ഇന്ന് സെപ്റ്റംബർ അഞ്ച്

ഇന്ന് സെപ്റ്റംബർ അഞ്ച്

ഇല്ല മരിക്കില്ല ഓർമ്മയിൽനിന്നും പെട്ടന്നു
നിറയുന്നു മലയാളകവിതാ പഠനവും ചൊല്ലലും പാലായും വെണ്ണികുളവുമൊക്കെയും പിന്നെ
കണ്ണാടിയുടെ മുകളിലൂടെ കണ്ണുരുട്ടി നോക്കി
ചുവപ്പിച്ചു മുറുക്കാൻ തുപ്പി കളഞ്ഞു
തോളിലെ വേഷ്ടിയിൽ മുഖം തുടച്ച് 
ചൂരൽ നീട്ടി ചൂണ്ടിക്കാണിച്ച് ചൊല്ലാനുള്ള ഉഴവും വരും കാത്ത് , പതുങ്ങി മറഞ്ഞു ഇരുന്നു കവിത കാണാതെ ചൊല്ലാൻ ആവാതെ 
അടിയെക്കാൾ ഓങ്ങായിരുന്നു പേടി 
തോളത്തു ഘനം തൂങ്ങും വണ്ടിക്കാരന്റെ കവിതയും , "ഇന്നു ഞാൻ നാളെ നീ എന്നും" പാഠം പഠിക്കുക ഇന്നും മായാതെ കിടപ്പു എവിടെയാ മാഷ്  ഇരുചക്രത്തിലേറി ചവിട്ടി പള്ളിക്കൂടത്തിൽ വന്നു നിൽക്കുന്നതും
ഒപ്പം കൂടിയിരുന്ന് പഠിച്ചവരുമിന്നും 
മൺമറഞ്ഞു പോയി തുടങ്ങി ഇരിക്കുമ്പോഴും മറക്കാനാവുന്നില്ല മലയാളം അദ്ധ്യാപകനെയും അതു നൽകും ഓർമ്മകളും , അതെയിന്ന്  സെപ്തംബർ അഞ്ച്,  അദ്ധ്യാപകദിനമല്ലോ.

ജി  ആർ കവിയൂർ 
05.09.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “