിക്കുന്നു
ഇത് ജീവിത വഴിയാണ് പതുക്കെപ്പതുക്കെ മുന്നേറുക മറുകര എത്തും നിശ്ചയം
ധനം എന്ന അഹങ്കാരം എന്തിന് കൈവിട്ടുപോകുന്ന പ്രാണനെ അവകൊണ്ട് പിടിച്ചുനിൽക്കാനാവില്ല
സൽകർമ്മങ്ങൾ ഒരു പ്രാവശ്യമെങ്കിലും ചെയ്യുക ഈശ്വരൻറെ കോടതിയിൽ വക്കാലത്തോ വക്കീലോയില്ല
ശിക്ഷ ലഭിച്ചാലും ജാമ്യം ലഭിക്കുകയില്ലല്ലോ
ആരു വിശ്രമമില്ലാതെ ജോലി ചെയ്യുന്നുവോ മനസ്സിനെ എപ്പോഴും സന്തോഷത്തിൻറെ പാതയിലേക്ക് നയിക്കുക
സർവരെയും പരിപാലിക്കുക , ആവും വണ്ണം ശ്രമിക്കുക
സ്വന്തമായും സ്വന്തക്കാർക്കായും
എപ്പോഴും നിലനിർത്തുക പുഞ്ചിരിക്കും മുഖത്തെ
ജി ആർ കവിയൂർ
15.09.2021
Comments