എൻ ഊരു കവിയൂര്
എൻ ഊരു കവിയൂര്
പേരിൽ പെരുമയുണ്ടെന്നുടെ ഊരിന്
പറയുവാൻ ഏറെ പെരുമയുണ്ട്
കവിവരനാകും ഹനുമാനസ്വാമിയുടെ നാട്
ജീവനെപ്പോലെ ഞാൻ സ്നേഹിക്കും നാട്
തൃക്കവിയൂരെന്നയെൻ സ്വന്തം നാട്.
മണികിലുക്കി പുഴ ഒഴുകുന്ന
മണിമലയാറുള്ള എൻ നാട്
പഴമയുടെ തെളിമയിൽ എളിമയായ് എന്നൂര്
പാട്ടിന്റെ പാലാഴി തീർത്ത രേവമ്മ
പിറന്ന ഊരെന്നുടെ കവിയൂര്.
പാണ്ഡിത്യ ശ്രേഷ്ടനായ് മലയാളമറിയുന്ന
കവിയൂർ ശിവരാമയ്യർ പിറന്ന ഊര്
മാന്ത്രിക സ്പർശ കരവിരുതാൽ
കേരളമാകെ നിറം കൊണ്ടു ചാലിച്ച
നരനാരായണൻെറ പേരുള്ളവൻ
നാരായണൻ നമ്പിയാർ പിറന്ന ഊര്
തൃക്കവിയുരപ്പന്റെ തിരുമുന്നിൽ
കൊട്ടും കലാശമായി പാടിയാടി
കരിവേഷംപൂണ്ടു കാക്കാരശി
നാടകം നടത്തിയിരുന്നൊരു
ഗോവിന്ദൻ പിള്ള ആശാനും
പിറന്ന തൃക്കവിയൂര് അപ്പൻ
വാഴും സാക്ഷാൽ കവിയൂരു
തൃക്കവിയൂര് അപ്പന്റെ കവിയൂര്
മിഴാവിന്റെ താളത്തിൽ
മിഴി വൊത്ത കൂത്താൽ
പാഠകം നടത്തി പോന്നിരുന്ന
ചാക്കിയാർ സാറിന്റെ കർമ്മ മണ്ഡലമാം
കവിയൂരിൻ പെരുമയിന്നും നിലനിൽക്കുന്നു…
പടയണിക്കു അണിചേർത്തു
കലയെ അന്യംനിന്നു പോകാതെ
കവിയൂരിന്റെ ആശാന്മാരാകും
കോയിപ്പുറത്തു ഗോവിന്ദൻ പിള്ളയാശാനും
പാറോലിൽ ശങ്കരൻ നായരാശാനും
പിറന്നു പൊലിഞ്ഞൊരെന്നൂരു കവിയൂര്
വർണ്ണ വർഗ്ഗത്തിനതീതനായി
മാനവ ഭാഷയ്ക്ക് ദലിത് നിഘണ്ടു നൽകി
വിട്ടു പോയെങ്കിലും വിട്ടു പോകാത്തവൻ
കവിയൂർ മുരളി മാഷ് പിറന്ന നാട് എന്റെ കവിയൂര്
ശിൽപ്പകലയുടെ കുലപതിയും
കവിതയും കഥാപ്രസംഗവും
നൃത്തവും സംഗീതവുമറിഞ്ഞ
സർവകലാവല്ലഭനാകും കവിയൂർ പത്മനാഭനാചാരി ആശാൻ
പിറന്നൊരു എന്റെ നാട്
കവിയൂർ എന്ന നാട്
കാവ്യസരണികയിൽ ഉന്നതയായ
കവിയൂർ ലീലടീച്ചറും
സോപാന സംഗീതത്തിനു പുതുശൈലിയൊരുക്കിയും
ഏറെ ശിഷ്യ സമ്പത്ത് ഉള്ള ഗുരുവാം രാഘവപണിക്കരാശനും പിറന്ന ഉരു ഊരെന്നുടെ കവിയൂര്. എൻ പൊന്നു കവിയൂർ
വെള്ളിത്തിരത്തിളക്കത്തിൽ തിളങ്ങുന്ന
പൊന്നിന്റെ പൊന്നായ കവിയൂർ പൊന്നമ്മ
പിറന്ന ഊരെന്നുടെ കവിയൂര്
ചലച്ചിത്ര ലോകത്ത് വേറിട്ട ശൈലിയിൽ
കലയുടെ പ്രസാദമാം ശിവപ്രസാദ് മാഷ്
ജനിച്ചു വളർന്നയെൻ കവിയൂര്.
പറയുവാനുണ്ടേറെ ഇനിയും പേരുള്ളവർ
പെരുമകൾക്കിടയിലീ എളിയവനായ്
എന്നെ ഞാനാക്കി മാറ്റിയ ജി ആറും
പേരിലെ പെരുമയിൽ അഭിമാനം കൊള്ളുവാൻ
പെരുമകൾ ഏറെയുണ്ടിനിയുമേറെ
കവിയൂരെന്നുടെ സ്വന്തം ഊര് .
ജീ ആർ കവിയൂർ
26 09 2021
Comments